HOME
DETAILS

'മഹേഷിന്റെ പ്രതികാര'ത്തിന് തണലേകിയ മരംമുറിക്കാന്‍ അനുമതി

  
Web Desk
June 25 2016 | 03:06 AM

%e0%b4%ae%e0%b4%b9%e0%b5%87%e0%b4%b7%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%a4%e0%b4%bf%e0%b4%95%e0%b4%be%e0%b4%b0%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf


ചെറുതോണി: 'മഹേഷിന്റെ പ്രതികാര'മെന്ന മലയാള ചലചിത്രത്തിന് ദൃശ്യഭംഗി പകര്‍ന്ന പ്രകാശിലെ വാകമരത്തിന്റെ കടയ്ക്കല്‍ കത്തിവയ്ക്കാന്‍ കലക്ടര്‍ അനുമതി നല്‍കി. 1987 ല്‍ നാട്ടുകാരായ ഐക്കരക്കുന്നേല്‍ ജോസ്, കൊച്ചുകോണിക്കല്‍ ഷാജഹാന്‍, തഴക്കുഴിയില്‍ ബേബി എന്നിവര്‍ ചേര്‍ന്നാണ് വൃക്ഷത്തൈ നട്ടത്.
കാലങ്ങള്‍ കടന്നതോടെ മരം വളര്‍ന്നു വലുതായി . കത്തുന്ന ചൂടില്‍ നിന്നും കൊടും കാറ്റില്‍ നിന്നും പ്രകാശ് ഗ്രാമത്തിന്റെ  രക്ഷകനായി വാകമരം നിലകണ്ടു. കാലങ്ങള്‍ക്കുനുസരിച്ച് പൂക്കുകയും കൊഴിക്കുകയും ചെയ്തുവന്ന മരത്തിന്റെ ഭംഗി കണ്ടാണു മഹേഷിന്റെ പ്രതികാരമെന്ന സിനിമയുടെ പ്രധാന ലൊക്കേഷനായി പ്രകാശ് മാറിയത്. സംവിധായകന്‍ ദിലീഷ് പോത്തന്റെയും നിര്‍മാതാവ് ആഷിക് അബുവിന്റെയും മനം കവരാന്‍ ഈ വാകമരത്തിന് കഴിഞ്ഞു. അങ്ങനെ മഹേഷിന്റെ പ്രതികാരത്തിന് തണലേകിയ മരം സിനിമ ഹിറ്റായതോടുകൂടി ശരിക്കും സ്റ്റാറായിമാറി.    
തണല്‍മരം കടപുഴകി വീണ് കോതമംഗലത്ത് വിദ്യാര്‍ഥികള്‍ മരിക്കാനിടയായതിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ ടൗണുകളിലേയും തിരക്കേറിയ പാതയോരത്തേയും മരങ്ങള്‍ വെട്ടിമാറ്റാന്‍ നിര്‍ദേശം നല്‍കിയത്. തുടര്‍ന്ന് പ്രകാശിന് സമീപ ടൗണുകളായ ഉദയഗിരി, തങ്കമണി മേഖലകളിലെ മരങ്ങളത്രയും വെട്ടിമാറ്റി. എന്നാല്‍ സിനിമയുടെ സംവിധായകന്‍ മരം വെട്ടിമാറ്റുന്നതിന് സാവകാശം തേടി കലക്ടറെ സമീപിച്ചു.
കോടതിയില്‍ നിന്ന് ഉത്തരവും വാങ്ങി. ഇതേ തുടര്‍ന്നാണ് വാകമരത്തിന് ആയുസ് നീട്ടികിട്ടിയത്. സിനിമയുടെ ഷൂട്ടിങ് കഴിഞ്ഞെങ്കിലും മരം വെട്ടിമാറ്റാതെ വന്നതോടെയാണ് കലക്ടര്‍ ഇപ്പോള്‍ ഇത് വെട്ടിമാറ്റാന്‍ നിര്‍ദേശം നല്‍കിയത്. വൈദ്യുതി വകുപ്പിന്റെ അനുമതി കിട്ടുന്ന മുറയ്ക്ക് അടുത്ത ആഴ്ച ആദ്യത്തോടുകൂടി മരം മുറിയ്ക്കും. മരത്തിന് യാതൊരുവിധ കേടുപാടുകളും ഇല്ലെന്നതിനാല്‍ വെട്ടിമാറ്റുന്നതിനെ ഒരു വിഭാഗം എതിര്‍ക്കുന്നുമുണ്ട്. പരിസ്ഥിതി സംരക്ഷണത്തിന് മരം അനിവാര്യമെന്നാണ് ഇക്കൂട്ടരുടെ വാദം. എന്തായാലും പ്രകാശിന്റെ വളര്‍ച്ചയ്ക്ക് തണലായ വാകമരം ഇനി ഓര്‍മ്മകളിലും മഹേഷിന്റെ പ്രതികാരത്തിലും അവശേഷിക്കും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബാങ്കോക്കില്‍ നിന്ന് കുവൈത്തിലേക്കുള്ള വിമാനയാത്രക്കിടെ വീഡിയോ പകര്‍ത്തിയ പ്രശസ്ത ട്രാവല്‍ വ്‌ളോഗറെ ജീവനക്കാര്‍ ഭീഷണിപ്പെടുത്തിയെന്ന് പരാതി

Kuwait
  •  3 days ago
No Image

ഡൽഹിയിലെ വാഹന നയത്തിനെതിരെ രൂക്ഷ വിമർശനം

National
  •  3 days ago
No Image

ഇംഗ്ലണ്ടിനെതിരെ കത്തിജ്വലിച്ച് വൈഭവ്; അടിച്ചെടുത്തത് ഏകദിനത്തിലെ ചരിത്രനേട്ടം

Cricket
  •  3 days ago
No Image

'പിൻവാതിലിലൂടെ എൻആർസി നടപ്പാക്കാൻ ശ്രമം': തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ ജോൺ ബ്രിട്ടാസ് എംപി

National
  •  3 days ago
No Image

എന്തിനാണ് ഈ ബഹുമതി? മെസി ആ ടീമിന് വേണ്ടി ഒന്നും ചെയ്തിട്ടില്ല: മുൻ കോച്ച്

Football
  •  3 days ago
No Image

പുതിയ ഒരു റിയാല്‍ നോട്ട് പുറത്തിറക്കി ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക്; പുതിയ നോട്ടിലെ മാറ്റങ്ങള്‍ ഇവ

qatar
  •  3 days ago
No Image

പ്ലസ് വൺ വിദ്യാർത്ഥിയെ പഞ്ചനക്ഷത്ര ഹോട്ടലിൽ എത്തിച്ച് പീഡിപ്പിച്ച അധ്യാപിക അറസ്റ്റിൽ, കൂട്ടുകാരിക്കെതിരെയും കേസ്

National
  •  3 days ago
No Image

എസ്എഫ്ഐ പ്രവർത്തകരുടെ രാജ്‌ഭവൻ മാർച്ചിൽ സംഘർഷം; പൊലിസ് ജലപീരങ്കി പ്രയോഗിച്ചു

Kerala
  •  3 days ago
No Image

ന്യൂയോർക്കിനെ 'കമ്മ്യൂണിസ്റ്റ് ഭ്രാന്തനിൽ' നിന്ന് രക്ഷിക്കുമെന്ന് വാഗ്ദാനവുമായി ട്രംപ്; സോഹ്റാൻ മാംദാനിക്കെതിരെ രൂക്ഷ വിമർശനം

International
  •  3 days ago
No Image

ഒമാനില്‍ ബസ് അപകടത്തില്‍പ്പെട്ട് ഡ്രൈവര്‍ക്കും മൂന്നു കുട്ടികള്‍ക്കും ദാരുണാന്ത്യം

oman
  •  3 days ago