വീട്ടില്‍ അതിക്രമിച്ച് കയറി പണം തട്ടിയ യുവാവ് അറസ്റ്റില്‍
ബദിയഡുക്ക: പ്രവാസിയുടെ വീട്ടില്‍ അതിക്രമിച്ച് കയറി പണം തട്ടിയെടുത്ത കേസില്‍ യുവാവ് അറസ്റ്റില്‍. പെര്‍ള കണ്ണാടിക്കാനയിലെ നവാസ് ഷരീഫ് എന്ന കത്തി നൗഷാദ് (36) ആണ് അറസ്റ്റിലായത്. കഴിഞ്ഞ ഫെബ്രുവരി 22ന് പെര്‍ള കണ്ണാടിക്കാനയിലെ സ്ത്രീയും കുട്ടികളും മാത്രമുള്ള വീട്ടിലെത്തി പണം കവര്‍ന്നുവെന്നാണ് കേസ്. രാത്രി 11 ഓടെയാണ് സംഭവം. വീടിന്റെ വാതിലില്‍ മുട്ടിയപ്പോള്‍ ജനാല വഴി നോക്കിയ വീട്ടമ്മ പുറത്ത് മുന്നുപേരെ കാണുകയും പരിചയത്തിലുള്ള യുവാവും കൂട്ടത്തിലുള്ളതിനാല്‍ വാതില്‍ തുറക്കുകയുമായിരുന്നു.
അതിനിടെ അകത്ത് കയറിയ സംഘം വീട്ടമ്മയെ തള്ളിയിട്ട് അലമാരയില്‍ സൂക്ഷിച്ച 8,000രൂപ തട്ടിയെടുത്തുവെന്നാണ് കേസ്. സംഭവത്തില്‍ ഒന്നാം പ്രതിയാണ് നൗഷാദെന്ന് പൊലിസ് പറഞ്ഞു. കഴിഞ്ഞ ദിവസം വൈകിട്ട് ആറോടെയാണ് കണ്ണാടിക്കാനയില്വച്ച് നൗഷാദിനെ പിടികൂടിയത്. ഇയാള്‍ക്കെതിരേ ബദിയഡുക്ക സ്റ്റേഷനില്‍ നാലു കേസുകള്‍ ഉള്ളതായും മറ്റു രണ്ടുപേരെ ഉടന്‍ പിടികൂടുമെന്നും പൊലിസ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."