സ്‌കൂട്ടറില്‍ കഞ്ചാവ് വില്‍പന നടത്തിയ ആള്‍ പിടിയിലായി
അങ്കമാലി: സ്‌കൂട്ടറില്‍ കഞ്ചാവ് വില്‍പന നടത്തിയ ആള്‍ എക്‌സൈസ് പിടിയിലായി. ആലുവ തൂമ്പാക്കടവ് ചിലമ്പിള്ളി വീട്ടില്‍ ശ്രീധരന്‍ മകന്‍ വി.എസ് ശിവദാസ്( 47) ആണ് പിടിയിലായിത്. 40 ഗ്രാം കഞ്ചാവുമായി അങ്കമാലി ജോസ്പുരം ഭാഗത്തു നിന്നുമാണ് ഇയാളെ പിടികൂടിയത്. ജോസ്പുരത്ത് ഭാഗത്ത് കഞ്ചാവു വില്‍പനയുണ്ടെന്ന പരാതിയുള്ളതിനാല്‍ തുടര്‍ച്ചയായി പട്രോളിങ് നടത്തി നിരീക്ഷിച്ച് വരുകയായിരുന്നു.
പട്രോളിങ്ങിനിടയയിലാണ് ശിവദാസിനെ പിടികൂടിയത്. കഞ്ചാവ് വില്‍ക്കുന്നതിന് വേണ്ടി ശിവദാസന്‍ സ്‌കൂട്ടറുമായി ജോസ്പുരത്ത് വന്നപ്പോഴാണ് പിടിയിലാകുന്നത്. 20 ഗ്രാമിന്റെ രണ്ട് കടലാസ് പൊതികളിലായാണ് ഇയാള്‍ കഞ്ചാവ് സൂക്ഷിച്ചിരുന്നത്. കഞ്ചാവിന് രഹസ്യകോഡ് നല്‍കി മൊബൈല്‍ ഫോണ്‍ മുഖേന ഇടപാടുകാരുമായി കച്ചവടം ഉറപ്പിച്ച് ഇയാള്‍ പറയുന്ന സ്ഥലത്തുവച്ച് കഞ്ചാവ് കൈമാറുകയാണ് ശിവദാസ് ചെയ്യാറുള്ളത്. പ്രതിയെ അങ്കമാലി കോടതിയില്‍ ഹാജരാക്കി. എക്‌സൈസ് ഇന്‍സ്‌പെക്റ്റര്‍ ആര്‍ .പ്രശാന്തിന്റെ നേതൃത്വത്തില്‍ പ്രിവന്റീവ് ഓഫിസര്‍മാരായ പി.കെ.ബിജു, എം.കെ.ഷാജി (ഇന്റലിജന്‍സ് പ്രവന്റീവ് ഓഫീസര്‍), സിവില്‍ എക്‌സൈസ് ഓഫിര്‍മാരായ പ്രശാന്ത്.കെ.എസ്, ഷിവിന്‍.പി.പി എക്‌സൈസ് ഡ്രൈവര്‍ ബെന്നി പീറ്റര്‍ എന്നിവരടങ്ങിയ സംഘമാണ് പരിശോധന നടത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."