HOME
DETAILS
MAL
കൊടുങ്കാറ്റും മഞ്ഞുമഴയും; നാല് യു.എസ് സംസ്ഥാനങ്ങളില്‍ അടിയന്തരാവസ്ഥ
backup
March 16 2017 | 04:03 AM
ന്യൂയോര്‍ക്ക്: യു.എസിലെ വടക്കുകിഴക്കന്‍ ഭാഗങ്ങളില്‍ ദിവസങ്ങളായി തുടരുന്ന മഞ്ഞുമഴയും കൊടുങ്കാറ്റും ജനജീവിതത്തെ ദുരിതത്തിലാഴ്ത്തി. ഇതേതുടര്‍ന്ന് ന്യൂയോര്‍ക്ക്, ന്യൂജഴ്സി, പെന്‍സില്‍വാനിയ, വിര്‍ജിനിയ എന്നീ സംസ്ഥാനങ്ങളില്‍ ഗവര്‍ണര്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.
മഞ്ഞു മഴയെതുടര്‍ന്ന് വാഷിങ്ടണ്‍ ഡി.സി, ബോസ്റ്റണ്‍ എന്നിവിടങ്ങളിലെ വിദ്യാലയങ്ങള്‍ അടച്ചു. ഇവിടങ്ങളില്‍നിന്നുള്ള ആയിരത്തിലേറെ വിമാന സര്‍വിസുകളും നിര്‍ത്തിവച്ചിരിക്കുകയാണ്.
20,000ത്തിലേറെ പേര് ഇരുട്ടിലായി. വടക്കുകിഴക്കന്‍ ഭാഗത്ത് പെട്ടെന്നുണ്ടായ മഞ്ഞുവീഴ്ച പത്തുലക്ഷം പേരെ ബാധിച്ചതായി യു.എസ് ദേശീയ കാലാവസ്ഥാ വൃത്തങ്ങള്‍ വ്യക്തമാക്കി.
അറ്റ്ലാന്റിക് തീരങ്ങളിലെ മഞ്ഞുവീഴ്ചക്കു സമാനമാണ് പ്രദേശത്തെ സ്ഥിതി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."