HOME
DETAILS
MAL
എ.ടി.എം കാര്‍ഡ് ഉപയോഗിച്ച് ബംഗാള്‍ സ്വദേശിയുടെ 30,000 രൂപ കവര്‍ന്നു
backup
March 16 2017 | 22:03 PM
കണ്ണൂര്‍: സഹപ്രവര്‍ത്തകന്റെ എ.ടി.എം കാര്‍ഡ് ഉപയോഗിച്ച് ബംഗാള്‍ സ്വദേശി 30,000 രൂപ കവര്‍ന്നതായി പരാതി. തെക്കിബസാറില്‍ വാടകയ്ക്കു താമസിക്കുന്ന ബംഗാള്‍ സ്വദേശിയുടെ പോക്കറ്റില്‍ നിന്ന് എ.ടി.എം കാര്‍ഡ് കൈക്കലാക്കിയാണു സഹപ്രവര്‍ത്തകനായ യുവാവ് പണം കവര്‍ന്നത്. രണ്ടുദിവസം മുന്‍പ് സിന്‍ഡിക്കറ്റ് ബാങ്കിന്റെ തെക്കിബസാറിലെ കൗണ്ടറില്‍ നിന്നാണു പണം പിന്‍വലിച്ചത്. പണം നഷ്ടപ്പെട്ടതിനെ തുടര്‍ന്നു ടൗണ്‍ പൊലിസില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ എ.ടി.എം കൗണ്ടറിലെ സി.സി.ടി.വി ദൃശ്യം പരിശോധിച്ചപ്പോഴാണു സഹപ്രവര്‍ത്തകനാണു പണം പിന്‍വലിച്ചതെന്നു തിരിച്ചറിഞ്ഞത്. എ.ടി.എം കാര്‍ഡിനു മുകളില്‍ രഹസ്യനമ്പര്‍ എഴുതിവച്ചതാണു പണം കവരാന്‍ ഇടയാക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."