സോവിയറ്റ് യൂനിയന്‍ പുടിന്‍ പുനഃസ്ഥാപിക്കുമോ
വ്‌ലാദിമിര്‍ പുടിന്‍ ഭരണത്തിലെത്തി പതിനെട്ട് വര്‍ഷം പിന്നിടുമ്പോള്‍ അതി സങ്കീര്‍ണമായ പ്രശ്‌നങ്ങളുടെ നടുവിലും ഏതാണ്ട് സോവിയറ്റ് യൂനിയന്റെ പുനഃസ്ഥാപനം വിളിപ്പാടകലെയെന്ന പ്രതീതി ഉയര്‍ത്താനായത് രാഷ്ട്രീയ നിരീക്ഷകര്‍ക്ക് പ്രതീക്ഷ നല്‍കുന്നു.
76.67 ശതമാനം വോട്ടു നേടി നാലാമതും അധികാരത്തിലെത്തിയ പുടിന്‍ 2024 വരെ തുടരുന്ന ക്രെംലിന്‍ ഓഫീസിന് എന്തൊക്കെ മാജിക്കുകളാണ് കാണിക്കാന്‍ കഴിയുക എന്നതും ചിന്തനീയമാണ്.
സോവിയറ്റ് യൂനിയന്റെ പതനത്തിനു ശേഷം ലോക ഭൂപടത്തില്‍ നിന്ന് നിഷ്‌കാസിതമായ വന്‍ ശക്തിയുടെ പുനരാവിഷ്‌കരണം അത്രയൊന്നും എളുപ്പമല്ലെന്നത് വസ്തുതയാണെന്നു വിലയിരുത്തുമ്പോഴും തന്റെ ചാണക്യ തന്ത്ര വലയത്തില്‍ അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് വരെ ഉള്‍പെടുത്താന്‍ കഴിഞ്ഞുവെന്നതു മുന്‍കാല പ്രതാപത്തിന്റെ ബാക്കി പത്രമായി വിലയിരുത്തപ്പെടുന്നു .
ഏതാണ്ട് ഒരു വര്‍ഷം മുമ്പ് പുടിന്‍ പറയുകയുണ്ടായി, സോവിയറ്റ് യൂനിയന്റെ പ്രതാപം വീണ്ടെടുക്കന്ന ദിവസം അതി വിദൂരമല്ല. സോവിയറ്റ് യൂനിയനിലെ അംഗരാജ്യമായിരുന്ന ഉക്രെയ്ന്‍ പ്രവിശ്യ ദീപിനെ വീണ്ടെടുക്കാന്‍ സൈന്യത്തെ അയച്ച നടപടിയെ ന്യായീകരിച്ചായിരുന്നു അന്ന് പുടിന്‍ പ്രതികരിച്ചത്.
ഉക്രെയ്ന്‍ പ്രതിപക്ഷ നിരക്ക് നല്‍കിപ്പോരുന്ന സൈനിക സഹായം, സിറിയന്‍ ഇടപെടല്‍, അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ നിഗൂഢത എല്ലാം കൂട്ടിവായിക്കുമ്പോള്‍ ചെറിയ ചില ഒരുക്കങ്ങള്‍ കാണുന്നു.
അമേരിക്ക വിതച്ച വംശീയ യുദ്ധങ്ങളും അറബ് മേഖലയിലെ അസ്ഥിരതയും ഇറാന്റെ പടയൊരുക്കവും യെമന്‍ പ്രതിസന്ധിയിലെ ജി.സി.സി അംഗ രാജ്യങ്ങളുടെ ഇടപെടലുമൊക്കെ ബാക്കിയാക്കുന്ന ആശങ്കകള്‍ക്ക് ഒരു സന്തുലിതാവസ്ഥയിലൂടെ പരിഹാരം പ്രതീക്ഷിക്കാമെങ്കില്‍ ലോകം കാത്തിരിക്കുന്നു അത്തരത്തിലൊരു പുനഃ
സംസ്ഥാപനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."