ജില്ലയില്‍ രണ്ടു തീരദേശ പൊലിസ് സ്റ്റേഷനുകള്‍ കൂടി ഉദ്ഘാടനത്തിനൊരുങ്ങി
നീലേശ്വരം: ജില്ലയില്‍ രണ്ടു തീരദേശ പൊലിസ് സ്റ്റേഷനുകള്‍ കൂടി ഉദ്ഘാടനത്തിനൊരുങ്ങി. നീലേശ്വരം അഴിത്തലയിലെ തൃക്കരിപ്പൂര്‍ തീരദേശ പൊലിസ് സ്റ്റേഷനും കാസര്‍കോട് ഷിറിയയിലെ പൊലിസ് സ്റ്റേഷനുമാണ് ഉദ്ഘാടനത്തിനൊരുങ്ങി നില്‍ക്കുന്നത്. ഒരു മാസത്തിനകം ഇരു തീരദേശ പൊലിസ് സ്റ്റേഷനുകളുടെയും ഉദ്ഘാടനം നടക്കും. മുഖ്യമന്ത്രി പിണറായി വിജയന്റെ സൗകര്യം കൂടി പരിഗണിച്ചായിരിക്കും തിയതി നിശ്ചയിക്കുക. ഇരു പൊലിസ് സ്റ്റേഷനുകള്‍ക്കും ആവശ്യമായ കെട്ടിടങ്ങള്‍ രണ്ടു വര്‍ഷം മുന്‍പു തന്നെ ഒരുങ്ങിയിരുന്നു.
കടല്‍ നിരീക്ഷണത്തിനുള്ള ബോട്ട്, കരയില്‍ പട്രോളിങ്ങിനുള്ള ജീപ്പ് തുടങ്ങിയ കാര്യങ്ങളില്‍ തീരുമാനമാകാത്തതിനാലാണ് ഉദ്ഘാടനം വൈകിയത്. ഇവിടങ്ങളില്‍ 29 വീതം ജീവനക്കാരുടെ തസ്തിക സൃഷ്ടിച്ച് ഇതിനകം ഉത്തരവിറങ്ങിയിട്ടുണ്ട്. ഒരു സി.ഐ, രണ്ട് എസ്.ഐമാര്‍, ഡ്രൈവര്‍ ഉള്‍പ്പെടെയാണ് 29 തസ്തികകള്‍ സൃഷ്ടിച്ചിരിക്കുന്നത്.
ബോട്ട്, ജീപ്പ് എന്നിവ തളങ്കരയിലെ തീരദേശ പൊലിസ് സ്റ്റേഷനിലുള്ള മൂന്നെണ്ണത്തില്‍ ഒന്നു വീതം താല്‍ക്കാലികമായി ഇവിടങ്ങളില്‍ എത്തിക്കും. അഴിത്തലയില്‍ 53 ലക്ഷം രൂപ ചെലവഴിച്ച് ബോട്ട് ജട്ടിയും ഒരുക്കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."