HOME
DETAILS

എരമല്ലൂരില്‍ കെഎസ്ആര്‍ടിസി ബസ് ലോറിയിലിടിച്ചു വന്‍ അപകടം; 40 പേര്‍ക്ക് പരിക്ക്, പലരുടെയും നില ഗുരുതരം

  
Web Desk
March 07, 2026 | 7:10 AM

major accident near eramalloor KSRTC bus rams into truck 40 injured

 

കൊച്ചി: ആലപ്പുഴ- എറണാകുളം ദേശീയപാതയില്‍ എരമല്ലൂരിന് സമീപം കെഎസ്ആര്‍ടിസി ബസ് ലോറിക്ക് പിന്നിലിടിച്ചുണ്ടായ വന്‍ അപകടത്തില്‍ 40 ഓളം പേര്‍ക്ക് പരിക്ക്. ഇന്ന് രാവിലെ 11 മണിയോടെ എരമല്ലൂരിനും ചന്ദിരൂരിനും ഇടയിലായിരുന്നു അപകടം. പരിക്കേറ്റവരില്‍ പലരുടെയും നില സാരമുള്ളതാണെന്നാണ് പ്രാഥമിക വിവരം.

മുന്നില്‍ പോവുകയായിരുന്ന ടോറസ് ലോറിക്ക് പിന്നിലേക്ക് കെഎസ്ആര്‍ടിസി ബസ് നിയന്ത്രണം വിട്ട് ഇടിച്ചു കയറുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ബസ്സിന്റെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു. പരിക്കേറ്റവരെല്ലാം ബസ്സിനുള്ളിലുണ്ടായിരുന്ന യാത്രക്കാരാണ്.

അപകടം നടന്നയുടനെ പ്രദേശവാസികളാണ് ഓടിക്കൂടി ആദ്യഘട്ട രക്ഷാപ്രവര്‍ത്തനം നടത്തിയത്. ബസ്സിനുള്ളില്‍ കുടുങ്ങിക്കിടന്ന യാത്രക്കാരെ നാട്ടുകാര്‍ പുറത്തെടുത്ത് ഉടന്‍ തന്നെ വിവിധ വാഹനങ്ങളില്‍ ആശുപത്രികളിലേക്ക് മാറ്റി. തുടര്‍ന്ന് പൊലീസും ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തി ആംബുലന്‍സുകള്‍ വഴി കൂടുതല്‍ പേരെ ആശുപത്രികളിലെത്തിച്ചു.

 

പരിക്കേറ്റ 40 പേരെ വിവിധ ആശുപത്രികളിലായി പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇതില്‍ 23 പേരെ കൊച്ചി ലേക്‌ഷോര്‍ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. ലേക്‌ഷോറില്‍ ചികിത്സയിലുള്ള പലരുടെയും പരിക്ക് സാരമുള്ളതാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. മറ്റുള്ളവരെ ചന്ദിരൂരിലെയും എറണാകുളത്തെയും വിവിധ സ്വകാര്യ ആശുപത്രികളിലും പ്രവേശിപ്പിച്ചു.

അപകടത്തെത്തുടര്‍ന്ന് ദേശീയപാതയില്‍ ദീര്‍ഘനേരം ഗതാഗത തടസ്സമുണ്ടായി. പൊലിസ് സ്ഥലത്തെത്തി തകര്‍ന്ന വാഹനങ്ങള്‍ നീക്കം ചെയ്ത് ഗതാഗതം പുനഃസ്ഥാപിച്ചു. അപകടത്തിന്റെ കൃത്യമായ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. അമിത വേഗതയാണോ അതോ ഡ്രൈവര്‍ ഉറങ്ങിപ്പോയതാണോ എന്ന് പൊലിസ് അന്വേഷിച്ചുവരികയാണ്.

 

A major road accident occurred between Eramalloor and Chandiroor as a KSRTC bus rammed into a truck, leaving 40 passengers injured with several in critical condition.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മാധ്യമങ്ങളോട് സംസാരിക്കരുതെന്ന ചട്ടം ലംഘിച്ചു; അടൂര്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിക്കെതിരെ കേസ് എടുക്കാന്‍ കലക്ടറുടെ നിര്‍ദ്ദേശം

Kerala
  •  13 days ago
No Image

'വോട്ടിന് പണം കൂടാതെ സാരിയും'; ചിത്രങ്ങള്‍ പുറത്ത്, തെരഞ്ഞെടുപ്പ് കമ്മിഷനും പൊലിസ് മേധാവിക്കും പരാതി നല്‍കി കോണ്‍ഗ്രസ്

Kerala
  •  13 days ago
No Image

'നെതന്യാഹു വന്‍തോല്‍വി, ഒരു ലക്ഷ്യവും നേടിയില്ല; വെടിനിര്‍ത്തല്‍ ഇസ്‌റാഈലിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ രാഷ്ട്രീയ പരാജയം' രൂക്ഷവിമര്‍ശനവുമായി പ്രതിപക്ഷ നേതാവ്

International
  •  13 days ago
No Image

നാലാം ക്ലാസ് വിദ്യാര്‍ഥി വീട്ടില്‍ മദ്യപിച്ചെത്തി, അന്വേഷണം; ബിഹാറിലെ സ്‌കൂളില്‍ ശുചിമുറിയില്‍ നിന്ന് കണ്ടെടുത്തത് 204 ലിറ്റര്‍ മദ്യം

National
  •  13 days ago
No Image

കൊലക്കേസ് പ്രതിയെന്ന് വ്യാജപ്രചാരണം: മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അടൂരിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി

Kerala
  •  13 days ago
No Image

'ശത്രുവിന് ഞങ്ങളെ ഭയമാണ്, അവർ ഞങ്ങളോട് വെടിനിർത്തലിനായി യാചിച്ചു' വിജയം ആഘോഷിച്ച് തെഹ്‌റാൻ

International
  •  13 days ago
No Image

സഊദിയിൽ ഇത്തവണ കടുത്ത വേനൽ; താപനില സാധാരണയേക്കാൾ 2 ഡിഗ്രി വരെ ഉയർന്നേക്കും

Saudi-arabia
  •  13 days ago
No Image

കിണറ്റില്‍ വീണു, ആരുമറിഞ്ഞില്ല, മൂന്നു നാളിന് ശേഷം 62കാരന് രക്ഷയായത് ഗ്യാസ് സിലിണ്ടര്‍ ഒടിപി! 

National
  •  13 days ago
No Image

പാലക്കാട്ട് വോട്ടിന് പണം നല്‍കി ബി.ജെ.പി; വീഡിയോ പകര്‍ത്തിയ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ഭീഷണിപ്പെടുത്തി ശോഭാ സുരേന്ദ്രന്‍

Kerala
  •  13 days ago
No Image

വ്യാജവാർത്താ പ്രചാരണവും വീഡിയോ ചിത്രീകരണവും; അബുദബിയിൽ 375 പേർ അറസ്റ്റിൽ

uae
  •  13 days ago