HOME
DETAILS

കര്‍ണാടകയില്‍ ബി.ജെ.പി നേതാവ് മുന്‍ ചീഫ് ജസ്റ്റിസിന് കോഴ വാഗ്ദാനം ചെയ്യുന്ന വീഡിയോ പുറത്ത്

  
backup
May 11, 2018 | 3:43 AM

national-11-05-18-congress-allegations-that-sriramulu-bribed-ex-cji

ബംഗളൂരു: കര്‍ണാടകയില്‍ തെരഞ്ഞെടുപ്പിന് മണിക്കൂറുകള്‍ ബാക്കി നില്‍ക്കെ ബി.ജെ.പിക്ക് വെല്ലുവിളി ഉയര്‍ത്തുന്ന ഒരു വീഡിയോ കോണ്‍ഗ്രസ് പുറത്തു വിട്ടു. ബി.ജെ.പി നേതാവ് ബി ശ്രീരാമലു സുപ്രിം കോടതി മുന്‍ ചീഫ് ജസ്റ്റിസിന് കോഴ വാഗ്ദാനം ചെയ്യുന്നതിന്റെ വീഡിയോ ആണ് പുറത്തു വിട്ടത്.

ബെല്ലാരിയിലെ ഖനി അഴിമതിക്കേസില്‍ മുന്‍ മന്ത്രി ജനാര്‍ദ്ദനന്‍ റെഡ്ഢി സമര്‍പ്പിച്ച ജാമ്യാപേക്ഷയില്‍ അനുകൂല വിധി നേടാന്‍ മുന്‍ ചീഫ് ജസ്റ്റിസ് കെ ജി ബാലകൃഷ്ണന്റെ മരുമകന് 160 കോടി രൂപ വാഗ്ദാനം ചെയ്യുന്നതാണ് വീഡിയോയില്‍ ഉള്ളത്.

കര്‍ണ്ണാടക തെരഞ്ഞെടുപ്പില്‍ രണ്ട് സീറ്റുകളിലെ സ്ഥാനാര്‍ത്ഥിയാണ് ബെല്ലാരിയില്‍ നിന്നുള്ള പാര്‍ലമെന്റംഗം ബി ശ്രീരമലു. മുഖ്യമന്ത്രി സിദ്ദാരമയ്യക്കെതിരെ ബാദാമയില്‍ മത്സരിക്കുന്ന ശ്രീരാമലു  ബെല്ലാരിയിലെ റെഢി സഹോദരന്മാരുടെ അടുത്ത സാഹായി കൂടിയാണ്. 2010ല്‍ റെഡ്ഢി സഹോദരന്മാരുടെ മൈനിംഗ് കമ്പനിക്കെതിരെ നിലവിലുണ്ടായിരുന്ന കേസില്‍ അനുകൂല വിധി നേടാന്‍ മുന്‍ ചീഫ് ജസ്റ്റിസ് കെ ജി ബാലകൃഷ്ണന്റെ മരുമകന്‍ ശ്രീരജ്ഞനുമായി ശ്രീരാമലു കോഴത്തുക പറഞ്ഞുറപ്പിക്കുന്നതാണ് വീഡിയോയില്‍ ഉള്ളത്. 160 കോടി രൂപ ശ്രീരാമലു വീഡിയോയില്‍ വാഗ്ദാനം ചെയ്യുന്നുണ്ട്.

2010 മെയ് പത്തിന് ചീഫ് ജസ്റ്റിസ് കെ ജി ബാലകൃഷ്ണന്‍ റെഡ്ഢി സഹോദരന്മാര്‍ക്ക് അനുകൂലമായി വിധി പുറപ്പെടുവിച്ചു. ഇതിന് തൊട്ട് മുമ്പാണ് വീഡിയോയില്‍ കാണുന്ന കൂടിക്കാഴ്ചയെന്നാണ് വിവരം. 2010 ജനുവരിക്കും മെയ് മാസത്തിനുമിടയില്‍ നിരവധി തവണ സമാനമായ കൂടിക്കാഴ്ച നടന്നുവെന്നും നൂറ് കോടി രൂപ ജഡ്ജിക്ക് നല്‍കിയെന്നും വീഡിയോ പുറത്ത് വിട്ടുകൊണ്ട് കോണ്‍ഗ്രസ് ആരോപിച്ചു.

അതേസമയം വീഡിയോ കെട്ടിച്ചമച്ചതാണെന്ന് ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ ആരോപിച്ചു. എന്തായാലും തെരഞ്ഞെടുപ്പിന്റെ അവസാന മണിക്കൂറില്‍ തങ്ങളുടെ സ്റ്റാര്‍ സ്ഥാനാര്‍ത്ഥികളില്‍ ഒരാള്‍ക്കെതിരെ പുറത്ത് വന്ന വീഡിയോ ബി.ജെ.പിയെ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്.
 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തകർത്തടിച്ചാൽ ഒന്നാമനാവാം; രോഹിത്തിന് മുകളിൽ ഉദിച്ചുയരാനൊരുങ്ങി സ്‌കൈ

Cricket
  •  4 days ago
No Image

വിജയ്‌യുടെ ടിവികെ പാർട്ടിയുടെ ഈറോഡ് റാലിക്ക് പൊലിസ് അനുമതി നിഷേധിച്ചു; കാരണം വൻ ജനത്തിരക്കും പാർക്കിങ് പ്രശ്നവും

National
  •  4 days ago
No Image

'ഇതാണ് സായിദിന്റെ പുത്രന്മാരുടെയും പുത്രിമാരുടെയും യഥാർത്ഥ ആത്മാവ്'; ​ഗസ്സയ്ക്ക് സഹായഹസ്തവുമായി യുഎഇ

uae
  •  4 days ago
No Image

2000 രൂപയുടെ തർക്കം: കുഴൽ കിണർ പൈപ്പിൽ ഗ്രീസ് പുരട്ടി ക്രൂരത; തൊഴിലാളികളെയും വാഹനവും കസ്റ്റഡിയിലെടുത്ത് പൊലിസ്

crime
  •  4 days ago
No Image

തദ്ദേശ തെരഞ്ഞെടുപ്പ്; കാസർകോഡ് ജില്ലയിലെ എട്ട് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ(8-12-2025) അവധി

Kerala
  •  4 days ago
No Image

തീവ്രവാദ ബന്ധം, കോപ്പിയടി ആരോപണം; മുസ്‌ലിം ബ്രദർഹുഡ് നേതാവ് താരിഖ് അൽ-സുവൈദാന്റെ പൗരത്വം റദ്ദാക്കി കുവൈത്ത്

Kuwait
  •  4 days ago
No Image

2026 ലോകകപ്പ് നേടുക ആ അഞ്ച് ടീമുകളിൽ ഒന്നായിരിക്കും: പ്രവചനവുമായി മെസി

Football
  •  4 days ago
No Image

വണ്ടൂരിൽ ബാറിൽ യുവാവിന്റെ ആക്രമണം: രണ്ട് ജീവനക്കാർക്ക് കുത്തേറ്റു, മദ്യക്കുപ്പികളും ഫർണിച്ചറുകളും തകർത്തു

Kerala
  •  4 days ago
No Image

പോക്സോ കേസിൽ എട്ട് വർഷം ജയിലിൽ; ഒടുവിൽ തെളിവില്ലെന്ന് കണ്ട് 56-കാരനെ വെറുതെവിട്ട് കോടതി

National
  •  4 days ago
No Image

കൊണ്ടോട്ടിയിൽ എംഡിഎംഎ പിടികൂടിയ സംഭവം; ഒരാൾ കൂടി അറസ്റ്റിൽ

Kerala
  •  4 days ago