HOME
DETAILS
MAL
ജനതാദള്‍ എസ് പ്രവര്‍ത്തക യോഗം
backup
March 16 2017 | 19:03 PM
കോവളം: വെള്ളായണി ശുദ്ധജല വിതരണപദ്ധതി അടിയന്തിരമായിപൂര്ത്തിയാകുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും കായല്നികത്തുന്നവര്ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ സര്‍ക്കാര്‍ തയാറാകണമെന്നും ജനതാദള്‍ എസ്. വെങ്ങാനൂര്‍ പഞ്ചായത്ത് കമ്മിറ്റി പ്രവര്‍ത്തകയോഗം ആവശ്യപ്പെട്ടു.
ജില്ലാ വൈസ്. പ്രസിഡന്റ് ടി.ഡി. ശശികുമാര്‍ അധ്യക്ഷനായി. ദേശീയ ജനറല്‍ സെക്രട്ടറി എ.നീലലോഹിതദാസ്,മുന്‍ എം.എല്‍.എ ജമീലാപ്രകാശം, കരുംകുളം മുരുകന്, തെന്നൂര്‍ക്കോണം ബാബു എന്നിവര്‍ സംസാരിച്ചു.
പഞ്ചായത്ത് കമ്മിറ്റി ഭാരവാഹികളായി ജി.ടി. അനില്‍കുമാര്‍ (പ്രസിഡന്റ്), എ മനോഹരന്, വി.സുകുമാരി, ഡി. സത്യദാസ്, എ.ചന്ദ്രിക(വൈസ് പ്രസിഡന്റുമാര്‍), എസ്. ഷാജി, ബി.എസ്. പ്രഭ, ടി. വിജയന് (സെക്രട്ടറിമാര്‍), എസ്.കൃഷ്ണന് (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."