HOME
DETAILS

റേഞ്ച് ഇല്ല; പരാതികൾക്കൊടുവിൽ നിയമപോരാട്ടം, മലപ്പുറം സ്വദേശി നഷ്ടപരിഹാരമായി നേടിയത് 15000 രൂപ 

  
Web Desk
March 12 2025 | 09:03 AM

No Range After Complaints a Legal BattleMalappuram Native Wins 15000 as Compensation

 

സ്വകാര്യ ടെലികോം കമ്പനിയുടെ സേവനത്തിലെ പാളിച്ചകൾക്കെതിരെ ഒരു വർഷത്തെ നിയമപോരാട്ടത്തിനൊടുവിൽ വിജയം കണ്ടെത്തിയിരിക്കുകയാണ് മലപ്പുറം കോടൂർ സ്വദേശി എം.ടി. മുർഷിദ്. മൊബൈലിൽ റേഞ്ച് ലഭിക്കാത്തതും ഇന്റർനെറ്റ് വേഗത കുറവായതും സംബന്ധിച്ച് നിരന്തരം പരാതി നൽകിയിട്ടും നടപടിയെടുക്കാത്തതിനെ തുടർന്ന് മുർഷിദ് മലപ്പുറം ജില്ലാ ഉപഭോക്തൃ കോടതിയെ സമീപിച്ചിരുന്നു. കോടതി, ടെലികോം കമ്പനിയോട് 15,000 രൂപ നഷ്ടപരിഹാരവും 5,000 രൂപ കോടതി ചെലവിനുമായി നൽകാൻ ഉത്തരവിട്ടു. കൂടാതെ, റീചാർജ് ചെയ്ത തുകയും തിരികെ നൽകണമെന്ന് വിധിക്കുകയായിരുന്നു.

നിയമസഹായമില്ലാതെ സ്വന്തമായി കോടതിയിൽ ഹാജരായി വാദിച്ചാണ് യൂട്യൂബറായ എം.ടി. മുർഷിദ് ഈ നേട്ടം കൈവരിച്ചത്. ഇന്റർനെറ്റ് വേഗത കുറവായതിനാൽ യൂട്യൂബിലും സോഷ്യൽ മീഡിയയിലും വീഡിയോകൾ അപ്‌ലോഡ് ചെയ്യാൻ ഏറെ ബുദ്ധിമുട്ടിയിരുന്നെന്ന് മുർഷിദ് പറഞ്ഞു. കമ്പനിക്ക് ഫോൺ വഴിയും രേഖാമൂലവും നിരവധി തവണ പരാതി നൽകിയെങ്കിലും പ്രതികരണം ലഭിച്ചില്ല. തുടർന്നാണ് മുർഷിദ് കോടതിയെ സമീപിക്കാൻ തീരുമാനിച്ചത്.

"ഞാൻ ആദ്യം 249-299 രൂപയുടെ റീചാർജ് ചെയ്തിരുന്നു. പിന്നീട് കമ്പനി തുക 349 രൂപയാക്കി ഉയർത്തി. പണം നൽകുന്നുണ്ടെങ്കിലും സേവനം ലഭിക്കാത്തത് വലിയ പ്രയാസമായി," മുർഷിദ് വ്യക്തമാക്കി. കമ്പനി പ്രതിനിധികളുമായുള്ള സംഭാഷണങ്ങൾ രേഖപ്പെടുത്തി സൂക്ഷിച്ചിരുന്നത് കോടതിയിൽ നിർണായക തെളിവായി. "കോടതിയിൽ കമ്പനി പ്രശ്നമില്ലെന്ന് വാദിച്ചെങ്കിലും, ഞാൻ നൽകിയ ഫോൺ സംഭാഷണ രേഖകൾ സത്യസന്ധത തെളിയിച്ചു," മുർഷിദ് കൂട്ടിച്ചേർത്തു.

കാടും കുന്നും അതിജീവിച്ചു ഇന്റർനെറ്റ് എത്തുമ്പോൾ; എന്താണ് മസ്കിന്റെ സ്റ്റാർലിങ്ക് readmore..

ആദ്യമായാണ് താൻ കോടതിയെ സമീപിക്കുന്നതെന്ന് മുർഷിദ് പറഞ്ഞു. "കൺസ്യൂമർ കോടതിയിൽ എങ്ങനെ പരാതി നൽകണമെന്ന് പഠിച്ച്, സ്വന്തമായി രേഖകൾ തയ്യാറാക്കി. സുഹൃത്തുക്കളിൽ നിന്നുള്ള സഹായങ്ങളിലൂടെയുമാണ് കോടതിയോയെ സമീപിച്ചതെന്നും മുർഷിദ് വ്യക്തമാക്കി. കമ്പനി 5G സേവനം വാഗ്ദാനം ചെയ്തിട്ടും ലഭിക്കാത്തതാണ് പരാതിക്ക് കാരണമായത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

RSV പ്രതിരോധ കുത്തിവെപ്പെടുക്കാൻ ആഹ്വാനം ചെയ്തു ഖത്തർ ആരോഗ്യ മന്ത്രാലയം 

qatar
  •  8 days ago
No Image

അടുത്ത മൂന്ന് മണിക്കൂറില്‍ ഈ ജില്ലകളില്‍ ഇടിവെട്ടി മഴപെയ്യും; രണ്ട് ദിവസത്തേക്ക് ജാഗ്രത നിര്‍ദേശം; മുന്നറിയിപ്പ് നല്‍കി കാലാവസ്ഥ വകുപ്പ്

Kerala
  •  8 days ago
No Image

എന്നാലും ഇത് ഒരു വല്ലാത്ത തമാശ ആയിപ്പോയി; പെണ്‍സുഹൃത്തിനെ സ്യൂട്ട്‌കേസില്‍ ഒളിപ്പിച്ച് ബോയ്‌സ് ഹോസ്റ്റലില്‍ കയറ്റാൻ ശ്രമം; സംഭവം ഹരിയാനയിൽ, വൈറൽ വീഡിയോ

National
  •  8 days ago
No Image

വഖഫ് ഭേദഗതി നിയമം; പ്രതിഷേധ പ്രകടനത്തിനിടെ ബംഗാളില്‍ സംഘര്‍ഷം; രണ്ടുപേര്‍ കൊല്ലപ്പെട്ടു

National
  •  8 days ago
No Image

കോഴിക്കോട് കടമശേരിയിൽ കാറിൽ നിന്ന് എംഡിഎംഎ വേട്ട; മൂന്ന് പേർ പിടിയിൽ

Kerala
  •  8 days ago
No Image

യുഡിഎഫിനൊപ്പം അൻവർ; പാലക്കാട്ടെ തോൽവിയിൽ നിന്ന് സിപിഎം പഠിച്ചില്ലെന്ന് സതീശൻ

Kerala
  •  8 days ago
No Image

ഇത് പുതുചരിത്രം; സുപ്രീകോടതി വിധിക്ക് പിന്നാലെ തമിഴ്‌നാട്ടില്‍ ഗവര്‍ണറുടെ അനുമതിയില്ലാതെ 12 ബില്ലുകള്‍ നിയമമാക്കി ഡിഎംകെ സര്‍ക്കാര്‍

National
  •  8 days ago
No Image

'ഇൻസ്റ്റന്റ് ലോൺ' വാഗ്ദാനങ്ങളിലൂടെ പൊതു ജനങ്ങളെ തട്ടിക്കുന്ന സംഘം; കേരള പൊലീസ് മുന്നറിയിപ്പുമായി രംഗത്ത്

Kerala
  •  8 days ago
No Image

യുഎന്നിന്റെ ഫലസ്തീന്‍ അഭയാര്‍ഥികള്‍ക്കുള്ള സ്‌കൂള്‍ അടച്ച് പൂട്ടാന്‍ ഇസ്രാഈല്‍; ശക്തമായി അപലപിച്ച് ഖത്തര്‍

International
  •  8 days ago
No Image

മലപ്പുറം സ്വദേശി ഖത്തറിൽ മരണപ്പെട്ടു

qatar
  •  8 days ago