ഇസ്റാഈല്‍ ആക്രമണത്തെ വിമര്‍ശിച്ച് ഇറാന്
തെഹ്റാന്: സിറിയയില്‍ ഇസ്റാഈല്‍ സൈന്യം നടത്തിയ ആക്രമണത്തെ ഇറാന് രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചു. സിറിയയ്ക്ക് സ്വയം പ്രതിരോധിക്കാനുള്ള അവകാശമുണ്ടെന്നും അതിനുള്ള എല്ലാ പിന്തുണയും നല്‍കുമെന്നും ഇറാന് വിദേശകാര്യ മന്ത്രാലയം വക്താവ് ബഹ്റാം ഖാസിമി പറഞ്ഞു. കഴിഞ്ഞ ദിവസം സിറിയിയലെ ഇറാന് സൈനിക താവളങ്ങളില്‍ നടത്തിയ ഇസ്റാഈല്‍ വ്യോമാക്രമണത്തില്‍ പുറത്തുവന്ന ഇറാന്റെ ആദ്യ ഔദ്യോഗിക പ്രതികരണമാണിത്.
ഇസ്റാഈല്‍ ആക്രമണത്തെ കുറിച്ചു മൗനം പാലിക്കുന്ന അന്താരാഷ്ട്ര സമൂഹത്തിന്റെ നിലപാട് പ്രതിഷേധാര്‍ഹമാണെന്ന് ബഹ്റാം ഖാസിമി പറഞ്ഞു. സിറിയയ്ക്ക് സ്വന്തം പരമാധികാരം സംരക്ഷിക്കാനുള്ള എല്ലാ അവകാശവുമുണ്ടെന്നും ഇസ്റാഈലിന് മേഖലയില്‍ സമാധാനവും സ്ഥിരതയും സൃഷ്ടിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടെ സിറിയയില്‍ ഇസ്റാഈല്‍ നടത്തുന്ന ഏറ്റവും ശക്തമായ ആക്രമണമാണു കഴിഞ്ഞ ദിവസം നടന്നത്. ഗോലാന്‍ കുന്നുകളില്‍ ഇസ്റാഈല്‍ അനിധിവിഷ്ട കേന്ദ്രങ്ങള്‍ക്കു നേരെ ഇറാന് നടത്തിയ ഇറാന്റെ മിസൈലാക്രമണത്തിനു തിരിച്ചടിയായായിരുന്നു ഇസ്റാഈല്‍ ആക്രമണം. ആക്രമണം ഇറാന് സ്ഥിരീകരിക്കുകയോ തള്ളിക്കളയുകയോ ചെയ്തിട്ടില്ല.
എന്നാല്‍, അടിസ്ഥാനരഹിതമായ കാരണങ്ങള്‍ക്കാണ് ഇസ്റാഈല്‍ ആക്രമണമെന്ന് ഇറാന് അധികൃതര്‍ പ്രതികരിച്ചിരുന്നു. സിറിയയിലെ മുഴുവന്‍ ഇറാന് സൈനികകേന്ദ്രങ്ങള്‍ക്കു നേരെയും ആക്രമണം നടത്തിയതായി ഇസ്റാഈല്‍ അവകാശപ്പെട്ടിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."