HOME
DETAILS

ലഹരി നിര്‍മാര്‍ജനം; തദ്ദേശസ്ഥാപനങ്ങള്‍ തുക വകയിരുത്തണം- ജില്ലാ കലക്ടര്‍

  
backup
May 10 2018 | 09:05 AM

%e0%b4%b2%e0%b4%b9%e0%b4%b0%e0%b4%bf-%e0%b4%a8%e0%b4%bf%e0%b4%b0%e0%b5%8d%e2%80%8d%e0%b4%ae%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d%e0%b4%9c%e0%b4%a8%e0%b4%82-%e0%b4%a4%e0%b4%a6%e0%b5%8d%e0%b4%a6


മലപ്പുറം: ജില്ലയിലെ എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും വിമുക്തി പദ്ധതിക്കായി തുക വകയിരുത്തണമെന്നു ജില്ലാ കലക്ടര്‍ അമിത് മീണ. വ്യാജമദ്യ നിര്‍മാര്‍ജ്ജന ജനകീയസമിതിയുടെ ജില്ലാതല യോഗത്തില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു കലക്ടര്‍. മദ്യ വര്‍ജ്ജന നടപടികളുടെ പൂര്‍ണതക്ക് ഉദ്യോഗസ്ഥ, ജനകീയ കൂട്ടായ്മ അനിവാര്യമാണ്. എക്‌സൈസ് വകുപ്പ് സംഘടിപ്പിക്കുന്ന റെയ്ഡുകളില്‍ അതത് തദ്ദേശ സ്ഥാപന പ്രതിനിധികളെ കൂടി ഉള്‍പ്പെടുത്താനും കലക്ടര്‍ നിര്‍ദ്ദേശിച്ചു. ഏറെ ജനസാന്ദ്രതയും വിസ്തൃതിയുമുള്ള ജില്ലയില്‍ എക്‌സൈസ് വകുപ്പിനു കൂടുതല്‍ ജീവനക്കാരെയും വാഹനവും അനുവദിക്കണമെന്നു സര്‍ക്കാറിനോട് ആവശ്യപ്പെടാന്‍ യോഗം തീരുമാനിച്ചു. അടുത്ത അധ്യയന വര്‍ഷാരംഭത്തില്‍ തന്നെ ജില്ലയിലെ മുഴുവന്‍ സ്‌കൂളുകളിലും ബോധവല്‍ക്കരണ ക്ലാസുകള്‍ സംഘടിപ്പിക്കും. കൊണ്ടോട്ടി നഗരസഭ ചെയര്‍മാന്‍ സി. നാടിക്കുട്ടി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ കെ. സലീന ടീച്ചര്‍, അബ്ദുല്‍ കലാം, പറമ്പന്‍ ലക്ഷ്മി, സംഘടനാ പ്രതിനിധികളായ പി.എ മജീദ്, ഹംസ പാലൂര്‍, പി.കെ നാരായണന്‍, ഖാദര്‍ തേഞ്ഞിപ്പലം, എക്‌സൈസ് ഡെപ്യൂട്ടി കമ്മിഷണര്‍ കെ. മുഹമ്മദ് ബഷീര്‍, റവന്യൂ, പൊലിസ്, എക്‌സൈസ് ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പുതുവർഷം: കുവൈത്തിൽ ജനുവരി 1,2 തിയതികളിൽ പൊതുഅവധി

Kuwait
  •  9 days ago
No Image

സാങ്കേതിക തകരാര്‍; ഒരുമണിക്കൂറിലേറെയായി ഷൊര്‍ണൂരില്‍ കുടുങ്ങി വന്ദേഭാരത്

Kerala
  •  9 days ago
No Image

വിലങ്ങാട്ടെ ദുരന്തബാധിതരുടെ പുനരധിവാസം വേഗത്തിലാക്കുമെന്ന് മന്ത്രി കെ.രാജന്‍

Kerala
  •  9 days ago
No Image

സഹകരണം ശക്തിപ്പെടുത്താൻ സഊദിയും ഫ്രാൻസ്; സ്ട്രാറ്റജിക് പാർട്ണർഷിപ്പ് കൺസിൽ രൂപവത്കരിക്കാൻ തീരുമാനം

Saudi-arabia
  •  9 days ago
No Image

എറണാകുളം പട്ടിമറ്റത്ത് നിർത്തിയിട്ടിരുന്ന ബുള്ളറ്റിന് തീപിടിച്ചു 

Kerala
  •  9 days ago
No Image

ഗുണ്ടാ ലിസ്റ്റിൽ ഉൾപ്പെട്ടയാളുടെ അച്ഛനോട് കൈക്കൂലി വാങ്ങി; തിരുവനന്തപുരത്ത് പൊലിസുകാരന് സസ്പെൻഷൻ

Kerala
  •  9 days ago
No Image

കസ്റ്റംസ് നടപടികൾക്കായി ഹുഖൂഖ് പ്ലാറ്റ്ഫോം ആരംഭിച്ച് ഖത്തർ

qatar
  •  9 days ago
No Image

എന്റെ അവകാശം നിഷേധിച്ചു; ഭരണഘടനയുടെ മാതൃക ഉയര്‍ത്തി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് രാഹുല്‍ മടങ്ങി

National
  •  9 days ago
No Image

മുണ്ടക്കൈ ദുരന്തം: അതീവ ഗുരുതര വിഭാഗത്തില്‍ ഉള്‍പ്പെടുത്തി കേന്ദ്രം

Kerala
  •  9 days ago
No Image

എഡിഎം നവീന്‍ ബാബുവിന്റെ ഭാര്യയ്ക്ക് പത്തനംതിട്ട കലക്ടറേറ്റിലേക്ക് സ്ഥലംമാറ്റം

Kerala
  •  9 days ago