HOME
DETAILS
MAL
വായനാ കോര്‍ണര്‍ ഒരുക്കി ജനമൈത്രി പൊലിസ്
backup
March 16 2017 | 21:03 PM
പാനൂര്‍: ജനമൈത്രി പൊലിസിന്റെ നേതൃത്വത്തില്‍ പൊലിസ് സ്റ്റേഷനില്‍ വായനാ കോര്‍ണറൊരുക്കി. വാഹനാപകടത്തില്‍ മരണപ്പെട്ട എലാങ്കോട്ടെ മുഫീദിന്റെയും മുനീറിന്റെയും സ്മരണക്കായി നാല്പതിനായിരം രൂപയുടെ പുസ്തകങ്ങള്‍ ബന്ധുക്കള്‍ വായനാ കോര്‍ണറിലേക്ക് കൈമാറി. പാനൂര്‍ സുമംഗലി ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന ചടങ്ങില്‍ ജനമൈത്രി ഓഫിസര്‍ കെ ശ്രീനിവാസന്, തലശ്ശേരി സബ് ആര്.ടി.ഒ കെ വൈകുണ്ഠന്‍ എന്നിവര്‍ ചേര്‍ന്ന് ഏറ്റുവാങ്ങി. കണ്ട്രോള് റൂം എസ്.ഐ സുരേന്ദ്രന് കല്യാടന്‍ ഉദ്ഘാടനം ചെയ്തു. എ.എസ്.ഐ എന്‍ രമേശ് ബാബു അധ്യക്ഷനായി. അസ്ലം, പി.പി
മുഹമ്മദ് അലി, വളളില്‍ സിറാജ്, യു മുഹമ്മദ് പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."