വെങ്ങപ്പള്ളിയില്‍ മരം വീണ് വീട് തകര്‍ന്നു; മൂന്ന് കുട്ടികള്‍ക്ക് പരുക്ക്
വെങ്ങപ്പള്ളി: വെങ്ങപ്പളളി ലന്‍ഡ്‌ലെസ് കോളനിയില്‍ മരംവീണ് വീട് തകര്‍ന്നു. പിഞ്ചു കുഞ്ഞുള്‍പടെ മൂന്ന് കുട്ടികള്‍ക്ക് പരുക്കേറ്റു. പൂവല്ലൂര്‍ മുസ്തഫയുടെ വീടാണ് തകര്‍ന്നത്. ഇന്നലെ വൈകിട്ടുണ്ടായ കനത്ത മഴയിലാണ് അപകടം. മുസ്തഫയുടെ മക്കളായ ഫിനു ഫാത്തിമ (9), റിഫ്‌ന ഫാത്തിമ (7), പത്ത് മാസം പ്രായമുള്ള മുസമ്മില്‍ എന്നിവര്‍ക്കാണ് പരുക്കേറ്റത്. ഇവരെ നിസാര പരുക്കുകളോടെ കല്‍പ്പറ്റയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഓടിട്ട വീട് പൂര്‍ണമായും തകര്‍ന്നു. തലനാരിഴക്കാണ് വന്‍ ദുരന്തം ഒഴിവായത്. റവന്യൂ ഭൂമിയായതിനാല്‍ മരം മുറിച്ചു നീക്കുന്നതിന് അനുമതി ലഭിക്കാത്തതാണ് അപകടത്തിന് കാരണം.
നിരവധി തവണ വില്ലേജ് ഓഫിസിലും ജില്ലാ കലക്ടര്‍ക്കും പരാതി നല്‍കിയെങ്കിലും അനുമതി ലഭിച്ചിരുന്നില്ല. അടുത്തടുത്ത വീടുകളുള്ള ലാന്‍ഡ്‌ലസ് കോളനിയില്‍ നിരവധി മരങ്ങള്‍ ഇനിയുമുണ്ട്. ഈ മരങ്ങള്‍ മുറിച്ചു നീക്കാന്‍ നടപടി വേണമെന്നാണ് ആവശ്യവും ശക്തമായി. അപകട സമയം കുട്ടികളും മാതാവും മാത്രമെ വീട്ടിലുണ്ടായിരുന്നുള്ളു. നാട്ടുകാരാണ് കുട്ടികളെ ആശുപത്രിയില്‍ എത്തിച്ചത്. വില്ലേജ് ഓഫിസര്‍, പഞ്ചായത്ത് പ്രസിഡന്റ് സ്ഥലം സന്ദര്‍ശിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."