HOME
DETAILS

ഫാത്തിമയിലെ വിദ്യാര്‍ഥി സമരം ഒത്തുതീര്‍പ്പായി

  
backup
March 16, 2017 | 6:31 PM

%e0%b4%ab%e0%b4%be%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%ae%e0%b4%af%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%b5%e0%b4%bf%e0%b4%a6%e0%b5%8d%e0%b4%af%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a5%e0%b4%bf


കൊല്ലം: ഫാത്തിമാ കോളജില്‍ കഴിഞ്ഞ മൂന്ന് ദിവസമായി കോളജ് യൂനിയന്റെ നേതൃത്വത്തില്‍ നടന്ന സമരം ഒത്തുതീര്‍പ്പായി. കോളജിലെ പെണ്‍കുട്ടികളുടെ  തടവറയെന്ന് അറിയപ്പെടുന്ന ക്വാഡ്രാംഗിള്‍ സംവിധാനം ഇനി മുതല്‍ വേണ്ടെന്ന് മാനേജ്‌മെന്റ് വിദ്യാര്‍ഥികള്‍ക്ക് ഉറപ്പ് നല്‍കി. വിദ്യാര്‍ഥികള്‍ മുന്നോട്ടു വച്ച പതിനാല് ആവശ്യങ്ങളില്‍ ഭൂരിഭാഗവും കോളജില്‍ വര്‍ഷങ്ങളായി നിലനില്‍ക്കുന്ന നിയമങ്ങളാണെന്ന നിലപാടിലായിരുന്നു മാനേജ്‌മെന്റ്. വിദ്യാര്‍ഥി സമരം ശക്തമായതോടെയാണ് മാനേജ്‌മെന്റിന്റെ നിലപാടില്‍ അയവുണ്ടായത്.
ഇന്നലെ രാവിലെ മാനേജ്‌മെന്റ് പ്രതിനിധികള്‍ കോളജ് യൂണിയന്‍ ഭാരവാഹികളുമായി ചര്‍ച്ച നടത്തി. തുടര്‍ന്ന് ചേര്‍ന്ന പി.ടി.എ ജനറല്‍ ബോഡി യോഗത്തിലും വിദ്യാര്‍ഥികളുടെ വികാരം തന്നെ രക്ഷാകര്‍ത്താക്കള്‍ പങ്കുവച്ചതോടെയാണ് മാനേജ്‌മെന്റ് അയഞ്ഞത്. കോളജ് യൂണിയന്‍ ഭാരവാഹികളെ പി.ടി.എ ജനറല്‍ ബോഡി യോഗത്തിലേക്ക് വിളിപ്പിച്ചാണ് ആവശ്യങ്ങള്‍ അംഗീകരിച്ചതായി അറിയിച്ചത്. കമ്പ്യൂട്ടറൈസ്ഡ് അറ്റന്‍ഡന്‍സിന്റെ അപാകതകള്‍ പരിഹരിക്കും. അനാവശ്യ ഫീസുകള്‍ ഈടാക്കില്ല. കോളേജിന് പുറത്തേക്ക് പോകുന്നതിനുള്ള നിബന്ധനകളില്‍ ഇളവ് അനുവദിക്കും. കാന്റീനില്‍ ലിംഗ വിവേചനം ഉണ്ടാകില്ല എന്ന ഉറപ്പും കോളജ് അധികൃതര്‍ നല്‍കി. തിങ്കളാഴ്ച മുതലാണ് കോളജിലെ വിദ്യാര്‍ഥികള്‍ ഒറ്റക്കെട്ടായി 14 ആവശ്യങ്ങള്‍ ഉന്നയിച്ച് അനിശ്ചിതകാല സമരം അരംഭിച്ചത്. ഇന്നലെ ഒത്തുതീര്‍പ്പായില്ലെങ്കില്‍ കോളജിന് മുന്നില്‍ പന്തല്‍ കെട്ടി രാപ്പകല്‍ സമരം ആരംഭിക്കാനായിരുന്നു വിദ്യാര്‍ഥികളുടെ തീരുമാനം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗർഭിണിയായ ഡൽഹി പൊലിസ് കമാൻഡോയെ ഭർത്താവ് ഡംബൽ കൊണ്ട് അടിച്ചുകൊന്നു

crime
  •  5 minutes ago
No Image

തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ സജീവമാകും; രാഹുല്‍ ഗാന്ധിയുമായി രണ്ട് മണിക്കൂറോളം തുറന്ന് സംസാരിച്ചുവെന്ന് ശശി തരൂര്‍

Kerala
  •  32 minutes ago
No Image

ആദിവാസി പെൺകുട്ടിയുടെ മരണം: പ്രണയം നടിച്ച് പീഡിപ്പിച്ച യുവാവ് പോക്‌സോ കേസിൽ അറസ്റ്റിൽ

crime
  •  39 minutes ago
No Image

പ്രണയത്തിന് തടസം നിന്നു; മാതാപിതാക്കളെ മരുന്ന് കുത്തിവെച്ച് കൊലപ്പെടുത്തിയ നഴ്‌സായ മകൾ അറസ്റ്റിൽ

crime
  •  an hour ago
No Image

കെ.എം ഷാജിക്ക് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍  അയോഗ്യതയില്ലെന്ന് സുപ്രിംകോടതി

National
  •  2 hours ago
No Image

'ഒരു പ്രസക്തിയുമില്ലാത്ത, നടപ്പാക്കാന്‍ പോകാത്ത ബജറ്റ്'; കേരളത്തിലേത് പൂച്ച പെറ്റുകിടക്കുന്ന ഖജനാവെന്ന് വിഡി സതീശന്‍

Kerala
  •  2 hours ago
No Image

'ഞങ്ങൾ റെഡി, തീരുമാനം വേഗം വേണം'; പാകിസ്താനെ പരിഹസിച്ച് ഐസ്‌ലൻഡ് ക്രിക്കറ്റ്

Cricket
  •  2 hours ago
No Image

മകളുടെ ലൈംഗികമായി പീഡന പരാതി വ്യാജം: അച്ഛനെതിരായ തടവുശിക്ഷ റദ്ദാക്കി ഹൈക്കോടതി; അമ്മയ്‌ക്കെതിരെ രൂക്ഷവിമർശനം

crime
  •  2 hours ago
No Image

ക്ഷേമപെൻഷനുകൾ മുതൽ ഇൻഷുറൻസുകൾ വരെ, സൗജന്യ വിദ്യാഭ്യാസം മുതൽ സൗജന്യ ചികിത്സ വരെ; വാഗ്ദാനങ്ങൾ നിറച്ച രണ്ടാം പിണറായി സർക്കാറിന്റെ അവസാന ബജറ്റ്

Kerala
  •  2 hours ago
No Image

ആവശ്യം ഇതാണെങ്കില്‍ സ്വര്‍ണം ഇപ്പോള്‍ വില്‍ക്കുന്നതാണ് നല്ലത്

Business
  •  3 hours ago