ഒ.ബി.സി സംവരണം: എം.എസ്.എഫ് രാജ്യവ്യാപക പ്രക്ഷോഭത്തിന്
ന്യൂഡല്‍ഹി: രാജ്യത്തെ ഉന്നതകലാലയങ്ങളില്‍ ഒ.ബി.സി സംവരണം നടപ്പാക്കണമെന്നാവശ്യപ്പെട്ടു രാജ്യവ്യാപക പ്രക്ഷോഭം സംഘടിപ്പിക്കാന്‍ എം.എസ്.എഫ് ദേശീയ നിര്‍വാഹകസമിതി യോഗം തീരുമാനിച്ചു.
യു.പി.എ സര്‍ക്കാരിന്റെ കാലത്ത് ഒ.ബി.സി വിഭാഗത്തിനു അനുവദിച്ച 27 ശതമാനം സംവരണം പല സര്‍വകലാശാലകളിലും പ്രഖ്യാപനത്തില്‍ മാത്രം ഒതുങ്ങിയിരിക്കുകയാണെന്നു യോഗം വിലയിരുത്തി.
രാജ്യത്തെ ഉന്നതകലാലയങ്ങളിലെ അധ്യാപക തസ്തികകളില്‍ സംവരണം പാലിക്കാതെ പിന്നോക്ക വിഭാഗങ്ങളെ കടുത്തരീതിയില്‍ അവഗണിക്കുകയാണ്.
ജെ.എന്‍.യു വിദ്യാര്‍ഥി നജീബ് അഹമ്മദിന്റെ തിരോധാനം സി.ബി.ഐ അന്വേഷിക്കുക, ഇ. അഹമ്മദിന്റെ മരണവുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ സംയുക്ത പാര്‍ലമെന്ററി സമിതി അന്വേഷിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് ഇന്ന് രാവിലെ 11.30ന് എം.എസ്.എഫ് ദേശീയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ജന്തര്‍മന്ദറില്‍ വിദ്യാര്‍ഥി ധര്‍ണ സംഘടിപ്പിക്കും.
ഇന്നലെ ഡല്‍ഹിയിലെ എമറാള്‍ഡ് ഹോട്ടലില്‍ നടന്ന യോഗത്തില്‍ ദേശീയ അധ്യക്ഷന്‍ ടി.പി അശ്റഫലി അധ്യക്ഷനായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."