ജേക്കബ് തോമസിനെതിരെ പ്രതിപക്ഷം; അദ്ദേഹത്തെ മാറ്റില്ലെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: ജേക്കബ് തോമസിനെതിരായ ആരോപണങ്ങളും അനധികൃത സ്വത്ത് സമ്പാദനവും ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് നിയമസഭയില്‍ പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് നോട്ടിസ് നല്‍കി. കോണ്‍ഗ്രസ് എ.എല്‍.എ എം വിന്‍സന്റ് ആണ് നോട്ടിസ് നല്‍കിയത്.
ഞെട്ടിപ്പിക്കുന്ന ക്രമക്കേടുകളാണ് ജേക്കബ് തോമസ് നടത്തിയതെന്ന് വിന്‍സന്റ് ആരോപിച്ചു. വിരുത നഗര്‍ ജില്ലയില്‍ വാങ്ങിയ ഭൂമിയുടെ വിവരങ്ങള്‍ സര്‍ക്കാറിനെ അറിയിച്ചിട്ടില്ല. പൂര്‍വ്വകാല അഴിമതികള്‍ മൂടി വെക്കാന്‍ എടുത്തണിഞ്ഞതാണ് അഴിമതി വിരുദ്ധതയെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ഭരണസ്തംഭനത്തിന് പ്രധാന ഉത്തരവാദി ജേക്കബ് തോമസാണെന്ന പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. വിജിലന്‍സിനെ നിയന്ത്രിക്കുന്ന കാര്യത്തില്‍ മുഖ്യമന്ത്രി പരാജയപ്പെട്ടെന്നും ചെന്നിത്തല പറഞ്ഞു.
അതേസമയം, മാധ്യമവാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ സര്‍ക്കാറിന് പ്രതികരിക്കാനാവില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ജേക്കബ് തോമസ് മാറണമെന്നാഗ്രഹിക്കുന്ന നിരവധി പേരുണ്ട്. ആ കട്ടില്‍ കണ്ട് പനിക്കേണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തെറ്റായ നടപടികളെ സംരക്ഷിക്കുന്ന നിലപാട് സര്‍ക്കാറിന്റെ ഭാഗത്തു നിന്നുണ്ടാവില്ല.
തുറമുഖ ഡയരക്ടറായിരിക്കെ നേരിട്ട അഴിമതിയെ കുറിച്ച് അന്വേഷിക്കാന്‍ ഡി.ജി.പിക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്ന് അദ്ദേഹം സഭയില്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."