HOME
DETAILS

ബ്രിട്ടണില്‍ ലോകത്തിന്റെ വിധിയെഴുത്ത്

  
backup
June 25, 2016 | 3:09 AM

%e0%b4%ac%e0%b5%8d%e0%b4%b0%e0%b4%bf%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%a3%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b2%e0%b5%8b%e0%b4%95%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%b1

ഒടുവില്‍, ബ്രിട്ടീഷ് ജനത തങ്ങളുടെ രാഷ്ട്രീയ-സാമൂഹ്യ-സാമ്പത്തികമേഖലയെ കീഴ്‌മേല്‍മറിക്കുന്ന ആ തീരുമാനം കൈകൊണ്ടു. യൂറോപ്യന്‍ യൂനിയനില്‍ അംഗമായി തുടരണമോ വേണ്ടയോയെന്നു തീരുമാനിക്കാന്‍ നടന്ന ഹിതപരിശോധനയില്‍ 52 ശതമാനം പേരും വേണ്ടെന്നാണ് അഭിപ്രായപ്പെട്ടത്.

ലോകമെമ്പാടുമുള്ള രാഷ്ട്രീയപ്രമുഖരും നേതാക്കളും സാമ്പത്തികവിദഗ്ധരുമൊക്കെ പ്രവചിച്ചതും ആശിച്ചതും നേരിയ ഭൂരിപക്ഷത്തിലെങ്കിലും ബ്രിട്ടന്‍ യൂറോപ്യന്‍ യൂനിയനില്‍ തുടരുമെന്നായിരുന്നു. അതുകൊണ്ടുതന്നെ, ഈ തീരുമാനം അന്താരാഷ്ട്രരാഷ്ട്രീയ-സാമ്പത്തിക സമവാക്യത്തിനു കനത്തആഘാതമാണ് ഏല്‍പ്പിച്ചത്. കാലങ്ങളായി ബ്രിട്ടിഷ് ജനതയില്‍ ഉറങ്ങിക്കിടക്കുകയും ചിലപ്പോഴൊക്കെ നീറിപ്പുകയുകയും ചെയ്ത സ്വത്വബോധത്തെ വേണ്ടവിധം തിരിച്ചറിയാന്‍ അന്താരാഷ്ട്ര സമൂഹത്തിനുസാധിച്ചില്ല.

യൂറോപ്യന്‍ സമൂഹത്തോടുള്ള ബ്രിട്ടീഷ് ശങ്കയ്ക്കു അരനൂറ്റാണ്ടിന്റെയെങ്കിലും പഴക്കമുണ്ട്. 1957 ല്‍ യൂറോപ്യന്‍ സാമ്പത്തികസമൂഹം രൂപംകൊണ്ടിട്ടും ബ്രിട്ടന്‍ അതില്‍ അംഗത്വം നേടാന്‍ 16 വര്‍ഷമെടുത്തത് അക്കാരണത്താലാണ്. അംഗമായിട്ടും ബ്രിട്ടീഷ് സ്വത്വബോധവും യൂറോസമൂഹത്തോടുള്ള ആശങ്കയും തലപൊങ്ങാന്‍ ഏറെ സമയമൊന്നുമെടുത്തില്ല. 1975 ല്‍ത്തന്നെ ബ്രിട്ടീഷ് ജനത ഹിതപരിശോധനയ്ക്കു തയാറായി. 67 ശതമാനം പേരും എതിര്‍ത്തതിനാല്‍ അന്നു വിട്ടുപോക്കു നടന്നില്ല.

എന്നിട്ടും യൂനിയനില്‍നിന്നു വിട്ടുനില്‍ക്കണമെന്ന ആവശ്യം അടങ്ങിയില്ല. അതിനു  കൂടുതല്‍ പിന്തുണ ലഭിക്കുകയാണുണ്ടായത്. റഫ്രണ്ടം പാര്‍ട്ടിയുടെയും ഇന്‍ഡിപെന്‍ഡന്‍സ് പാര്‍ട്ടിയുടെയും ജനനംതന്നെ ഈ ആവശ്യത്തിലൂന്നിയായിരുന്നു. 2015 ല്‍ കണ്‍സര്‍വേറ്റിവ് പാര്‍ട്ടി ജയിക്കാനുണ്ടായ കാരണംതന്നെ അധികാരത്തില്‍വന്നാല്‍ ഹിതപരിശോധന നടത്തുമെന്ന വാഗ്ദാനം നല്‍കിയതായിരുന്നു.  

പുറത്തുപോകാന്‍ ബ്രിട്ടനെടുത്ത തീരുമാനം ലോകത്തെ ഞെട്ടിച്ചു. ഫലം പുറത്തുവന്നപ്പോള്‍ അന്താരാഷ്ട്രവിപണി ആടിയുലഞ്ഞു നിലംപൊത്തി. ഡോളറുമായുള്ള ബ്രിട്ടീഷ് പൗണ്ടിന്റെ വിനിമയമൂല്യം പത്തുശതമാനം ഇടിഞ്ഞു. പൗണ്ടിന്റെ മാത്രമല്ല, ഡോളറൊഴിച്ചു ലോകത്തുള്ള എല്ലാ കറന്‍സികളുടെയും വിനിമയമൂല്യമിടിഞ്ഞു. സാമ്പത്തിക വളര്‍ച്ചയില്‍ രജതശോഭ തെളിയിക്കുന്നുവെന്ന് അവകാശപ്പെടുന്ന ഇന്ത്യയുടെ കറന്‍സികളും എക്കാലത്തെയും വലിയതാഴ്ചയായ 68.20 ല്‍ തൊട്ട് അല്‍പ്പമൊന്നുയര്‍ന്നു.

അന്താരാഷ്ട്ര ഓഹരിവിപണി  കൂപ്പുകുത്തി. വ്യാപാരാരംഭത്തില്‍ ജപ്പാന്‍ സൂചിക എട്ടുശതമാനം താഴ്ന്നു. ഹാങ്‌സെങ് ഏഴുശതമാനം ഇടിഞ്ഞു. ബ്രിട്ടിഷ് സൂചിക നഷ്ടത്തില്‍ തുടങ്ങി അല്‍പ്പം കരകയറി. യൂറോപ്യന്‍ യൂനിയനിലെ മറ്റു പ്രധാന സൂചികകളെല്ലാം ബ്രിട്ടീഷ് സൂചികയേക്കാള്‍ നിലംപൊത്തി. ഫ്രാന്‍സിന്റെ കാക് സൂചികയും ജര്‍മനിയുടെ ഡാക്‌സും 7 ശതമാനം വീഴ്ചയാണ് രേഖപ്പെടുത്തിയത്.
 
ഇന്ത്യന്‍ സൂചിക നാലു ശതമാനം നഷ്ടത്തില്‍ ആരംഭിച്ചു കുറച്ചൊന്ന് ഭേദപ്പെട്ടു രണ്ടര ശതമാനത്തില്‍ ഒതുങ്ങി. അമേരിക്കന്‍ ഫ്യൂച്ചര്‍  സൂചികയിലും അഞ്ചുശതമാനം വീഴ്ചയാണു രേഖപ്പെടുത്തുന്നത്. മാന്ദ്യം മുന്നില്‍ക്കണ്ടുകൊണ്ടാകണം എണ്ണയ്ക്കുമുണ്ടായി അഞ്ചുശതമാനം വിലയിടിവ്. താരതമ്യേന സുരക്ഷിതമായ സ്വര്‍ണത്തിന് ഏഴുശതമാനം വിലകൂടി. 2008 ലെ തകര്‍ച്ച ആവര്‍ത്തിക്കുമെന്ന ഭയാശങ്കയും ഭീതിയും സാമ്പത്തിക വിപണികളെ പിടിച്ചുലയ്ക്കുകയാണ്.

അന്താരാഷ്ട്ര ആഘാതം പൂര്‍ണമായും മനസ്സിലാക്കാതെയാണ് ഇന്ത്യ പ്രതികരിച്ചത്. അരുണ്‍ജെയ്റ്റ്‌ലിയും നിര്‍മലാ സീതാരാമനും ജയന്ത് സിന്‍ഹയും ഇപ്പോഴും പറഞ്ഞുപെരുപ്പിക്കുന്നത് ഇന്ത്യയുടെ ഭദ്രമെന്നു കരുതപ്പെടുന്ന സ്ഥൂലസാമ്പത്തിക സൂചകങ്ങളെക്കുറിച്ചാണ്. 360 ബില്യണ്‍ ഡോളറിന്റെ കരുതല്‍ ശേഖരമാണ് അവര്‍ ഇടക്കിടയ്ക്ക് എടുത്തുപറഞ്ഞു നമ്മെ സമാധാനിപ്പിക്കാന്‍ ശ്രമിക്കുന്നത്. 101 ശതമാനമെന്ന കുറഞ്ഞ കറണ്ട് അക്കൗണ്ട് കമ്മിയും നിയന്ത്രണവിധേയമായിക്കൊണ്ടിരിക്കുന്ന ധനക്കമ്മിയും താരതമ്യേന പിടിയിലൊതുങ്ങി നില്‍ക്കുന്ന പണപ്പെരുപ്പനിരക്കും, സര്‍വോപരി 7.6 ശതമാനമെന്ന ആഭ്യന്തര ഉല്‍പ്പാദനവളര്‍ച്ചാനിരക്കും തുണയായി പറയുന്നുണ്ട് അവര്‍ ഇന്ത്യക്ക് അനുകൂലമായി.

വിഷയത്തിന്റെ ഗൗരവം ശരിയാംവണ്ണം മനസ്സിലാക്കിയാണ് രഘുറാം രാജന്‍ പ്രതികരിച്ചത്. വികസ്വരരാജ്യങ്ങളുടെ സാമ്പത്തികവളര്‍ച്ചയ്ക്കു ബ്രിട്ടീഷ് പിന്‍മാറ്റം ഏറെ ദോഷംചെയ്യുമെന്നും ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഇതു നല്ല വാര്‍ത്തയല്ലെന്നുമാണ് അദ്ദേഹം യുക്തിഭദ്രമായി പറഞ്ഞുവെച്ചത്. 10 ലക്ഷം കോടി രൂപ വരുന്ന ഇന്ത്യയുടെ ഐ.ടി കയറ്റുമതിയുടെ പകുതിയും യൂറോപ്യന്‍ രാജ്യങ്ങളിലേയ്ക്കാണ്. അവിടെയുണ്ടാകുന്ന ഏതു നയവ്യതിയാനവും ഇന്ത്യന്‍ ഐ.ടി മേഖലയെ തളര്‍ത്തും.
 
യൂറോപ്യന്‍ യൂനിയനിലെ മൂന്നാമത്തെ വലിയ വ്യാപാരപങ്കാളിയാണ് ഇന്ത്യക്കു ബ്രിട്ടന്‍. കാര്യങ്ങള്‍ നേരെയാക്കാന്‍ ബ്രിട്ടനെടുക്കുന്ന കാലതാമസം ഇന്ത്യന്‍ വ്യാപാരമേഖലയെ തളര്‍ത്തും. കയറ്റുമതി വരുമാനത്തിലുണ്ടായേക്കാവുന്ന കുറവും രൂപയുടെ വിനിമയമൂല്യവും കുറയുന്നതു വഴി ഇറക്കുമതിച്ചെലവിലുണ്ടാകുന്ന വര്‍ധനയും ഇന്ത്യന്‍ കറണ്ട് അക്കൗണ്ട് കമ്മി വീണ്ടും കൂട്ടും. ഇതൊന്നും കാണാതെ, സ്ഥൂലസാമ്പത്തികസൂചകങ്ങളുടെ കരുത്തിന്റെ വീരഗാഥകള്‍ മാത്രം പാടുന്നത് ഇന്ത്യക്കു ഗുണം ചെയ്യില്ല. നിലവിലെ യാഥാര്‍ഥ്യങ്ങള്‍ മാറിമറിയാന്‍ കാലമേറെയൊന്നും വേണ്ട ഇന്ത്യക്ക്.

 ഇപ്പോള്‍ നമുക്കാവശ്യം സമചിത്തതയോടെയുള്ള സമീപനവും വരുംവരായ്കളെക്കുറിച്ചുള്ള ശരിയായ ഉള്‍ക്കാഴ്ച രൂപപ്പെടുത്തലുമാണ്. സമ്പദ് രംഗത്തെ വളര്‍ച്ചയെക്കുറിച്ചുള്ള പതിവ് രാഷ്ട്രീയ മേനിപറച്ചില്‍ ഇപ്പോള്‍ നമുക്ക് ഗുണം ചെയ്യില്ല.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കാടുവെട്ട് യന്ത്രം ഉപയോ​ഗിച്ച് കൊലപാതകം; പ്രതിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യാൻ പൊലിസ്

Kerala
  •  5 hours ago
No Image

വീണ്ടും യൂ ടേണ്‍; ബിഹാറില്‍ മത്സരിക്കാനില്ലെന്ന് ജഎംഎം; ഇന്‍ഡ്യ സഖ്യത്തില്‍ പുനപരിശോധന ആവശ്യമെന്നും പാര്‍ട്ടി

National
  •  5 hours ago
No Image

സര്‍ക്കാര്‍ ജീവനക്കാര്‍ ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുക്കുന്നത് ചട്ടവിരുദ്ധം;  വിലക്ക് മറികടന്നാല്‍ നടപടി സ്വീകരിക്കുമെന്ന് കര്‍ണാടക സര്‍ക്കാര്‍

National
  •  5 hours ago
No Image

മൂന്ന് കുട്ടികൾ മുങ്ങി മരിച്ചു; ദാരുണമായ ആപകടം മൈസൂരു സാലിഗ്രാമത്തിൽ

National
  •  6 hours ago
No Image

പ്രീമിയർ ലീഗിൽ എന്താണ് സംഭവിക്കുന്നത്; നിലവിലെ ചാമ്പ്യൻമാർക്ക് തുടർച്ചയായ മൂന്നാം തോൽവി; ആൻഫീൽഡിൽ യുണൈറ്റഡ് ജയിച്ചത് 10 വർഷത്തിന് ശേഷം

Football
  •  6 hours ago
No Image

കമിതാക്കളുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തി പണം തട്ടി; യുവതി അറസ്റ്റിൽ

crime
  •  6 hours ago
No Image

ആ പ്രതിജ്ഞ പാലിക്കും, നെതന്യാഹു കാനഡയിൽ കാലുകുത്തിയാൽ അറസ്റ്റ് ചെയ്യും; ട്രൂഡോയുടെ നിലപാട് ആവർത്തിച്ച് പ്രധാനമന്ത്രി കാർണി

International
  •  7 hours ago
No Image

മത്സരയോട്ടത്തിനിടെ ബസ് സ്കൂട്ടറിൽ തട്ടി; റോഡിൽ വീണ യാത്രക്കാരിക്ക് ദാരുണാന്ത്യം

Kerala
  •  7 hours ago
No Image

റൺവേയിൽ നിന്ന് തെന്നിമാറിയ കാർഗോ വിമാനം കടലിൽ പതിച്ചു; രണ്ട് പേർ മരിച്ചു, നാല് ജീവനക്കാർ രക്ഷപ്പെട്ടു

International
  •  7 hours ago
No Image

ബീഹാർ നിയമസഭാ തിരഞ്ഞെടുപ്പ്; 143 അംഗ സ്ഥാനാർത്ഥി പട്ടിക പുറത്തിറക്കി ആർജെഡി

National
  •  10 hours ago