ഉദ്ഘാടനം കഴിഞ്ഞിട്ട് നാലുമാസം; ആശുപത്രി പ്രവര്‍ത്തനം അനിശ്ചിതാവസ്ഥയില്‍
ഉഴവൂര്‍: ഡോ.കെ.ആര്‍ നാരയണന്‍ മെമ്മോറിയല്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയുടെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം നടത്തിയിട്ട് നാലുമാസങ്ങള്‍ പിന്നിട്ടു. എന്നാല്‍ മഴക്കാലമായതോടെ വിവിധ രോഗങ്ങളുള്ള നിരവധിയാളുകള്‍ യാതൊരുവിധ സൗകര്യങ്ങളുമില്ലാത്ത പഴയ വാടകക്കെട്ടിടത്തില്‍ തന്നെയാണ് ഇപോഴും ചികിത്സയ്ക്കായി എത്തുന്നത്.
ആശുപത്രി ഇതുവരെ തുറന്നു പ്രവര്‍ത്തിക്കാനാകും വിധത്തില്‍ പണി പൂര്‍ത്തീകരിച്ചിട്ടില്ലാത്തതാണു തുറന്നു പ്രവര്‍ത്തിക്കുന്നതിനു തടസം.
ഇതിനെതിരെ ശക്തമായ സമരപരിപാടികളുമായി രംഗത്തിറങ്ങാന്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ തീരുമാനിച്ചു. സമയോചിതമായി ആശുപത്രിക്കെട്ടിടത്തിനു നമ്പരിട്ടുനല്‍കാന്‍ തയ്യാറാകാത്ത പഞ്ചായത്ത് ഭരണസമിതി രാജിവച്ച് പൊതുജനത്തോട് മാപ്പ് പറയണമെന്ന് സി.പി.ഐ ആവശ്യപെട്ടു.
കെട്ടിട നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിച്ചെന്നു പി.ഡബ്ല്യൂ.ഡി അവകാശപെടുമ്പോഴും നിരവധി പ്രവര്‍ത്തനങ്ങള്‍ ഇനിയും പൂര്‍ത്തിയാകാനുണ്ട്.
കൂടാതെ ആരോഗ്യ വകുപ്പിനു കൈമാറാനാണ് ഉദ്ഘാടനം നടത്തിയതെന്ന് ഉദ്ഘാടന വേളയില്‍ പറഞ്ഞതെങ്കില്‍ നമ്പരില്ലാത്ത, കറന്റുകണക്ഷനില്ലാത്ത കെട്ടിടം ഏറ്റെടുക്കാന്‍ ആരോഗ്യവകുപ്പ് ഇതുവരെ തയ്യാറായിട്ടുമില്ല. ഇതിനെതിരെ ശക്തമായ പ്രതിഷേധ പരിപാടികളുമായി മുന്നോട്ട് പോകുമെന്ന് വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ ഭാരവാഹികള്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."