HOME
DETAILS
MAL
കാസര്‍കോട് പൊലിസ് സ്റ്റേഷന് മുന്നില്‍ 20ന് യൂത്ത്ലീഗ് പ്രതിഷേധ കൂട്ടായ്മ
backup
March 15 2017 | 20:03 PM
കാസര്‍കോട്: കാസര്‍കോട് ഗവണ്മെന്റ് കോളജിലെ എം.എസ്.എഫ് പ്രവര്‍ത്തകരായ വിദ്യാര്‍ഥികളെയും ജില്ലാ പ്രസിഡന്റ് അടക്കമുള്ള നേതാക്കളെയും പൊലിസ് മര്‍ദിച്ചതില്‍ പ്രതിഷേധിച്ച് 20നു രാവിലെ 10നു കാസര്‍കോട് പൊലിസ് സ്റ്റേഷന് മുമ്പില്‍ മുസ്ലിം യൂത്ത്ലീഗ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിക്കും.
ഫെബ്രുവരി 28നു നടന്ന സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്യാത്തതില്‍ ദുരൂഹതയുണ്ടെന്നും പൊലിസ് തന്നെയാണ് ഇവിടെ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നതെന്നും ജില്ലാ പ്രസിഡന്റ് അഷ്റഫ് എടനീരും ജനറല്‍ സെക്രട്ടറി ടി.ഡി കബീറും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."