സിറിയയില്‍ കുര്‍ദിഷ് സൈന്യം ഐ.എസ് മേഖലയില്‍
ദമസ്‌കസ്: സിറിയയില്‍ കുര്‍ദിഷ്, അറബ് സൈന്യം ഐ.എസ് നിയന്ത്രണത്തിലുള്ള മാന്‍ബിജിലേക്ക് പ്രവേശിച്ചു. ഐ.എസിന്റെ ശക്തികേന്ദ്രമായ ഇവിടേക്കു സൈന്യം പ്രവേശിച്ചതായി സൈന്യത്തിലെ മോണിറ്ററിങ് ഗ്രൂപ്പാണ് അറിയിച്ചത്. സാവധാനം മേഖലയില്‍ പ്രവേശിക്കുന്ന സൈന്യം, മാന്‍ബിജ് തലസ്ഥാനമാണ് ലക്ഷ്യമാക്കുന്നത്.
അമേരിക്കന്‍ സഖ്യസൈന്യത്തിന്റെ വ്യോമാക്രമണവും സൈന്യത്തിന്റെ മുന്നേറ്റത്തിന് സഹായകരമാകുന്നതായാണ് റിപ്പോര്‍ട്ടുകള്‍. വ്യാഴാഴ്ചയാണ് സൈന്യം മാന്‍ബിജില്‍ പ്രവേശിച്ചത്. ഐ.എസ് ആക്രമണങ്ങളെ തുടര്‍ന്നു മാന്‍ബിജില്‍ നിന്ന് എണ്ണായിരത്തിലേറെ പേര്‍ പലായനം ചെയ്തതായാണ് കണക്കുകള്‍. ഇവിടത്തെ സാധാരണ മനുഷ്യരെ ഐ.എസ് ചാവേറുകളായി ഉപയോഗിക്കുന്നതു കാരണമാണിത്. സിറിയയില്‍ 2011 ല്‍ ആഭ്യന്തര യുദ്ധം തുടങ്ങുന്നതിനു മുന്‍പ് ഇവിടെ 1,20,000ലേറെയായിരുന്നു ജനസംഖ്യ. ഇപ്പോള്‍ ഇതു ഗണ്യമായി കുറഞ്ഞിട്ടുണ്ട്.
സിറിയയിലെ തന്ത്രപ്രധാന സ്ഥലമായ റഖയിലേക്കും തുര്‍ക്കിയിലേക്കുമുള്ള പ്രധാന റൂട്ടാണ് മാന്‍ബിജ്. റഖയും ഐ.എസ് നിയന്ത്രണത്തിലായിരുന്നെങ്കിലും ദിവസങ്ങള്‍ക്കു മുന്‍പു സൈന്യം തിരിച്ചുപിടിച്ചതായി റിപ്പോര്‍ട്ടുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."