HOME
DETAILS

കിണര്‍ ദുരന്തത്തില്‍ ജീവന്‍ നഷ്ടപ്പെട്ടവര്‍ക്ക് സ്മരണാഞ്ജലി

  
backup
May 12, 2018 | 6:05 AM

%e0%b4%95%e0%b4%bf%e0%b4%a3%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%a6%e0%b5%81%e0%b4%b0%e0%b4%a8%e0%b5%8d%e0%b4%a4%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%9c%e0%b5%80%e0%b4%b5


വടകര: വെള്ളിക്കുളങ്ങര കിണര്‍ ദുരന്തത്തിന് ഇന്നേക്ക് പതിനാറു വയസ്. കിണര്‍ നിര്‍മാണത്തിനിടയില്‍ മണ്ണിനടിയില്‍പെട്ടവരെ രക്ഷിക്കുന്നതിനിടയില്‍ അഗ്നിശമനസേനയിലെ മൂന്നു പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. ദുരന്ത സ്മരണകളോടെ വടകര ഫയര്‍‌സ്റ്റേഷനില്‍ വിവിധ അനുസ്മരണ പരിപാടികള്‍ നടന്നു.
കേരള ഫയര്‍ ആന്‍ഡ് റസ്‌ക്യു സര്‍വിസിന്റെ ചരിത്രത്തില്‍ ഏറ്റവും വലിയ ദുരന്തമായിരുന്നു 16 വര്‍ഷം മുന്‍പ് വെള്ളിക്കുളങ്ങരയിലുണ്ടായത്. സേനാംഗങ്ങളായ എം. ജാഫര്‍, ബി.അജിത് കുമാര്‍, കെ.കെ.രാജന്‍ എന്നിവരാണ് രക്ഷാ പ്രവര്‍ത്തനത്തിനിടെ മരിച്ചത്. അപകടത്തില്‍ രണ്ട് തൊഴിലാളികള്‍ക്കും ജീവന്‍ നഷ്ടപ്പെട്ടു. 2002 മെയ് 11 നാണ് നാടിനെ നടുക്കിയ സംഭവം. കിണര്‍ കുഴിക്കുന്നതിനിടെ മൂന്ന് തൊഴിലാളികള്‍ മണ്ണിനടിയില്‍പെടുകയായിരുന്നു. ഫോണ്‍ സന്ദേശത്തെ തുടര്‍ന്ന് കുതിച്ചെത്തിയ ഫയര്‍ഫോഴ്‌സ് അംഗങ്ങള്‍ കിണറ്റിലകപ്പെട്ട തൊഴിലാളികളെ രക്ഷിക്കുന്നതിനിടെയാണ് ഇവര്‍ അപകടത്തില്‍പെടുന്നത്. മണ്ണ് മാറ്റി ഒരു തൊഴിലാളിയെ രക്ഷപ്പെടുത്തി രണ്ടാമത്തെ തൊഴിലാളിയെ രക്ഷപ്പെടുത്തുന്നതിനിടയിലാണ് അപകടം.
അന്നത്തെ നടുക്കുന്ന ഓര്‍മകളുമായി സഹപ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ളവര്‍ ഫയര്‍ സ്റ്റേഷനില്‍ ഒത്തുകൂടിയത്. സ്‌റ്റേഷന്‍ പരിസരത്തെ സ്മൃതി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തി. സ്റ്റാഫ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് എ. ഷജില്‍കുമാറിന്റെ അധ്യക്ഷതയില്‍ നടന്ന അനുസ്മരണ സമ്മേളനം സി.കെ നാണു എം.എല്‍.എ ഉദ്ഘാടനം ചെയ്തു.
ഡിവിഷണല്‍ ഓഫിസര്‍ അരുണ്‍ അല്‍ഫോണ്‍സ് അനുസ്മരണ പ്രഭാഷണം നടത്തി. സി.പി.ആനന്ദന്‍, എന്‍.കെ.ശ്രീജിത്ത്, കെ.ബൈജു, വി.വാസന്ത് സംസാരിച്ചു. ബൈജു പാലയാട് സ്വാഗതവും പി.ഷിജിത്ത്കുമാര്‍ നന്ദിയും പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

‘രക്ഷാപ്രവർത്തന’ കേസ് അട്ടിമറി: എ.ഡി.ജി.പി എം.ആർ. അജിത്കുമാറിനെതിരെ കേസെടുത്തേക്കും; ഡി.ജി.പി സ്ഥാനക്കയറ്റത്തിനും തിരിച്ചടി

Kerala
  •  2 days ago
No Image

മീൻവണ്ടികളിൽ നിന്നുള്ള മലിനജലം റോഡിൽ ഒഴുക്കിയാൽ ഇനി പണിപാളും; ഡ്രൈവിംഗ് ലൈസൻസ് റദ്ദാക്കാൻ എം.വി.ഡി.യുടെ കർശന നിർദേശം

Kerala
  •  2 days ago
No Image

ജന്തർമന്തറിലെ പ്രതിഷേധങ്ങളിൽ പങ്കെടുക്കരുത്; വിദ്യാർഥികൾക്ക് മുന്നറിയിപ്പുമായി ഡൽഹിയിലെ കേന്ദ്ര സർവകലാശാലകൾ

National
  •  2 days ago
No Image

ബംഗ്ലാദേശ് പ്രസിഡന്റ് മുഹമ്മദ് ഷഹാബുദ്ദീൻ രാജിവെച്ചു

International
  •  2 days ago
No Image

കോറോഹെൽത്ത് കൂട്ടപ്പിരിച്ചുവിടൽ: ജീവനക്കാർക്ക് അഞ്ചുമാസത്തെ ശമ്പളം നൽകി; മന്ത്രിതല ചർച്ചയിലെ ധാരണ പാലിച്ചു

Kerala
  •  2 days ago
No Image

കോടതി ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നതിന് വിലക്ക്; വിചാരണ ദൃശ്യങ്ങള്‍ ഉപയോഗിക്കുന്നതിന് കടിഞ്ഞാണിട്ട് സുപ്രീംകോടതി

National
  •  2 days ago
No Image

'സേനയ്ക്ക് ആകെ നാണക്കേട്': പൊലിസ് ജീപ്പിൽ നിന്നും മദ്യവും പുകയില ഉൽപ്പന്നങ്ങളും കണ്ടെത്തിയ സംഭവത്തിൽ ഇടപെട്ട് ഹൈക്കോടതി; ഡിജിപിയോട് റിപ്പോർട്ട് തേടി

Kerala
  •  2 days ago
No Image

കേന്ദ്ര റെയിൽവേ സഹമന്ത്രി രവ്‌നീത് സിങ് ബിട്ടു മന്ത്രിസഭയിൽ നിന്ന് പുറത്തേക്ക്; രാജി സ്വീകരിച്ച് രാഷ്ട്രപതി

National
  •  2 days ago
No Image

സൂപ്പർ ലീഗ് കേരള; മൂന്നാം പതിപ്പിന് സെപ്റ്റംബർ 25 ന് തുടക്കം

Kerala
  •  2 days ago
No Image

തലശ്ശേരിയിൽ വൻ ലഹരിവേട്ട: 4.19 ഗ്രാം എംഡിഎംഎയുമായി മൂന്ന് യുവാക്കൾ പിടിയിൽ

Kerala
  •  2 days ago