പൊതുശ്മശാനത്തില്‍നിന്ന് ആഞ്ഞിലിമരം മുറിച്ചുകടത്തിയ സംഭവം: യു.ഡി.എഫ് സമരത്തിലേക്ക്
കൊല്ലം: കോര്‍പ്പറേഷന്‍ അധീനതയിലുള്ള മുളങ്കാടകം പൊതുശ്മശാനത്തില്‍ നിന്ന് ആഞ്ഞിലിമരം മുറിച്ചു കടത്തിയ സി.പി.എം നേതാവും സംഭവം കഴിഞ്ഞ് ആറുദിവസം കഴിഞ്ഞിട്ടും ചെറുവിരലനക്കാതെ അഴിമതിക്കു കൂട്ടുനില്‍ക്കുന്ന മേയറും ഉടന്‍ രാജി വച്ച് ജനാധിപത്യമര്യാദകാട്ടണമെന്ന് കോര്‍പറേഷനിലെ യു.ഡി.എഫ് പാര്‍ലമെന്ററിപാര്‍ട്ടി നേതാവ് എ.കെ ഹഫീസ് വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
പരിസരവാസികള്‍ക്ക് ഭീഷണിയായി നില്‍ക്കുന്ന പാഴ്മരം മുറിക്കുന്നു എന്നു വരുത്തി തീര്‍ത്താണ് ലക്ഷങ്ങള്‍ വിലവരുന്നതും ഏകദേശം 80 വര്‍ഷം പഴക്കമുള്ളതുമായ ആഞ്ഞിലി ഒരുരാത്രികൊണ്ട് മുറിച്ചു കടത്തിയത്.
അഴിമതി പ്രഥമദൃഷ്ട്യാ കണ്ടെത്തിയിട്ടും ചെയര്‍മാനെ സംരക്ഷിക്കുന്ന നിലപാടാണ് മേയര്‍ സ്വീകരിച്ചിരിക്കുന്നത്. മോഷണമുതല്‍ തിരികെകിട്ടിയെന്ന മുടന്തന്‍ ന്യായം നിരത്തി അഴിമതി വെള്ളപൂശാനാണ് ശ്രമം. ഇത് അനുവദിക്കില്ലെന്ന് ഹഫീസ് മുന്നറിയിപ്പ് നല്‍കി.
അടിയന്തിര കൗണ്‍സില്‍ വിളിക്കണമെന്ന പ്രതിപക്ഷ ആവശ്യം മേയര്‍ ചെവിക്കൊണ്ടിട്ടില്ല. ഉദ്യോഗസ്ഥരെ ഉപയോഗിച്ച് ഫയലുകള്‍ ഫേബ്രിക്കേറ്റ് ചെയ്ത് വ്യാപകമായ അഴിമതിയാണ് നടത്തുന്നത്. യു.ഡി.എഫ് അംഗത്തിന്റെ ഡിവിഷനില്‍പോലും സി.പി.എമ്മുകാര്‍ക്കു മാത്രം പദ്ധതി നല്‍കി വന്‍തുക ചിലവഴിക്കുന്നു. ഡിവിഷനിലെ കൗണ്‍സിലര്‍പോലുമറിയാതെ മേയറുടെയും ബന്ധപ്പെട്ട ചെയര്‍മാന്റെയുംഫോട്ടോകള്‍ പതിച്ച ഫഌക്‌സ് ബോര്‍ഡ് പ്രദര്‍ശിപ്പിക്കുന്നു. കൊടിയുടെ നിറം നോക്കി ഫണ്ടുവിനിയോഗിക്കുന്നസമീപനം തടയും.
ആഞ്ഞിലി മുറിച്ച സംഭവത്തില്‍ മോഷണമായതിനാല്‍ ക്രിമിനല്‍ കേസെടുക്കണം. കുറ്റക്കാരെ സംരക്ഷിക്കുന്ന മേയര്‍ നിലപാട് തിരുത്തി പ്രതിക്കെതിരെ കേസെടുത്തില്ലെങ്കില്‍ യു.ഡി.എഫ് നേതൃത്വത്തില്‍ പ്രക്ഷോഭപരമ്പര നടത്തുമെന്നും ഇതിന്റെ ഭാഗമായി നാളെ കോര്‍പറേഷനോഫിസിലേക്ക് മാര്‍ച്ച് സംഘടിപ്പിച്ചിട്ടുണ്ടെന്നും ഹഫീസ് അറിയിച്ചു. വാര്‍ത്താസമ്മേളനത്തില്‍ ഡോ. ഉദയാ സുകുമാരന്‍, എം.എസ് ഗോപകുമാര്‍, ലൈലാകുമാരി, എസ്.ആര്‍ ബിന്ദു പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."