HOME
DETAILS

മാതൃകയായ വിഖായ റാലിക്ക് പൊലിസിന്റെ അഭിനന്ദനം

  
backup
May 12, 2018 | 6:08 AM

%e0%b4%ae%e0%b4%be%e0%b4%a4%e0%b5%83%e0%b4%95%e0%b4%af%e0%b4%be%e0%b4%af-%e0%b4%b5%e0%b4%bf%e0%b4%96%e0%b4%be%e0%b4%af-%e0%b4%b1%e0%b4%be%e0%b4%b2%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d


എടച്ചേരി: വാഹന തടസം സൃഷ്ടിക്കാതെ മാതൃകാപരമായി നടത്തിയ വിഖായ റാലിക്ക് പൊലിസിന്റെ അഭിനന്ദനം. കഴിഞ്ഞ ദിവസം പുതിയങ്ങാടി ടൗണില്‍ എടച്ചേരി മേഖല എസ്.കെ.എസ്.എസ് എഫ് സംഘടിപ്പിച്ച വിഖായ റാലിയാണ് ജനങ്ങളുടെയും പൊലിസിന്റെയും ശ്രദ്ധ നേടിയത്.
മേഖലാ എസ്.കെ.എസ്.എസ്.എഫ് ആദര്‍ശ സമ്മേളനത്തോടനുബന്ധിച്ച് ഏറെ അച്ചടക്കത്തോടെ നടത്തിയ റാലിയില്‍ 200 തെരെഞ്ഞെടുക്കപ്പെട്ട വളണ്ടിയര്‍മാരാണ് പങ്കെടുത്തത്. മിതമായ ശബ്ദത്തില്‍ ഇവര്‍ മുഴക്കിയ ആകര്‍ഷകമായ മുദ്രാവാക്യങ്ങളും മുഴുവന്‍ പ്രവര്‍ത്തകരും പ്രത്യേക യൂനിഫോമില്‍ അണിനിരന്നതും കാണികളില്‍ മതിപ്പുളവാക്കി. ഒരു ചെറിയ പ്രകടനം നടക്കുമ്പോള്‍ പോലും മണിക്കൂറുകളോളം പൊതുനിരത്തില്‍ വാഹനങ്ങള്‍ കെട്ടിക്കിടക്കേണ്ടി വരുന്ന കാലഘട്ടത്തില്‍ വാഹനങ്ങള്‍ക്ക് തടസം സൃഷ്ടിക്കാതെ പ്രകടനം നടത്തിയ എസ്.കെ.എസ്.എസ്.എഫ് പ്രവര്‍ത്തകരെ എടച്ചേരി എസ്.ഐ.പ്രദീപ് കുമാര്‍ പ്രശംസിച്ചു.
എടച്ചേരി കളിയാം വെള്ളിയില്‍ നിന്ന് ആരംഭിച്ച പ്രകടനം തലായിയില്‍ സമാപിച്ചു.റാലിക്ക് എസ് വൈ എസ് നാദാപുരം മണ്ഡലം ജന:സിക്രട്ടറി ഹാരിസ് റഹ്മാനി, മേഖല എസ്.കെ.എസ് എസ്.എഫ്. പ്രസിഡന്റ് മുനീര്‍ പുറമേരി,ജബ്ബാര്‍ മൗലവി, റാഫി റഹ്മാനി,ശാദുലി ഹാജി, സത്താര്‍ കുറിഞ്ഞാലിയോട്, സലാം കച്ചേരി, ജാബിര്‍ എടച്ചേരി,റഷീദ് പുത്തന്‍പള്ളി,ജബ്ബാര്‍ കുറിഞ്ഞാലിയോട്,സവാദ് എടച്ചേരി,മുഹമ്മദ് ചിറയില്‍, അബ്ദുല്ല പുതുശ്ശേരി, അബ്ദുല്ല റഹ്മാനി, ഇസ്മായില്‍ എന്നിവര്‍ നേതൃത്വം നല്‍കി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആലപ്പുഴ വഴിയുള്ള ട്രെയിൻ യാത്ര ഇനി സൂപ്പർഫാസ്റ്റ്; മാരാരിക്കുളം-ആലപ്പുഴ ഇരട്ടപ്പാതയ്ക്ക് റെയിൽവേയുടെ അനുമതി

Kerala
  •  2 days ago
No Image

പ്ലസ് വൺ ട്രയൽ അലോട്ട്മെന്റ്: മലപ്പുറത്ത് പകുതിയിലേറെ വിദ്യാർഥികൾ പുറത്ത്; തിരുത്തലുകൾക്ക് ജൂൺ 10 വരെ സമയം

Kerala
  •  2 days ago
No Image

വയനാട്ടിൽ ഷിഗെല്ല ഭീതി: രണ്ട് കുട്ടികൾക്ക് രോഗസ്ഥിരീകരണം; ആരോഗ്യ മന്ത്രി നാളെ ജില്ലയിലെത്തും

Kerala
  •  2 days ago
No Image

താമരശ്ശേരിയിൽ ബാറിലുണ്ടായ സംഘർഷത്തിൽ രണ്ട് പേർക്ക് പരുക്ക്; നാല് പേർ അറസ്റ്റിൽ

crime
  •  2 days ago
No Image

യുഎഇ വേതന സംരക്ഷണ സംവിധാനം 2026; പുതിയ ശമ്പള നിയമങ്ങളിൽ നിന്ന് ഒഴിവാക്കപ്പെട്ട തൊഴിലാളികൾ ആരെല്ലാം?

uae
  •  2 days ago
No Image

ഐഎഎസ് തലപ്പത്ത് വൻ അഴിച്ചുപണി; ബി. അശോകും എൻ. പ്രശാന്തും തിരിച്ചെത്തുന്നു, പ്രധാന വകുപ്പുകളിൽ പുതിയ നിയമനം

Kerala
  •  2 days ago
No Image

ജാമ്യത്തിലിറങ്ങി മുങ്ങി, 8 വർഷം പല സംസ്ഥാനങ്ങളിൽ വിവിധ പേരുകളിൽ ഒളിവ് ജീവിതം; കൊലക്കേസ് പ്രതിയെ തമിഴ്‌നാട്ടിൽ നിന്ന് പൊക്കി എടവണ്ണ പൊലിസ്

Kerala
  •  2 days ago
No Image

25 വർഷത്തെ പ്രയത്നം സഫലമായി; കടലിൽ വിപ്ലവം സൃഷ്ടിക്കാൻ 'ഇക്കോരീഫ്', മത്സ്യസമ്പത്ത് വർദ്ധിപ്പിക്കാൻ പുതിയ തന്ത്രവുമായി യുഎഇ സമുദ്ര ശാസ്ത്രജ്ഞൻ

uae
  •  2 days ago
No Image

സംസ്ഥാനത്ത് ചൊവ്വാഴ്ച അർധരാത്രി മുതൽ ട്രോളിങ് നിരോധനം പ്രാബല്യത്തിൽ; 52 ദിവസത്തേക്ക് ബോട്ടുകൾക്ക് വിലക്ക്; ലംഘിച്ചാൽ കർശന നടപടി

Kerala
  •  2 days ago
No Image

ഒമാന്‍-ഇന്ത്യ ബന്ധം കൂടുതല്‍ ശക്തിപ്പെടുത്താന്‍ ചര്‍ച്ച; ഇന്ത്യന്‍ അംബാസഡറുമായി കൂടിക്കാഴ്ച നടത്തി ഒമാന്‍ റോയല്‍ ഓഫീസ് മന്ത്രി

oman
  •  2 days ago