HOME
DETAILS

ശീതീകരണശാലാ കെട്ടിടം തകര്‍ന്ന് ആറ് മരണം

  
backup
March 16 2017 | 04:03 AM

%e0%b4%b6%e0%b5%80%e0%b4%a4%e0%b5%80%e0%b4%95%e0%b4%b0%e0%b4%a3%e0%b4%b6%e0%b4%be%e0%b4%b2%e0%b4%be-%e0%b4%95%e0%b5%86%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%9f%e0%b4%82-%e0%b4%a4%e0%b4%95-2

കാന്‍പൂര്‍: ഉത്തര്‍പ്രദേശിലെ കാന്‍പൂരില്‍ ശീതീകരണ ശാലയിലുണ്ടായ സ്‌ഫോടനത്തെതുടര്‍ന്ന് കെട്ടിടം തകര്‍ന്ന് ആറുപേര്‍ മരിച്ചു. കാന്‍പൂരിനടുത്ത ശിവരാജ്പൂരിലാണ് അപകടമുണ്ടായ ശീതീകരണശാല പ്രവര്‍ത്തിക്കുന്നത്. അപകടത്തില്‍ എട്ടു പേര്‍ക്ക് പരുക്കേറ്റു. സ്ഥാപനത്തിന്റെ ഉടമയും മകനുമടക്കം 20 പേര്‍ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുകയാണെന്നാണ് വിവരം. ഇവരെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണെന്ന് പൊലിസ് അറിയിച്ചു. കൊല്ലപ്പെട്ടവരില്‍ അഞ്ച് പേര്‍ ബിഹാര്‍ സ്വദേശികളാണ്. ഗ്യാസ് ചോര്‍ച്ചയെ തുടര്‍ന്നുള്ള പൊട്ടിത്തെറിയിലാണ് കെട്ടിടം തകര്‍ന്നത്.
അപകടം നടക്കുമ്പോള്‍ വളം വാങ്ങാനെത്തിയ കര്‍ഷകരും ജീവനക്കാരുമടക്കം നിരവധി പേര്‍ കെട്ടിടത്തില്‍ ഉണ്ടായിരുന്നു. ഇന്നലെ ഉച്ചയോടെ ഗ്യാസ് ചോര്‍ച്ച തുടങ്ങിയിരുന്നു.
തുടര്‍ന്നുണ്ടായ പൊട്ടിത്തെറിയില്‍ കെട്ടിടത്തിന്റെ മുകള്‍ ഭാഗം തകര്‍ന്ന് വീഴുകയായിരുന്നെന്ന് അധികൃതര്‍ വ്യക്തമാക്കി. സംഭവസ്ഥലത്ത് അമോണിയ ചോര്‍ന്നതിനാല്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ വൈകിയാണ് തുടങ്ങിയത്. രക്ഷാപ്രവര്‍ത്തനത്തിന് സൈന്യത്തിന്റെ സഹായം തേടിയിട്ടുണ്ട്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മന്ത്രി വീണ ജോര്‍ജിനെ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു

Kerala
  •  a month ago
No Image

അബൂദബി; മുന്നറിയിപ്പില്ലാതെ ലെയ്ന്‍ മാറുന്നവര്‍ക്ക് 1000 ദിര്‍ഹം പിഴ 

uae
  •  a month ago
No Image

ഷൊര്‍ണൂര്‍ ട്രെയിന്‍ അപകടം; മരണപ്പെട്ടവരുടെ കുടുംബത്തിന് മൂന്ന് ലക്ഷം സഹായധനം പ്രഖ്യാപിച്ച് തമിഴ്‌നാട് സര്‍ക്കാര്‍

Kerala
  •  a month ago
No Image

ടാക്‌സി നിരക്കുകളുടെ അവലോകനം ആപ്ലിക്കേഷനുകള്‍ വഴി പുത്തന്‍ സംവിധാനവുമായി സഊദി

Saudi-arabia
  •  a month ago
No Image

ഷൊര്‍ണൂരില്‍ ട്രെയിന്‍ തട്ടി കാണാതായ ശുചീകരണ തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി

Kerala
  •  a month ago
No Image

പൊതുസ്ഥലത്തെ മദ്യപാനം ചോദ്യം ചെയ്തയാളെ അക്രമി സംഘം വീടുകയറി ആക്രമിച്ചു

Kerala
  •  a month ago
No Image

സ്വദേശി വല്‍ക്കരണം പാലിക്കാത്ത സ്ഥാപനങ്ങളില്‍ നിന്ന് ഉയര്‍ന്ന ലേബര്‍ഫീസ് ഈടാക്കാന്‍ നിര്‍ദേശം

latest
  •  a month ago
No Image

ഓഡിറ്റിംഗ് മേഖലയിലും സ്വദേശിവത്കരണത്തിനൊരുങ്ങി ഒമാന്‍ 

oman
  •  a month ago
No Image

ഒഴിവുദിവസം മീന്‍പിടിക്കാന്‍ പോയി; വള്ളം മറിഞ്ഞ് രണ്ട് യുവാക്കള്‍ മരിച്ചു

Kerala
  •  a month ago
No Image

വോളണ്ടിയര്‍ ദിനം; ജഹ്‌റ റിസര്‍വില്‍ 1000 കണ്ടല്‍ തൈകള്‍ നട്ടുപിടിപ്പിച്ച് കുവൈത്ത് നാഷണല്‍ പെട്രോളിയം കമ്പനി

Kuwait
  •  a month ago