HOME
DETAILS
MAL
വികസനങ്ങള്‍ നേരിട്ടറിയാന്‍ ജാര്‍ഖണ്ഡ് പ്രതിനിധികള്‍ ശ്രീകൃഷ്ണപുരത്ത്
backup
March 16 2017 | 21:03 PM
ശ്രീകൃഷ്ണപുരം: സംസ്ഥാനത്തെ മികച്ച ഗ്രാമ പഞ്ചായത്തായ ശ്രീകൃഷ്ണപുരത്തിന്റെ വികസന- ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ പഠിക്കാന്‍ ജാര്‍ഖണ്ഡില്‍നിന്നും ജനപ്രതിനിധികളും എന്‍.ജി.ഒ സംഘടന പ്രതിനിധികളും ഉദ്യോഗസ്ഥരുമടങ്ങുന്ന 15 അംഗ സംഘം ശ്രീകൃഷ്ണപുരത്ത് എത്തി. പഞ്ചായത്ത് രാജ് സംവിധാനവും, കുടുംബശ്രീ പ്രവര്‍ത്തനവും, സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനവും മനസിലാക്കാനാണ് സംഘം എത്തിയത്. സംസ്ഥാന സര്‍ക്കാറിന്റെയും കുടുംബശ്രീ മിഷന്റെയും നേതൃത്വത്തിലാണ് ശ്രീകൃഷ്ണപുരത്ത തെരെഞ്ഞെടുത്തത്. പഞ്ചായത്ത് പ്രസിഡന്റ് സി.എന്‍ ഷാജു ശങ്കര്‍, സെക്രട്ടറി സി.എന്‍ സത്യന് ചേര്‍ന്ന് സംഘത്തെസ്വീകരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."