ആരോഗ്യ ഇന്‍ഷുറന്‍സ് കാര്‍ഡ് പുതുക്കല്‍
പഴയകുന്നുമ്മേല്‍
കിളിമാനൂര്‍ : പഴയകുന്നുമ്മേല്‍ പഞ്ചായത്തിലെ ആരോഗ്യ ഇന്‍ഷുറന്‍സ് ഹെല്‍ത്ത് കാര്‍ഡ് (ആര് എസ് ബി വൈ ചിസ്) പുതുക്കല്‍ മാര്‍ച്ച് കിളിമാനൂര്‍ രാജാരവിവര്‍മ്മാ കമ്യൂണിറ്റിഹാളില്‍ പുരോഗമിക്കുന്നു. പുതുക്കല്‍ 24വരെ തുടരും. 3, 4 വാര്‍ഡുകള്‍ 17ന് 5, 6 വാര്‍ഡുകള്‍ 18ന് 7, 8 വാര്‍ഡുകള്‍ 19ന് 9, 10 വാര്‍ഡുകള്‍ 20ന് 11, 12 വാര്‍ഡുകള്‍ 21ന് 13, 14 വാര്‍ഡുകള്‍ 22ന് 15, 16 വാര്‍ഡുകള്‍ 23ന് വാര്‍ഡ് 17 മാര്‍ച്ച് 24 എന്നീ തീയതികളില്‍ നടക്കും. ഗുണഭോക്താക്കള്‍ അവസരം പ്രയോജനപ്പെടുത്തണമെന്ന് പ്രസിഡന്റ് അറിയിച്ചു
പുളിമാത്ത്
കിളിമാനൂര്‍ : പുളിമാത്ത് പഞ്ചായത്തിലെ ആരോഗ്യ ഇന്‍ഷുറന്‍സ് ഹെല്‍ത്ത് കാര്‍ഡ് പുതുക്കല്‍ ആരംഭിച്ചു. 22ന് അവസാനിക്കും. മാര്‍ച്ച് 17 ന് പുല്ലയില്‍ എസ് കെ വി യു പി എസില്‍ വാര്‍ഡ് 1, 2, 16. മാര്‍ച്ച് 18ന് കാട്ടുംപുറം പി എച്ച് സി വാര്‍ഡുകള്‍ 5. 6, 7 . മാര്‍ച്ച് 19 കാട്ടുംപുറം പി എച്ച് സി വാര്‍ഡുകള്‍ 8, 9 മാര്‍ച്ച് 20ന് കമുകിന്‍കുഴി സുരേഷ് ക്ലബ്ബ് വാര്‍ഡുകള്‍ 10. 11, 12 മാര്‍ച്ച് 21 ഡി ബി എച്ച് എസ് വാമനാപുരം വാര്‍ഡുകള്‍ 13. 14. 15. മാര്‍ച്ച് 22ന് ഗവ എച്ച് എസ് എസ് കൊടുവഴന്നൂര്‍ വാര്‍ഡുകള്‍ 17, 18, 19 ഗുണഭോക്താക്കള്‍ അവസരം പ്രയോജനപ്പെടുത്തണമെന്ന് പ്രസിഡന്റ് അറിയിച്ചു
മടവൂര്‍
കിളിമാനൂര്‍ : സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സ് ഹെല്‍ത്ത് കാര്‍ഡ് പുതുക്കല്‍ പദ്ധതിക്ക് മടവൂര്‍ പഞ്ചായത്തില്‍ തുടക്കമായി. പഴയ ഇന്‍ഷുറന്‍സ് കാര്‍ഡും മുപ്പതുരൂപയുമായി ഗുണഭോക്താക്കള്‍ മടവൂര്‍ പഞ്ചായത്ത് കമ്യൂണിറ്റി ഹാളില്‍ എത്തിച്ചേരണമെന്ന് പ്രസിഡന്റ് അറിയിച്ചു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."