കാരുണ്യയുടെ സ്വതന്ത്രഘടന നിലനിര്‍ത്തണം: കെ.എം മാണി
കോട്ടയം: കാരുണ്യ ചികിത്സാസഹായപദ്ധതിയെ ആരോഗ്യവകുപ്പിനുകീഴിലുള്ള സഹായപദ്ധതികളിലൊന്നാക്കി മാറ്റാനുള്ള നീക്കത്തില്‍ നിന്നും സര്‍ക്കാര്‍ പിന്മാറണമെന്നു മുന്‍ധനമന്ത്രി കെ.എം മാണി. '
ലക്ഷകണക്കിനാളുകളെ ജീവിതത്തിലേക്കു മടക്കികൊണ്ടുവന്ന കാരുണ്യക്ക് ഇന്നു നിലവിലുള്ള സ്വതന്ത്ര അസ്തിത്വം തുടരുന്നതാണു പദ്ധതിയുടെ വിജയകരമായ നടത്തിപ്പിന് അഭികാമ്യം.
മറ്റു പദ്ധതികളുമായി കൂട്ടിച്ചേര്‍ത്താല്‍ കാരുണ്യയ്ക്ക് ഇന്നുള്ള തനിമ നഷ്ടപ്പെടും.
മലയാളികളെ ഭാഗ്യക്കുറി വാങ്ങാന്‍ പ്രേരിപ്പിക്കുന്നതു കാരുണ്യയാണ്. കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് താന്‍ വിഭാവനം ചെയ്ത പദ്ധതി മൃതസഞ്ജീവനിയായി തീര്‍ന്നതു നടത്തിപ്പിന്റെ സവിശേഷതകൊണ്ടു മാത്രമാണ്.
പല ചികിത്സാസഹായ പദ്ധതികള്‍ക്കും വിശ്വാസ്യതയില്ലാത്തപ്പോഴും കാരുണ്യയ്ക്കു വിശ്വാസ്യത ലഭിച്ചത് അതിന്റെ സംഘടന മികവുകൊണ്ടാണെന്നും കെ.എം മാണി പ്രസ്താവനയില്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."