HOME
DETAILS

കാലിക്കറ്റ് സര്‍വകലാശാല-25.06.2016

  
backup
June 25, 2016 | 4:15 AM

%e0%b4%95%e0%b4%be%e0%b4%b2%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b4%b1%e0%b5%8d%e0%b4%b1%e0%b5%8d-%e0%b4%b8%e0%b4%b0%e0%b5%8d%e2%80%8d%e0%b4%b5%e0%b4%95%e0%b4%b2%e0%b4%be%e0%b4%b6%e0%b4%be-8

പ്ലാസ്റ്റിക് നിയന്ത്രിക്കാന്‍ നടപടി

കാംപസില്‍ പ്ലാസ്റ്റിക് വാട്ടര്‍ ബോട്ടിലുകള്‍ പൂര്‍ണമായും ഒഴിവാക്കാന്‍ തീരുമാനിച്ചു. സ്വച്ഛ് ഭാരത് പദ്ധതിയുടെ ഭാഗമായ ക്ലീന്‍ കാംപസ് പരിപാടി ഫലപ്രദമായി നടപ്പാക്കുന്നതിന് പ്രോ-വൈസ് ചാന്‍സലര്‍ ഡോ.പി. മോഹന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. പ്ലാസ്റ്റിക് മാലിന്യങ്ങളും ജൈവ മാലിന്യങ്ങളും വെവ്വേറെ ശേഖരിക്കുന്നതിനായി പ്രത്യേക കണ്ടയിനറുകള്‍ കാംപസിലെ വിവിധ ഭാഗങ്ങളില്‍ സ്ഥാപിക്കും

യൂനിയന്‍ തെരഞ്ഞെടുപ്പ് ഓഗസ്റ്റ് ആറിന്
2016-17 വര്‍ഷത്തെ സര്‍വകലാശാലാ യൂനിയന്‍ തെരഞ്ഞെടുപ്പ് ഓഗസ്റ്റ് ആറിന് നടക്കും. വിജ്ഞാപനം ജൂലൈ 11-ന് പുറപ്പെടുവിക്കും.

വാക്-ഇന്‍-ഇന്റര്‍വ്യൂ
വിദൂരവിദ്യാഭ്യാസത്തിന് കീഴിലെ ബി.എസ്‌സി പ്രിന്റിങ് ടെക്‌നോളജി കോഴ്‌സിന് കോഡിനേറ്റര്‍ തസ്തികയില്‍ ഒരു വര്‍ഷത്തേക്ക് കരാര്‍ നിയമനത്തിനുള്ള വാക്-ഇന്‍-ഇന്റര്‍വ്യൂ ജൂണ്‍ 30-ന് രാവിലെ 11 മണിക്ക് സര്‍വകലാശാലാ ഭരണവിഭാഗത്തില്‍ നടക്കും. യോഗ്യത: പ്രിന്റിങ് ടെക്‌നോളജിയില്‍ ബിരുദം. ഇവരുടെ അഭാവത്തില്‍ പ്രിന്റിങ് ടെക്‌നോളജിയില്‍ ഡിപ്ലോമയും ജോലിപരിചയവുമുള്ളവരെയും പരിഗണിക്കും. പ്രായപരിധി: 65 വയസ്. വേതനം: 25,000 രൂപ. താല്‍പര്യമുള്ളവര്‍ യോഗ്യത, വയസ്, ജാതി എന്നിവ തെളിയിക്കുന്ന അസ്സല്‍ രേഖകള്‍ സഹിതം രാവിലെ ഒന്‍പത് മണിക്ക് ഹാജരാവണം. ഫോണ്‍: 0494 2407106.

ഹാള്‍ടിക്കറ്റ്
ജൂണ്‍ 28-ന് നടത്തുന്ന എം.എസ്‌സി ക്ലിനിക്കല്‍ സൈക്കോളജി, ജൂണ്‍ 29-ന് നടത്തുന്ന എം.പി.എഡ്, ജൂലൈ രണ്ടിന് നടത്തുന്ന ബി.എച്ച്.എം പ്രവേശന പരീക്ഷകളുടെ ഹാള്‍ടിക്കറ്റ് www.cuonline.ac.in എന്ന വെബ്‌സൈറ്റില്‍.

പി.ജി കോഴ്‌സുകള്‍ പൂര്‍ത്തിയാക്കാന്‍ അവസരം
2004 മുതല്‍ പി.ജി കോഴ്‌സുകള്‍ക്ക് രജിസ്റ്റര്‍ ചെയ്ത് അഞ്ച് വര്‍ഷം കൊണ്ട് കോഴ്‌സ് പൂര്‍ത്തീകരിക്കാന്‍ കഴിയാത്തവര്‍ക്കായി ജൂലൈയില്‍ നടക്കുന്ന നാലാം സെമസ്റ്റര്‍ (സി.സി.എസ്.എസ്, സി.യു.സി.എസ്.എസ്) പരീക്ഷയ്ക്ക് റഗുലര്‍ വിദ്യാര്‍ഥികള്‍ക്കൊപ്പം ലഭ്യമായ സിലബസില്‍ പരീക്ഷ എഴുതാവുന്നതാണ്. നിശ്ചിത ഫോമിലുള്ള അപേക്ഷ ജൂലൈ രണ്ട് വരെ സ്വീകരിക്കും. വിവരങ്ങള്‍ക്ക്: 0494 2407206.

പരീക്ഷകള്‍ മാറ്റി
രണ്ടാം സെമസ്റ്റര്‍ എം.എസ്.സി ഹെല്‍ത്ത് ആന്‍ഡ് യോഗ സപ്ലിമെന്ററി പരീക്ഷയ്ക്കുള്ള ലിങ്ക് ജൂണ്‍ 25 മുതല്‍ ലഭ്യമാവും. ജൂണ്‍ 22 മുതല്‍ നടത്തേണ്ടിയിരുന്ന രണ്ടാം സെമസ്റ്റര്‍ എം.എസ്.സി ഹെല്‍ത്ത് ആന്‍ഡ് യോഗ റഗുലര്‍,സപ്ലിമെന്ററി പരീക്ഷകള്‍ ജൂണ്‍ 29-ലേക്ക് മാറ്റി.

ബി.ഡി.എസ് പ്രാക്ടിക്കല്‍, വൈവ സപ്ലിമെന്ററി പരീക്ഷ
അവസാന വര്‍ഷ ബി.ഡി.എസ് പാര്‍ട്ട് രണ്ട് പ്രാക്ടിക്കല്‍, വൈവ സപ്ലിമെന്ററി പരീക്ഷകള്‍ ജൂണ്‍ 25-ന് കോഴിക്കോട് ഗവണ്‍മെന്റ് ഡെന്റല്‍ കോളജിലൂം ജൂണ്‍ 30-ന് പാലക്കാട് ചാലിശ്ശേരി റോയല്‍ ഡെന്റല്‍ കോളജിലും ആരംഭിക്കും. ഷെഡ്യൂള്‍ വെബ്‌സൈറ്റില്‍.

പരീക്ഷാഫലം
2015 ഡിസംബറില്‍ നടത്തിയ മൂന്നാം സെമസ്റ്റര്‍ എം.എസ്‌സി ജിയോഗ്രഫി,എം.എസ്‌സി ഫിസിക്‌സ് (സി.യു.സി.എസ്.എസ്) പരീക്ഷാഫലങ്ങള്‍ വെബ്‌സൈറ്റില്‍. പുനര്‍മൂല്യനിര്‍ണയത്തിന് ജിയോഗ്രഫിക്ക് ജൂലൈ ആറ് വരെയും ഫിസിക്‌സിന് ജൂലൈ എട്ട് വരെയും ഓണ്‍ലൈനില്‍ അപേക്ഷിക്കാം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യോ​ഗത്തിൽ സർക്കാരിനെതിരെ വിമർശനം: കയ്യടിച്ച മലപ്പുറം ഹോമിയോ ഡിഎംഒക്ക് സർക്കാരിന്റെ താക്കീത്

Kerala
  •  a few seconds ago
No Image

സോഷ്യല്‍ മീഡിയയില്‍ വൈറലായ 'ദുഷ്ട പാവ'കളെ കത്തിക്കുന്നത് അനുകരിക്കേണ്ട; മുന്നറിയിപ്പുമായി ദുബൈ പൊലിസ്

uae
  •  2 hours ago
No Image

നിരാശരായി ഗോവൻ ആരാധകർ; ക്രിസ്റ്റ്യാനോ റൊണാൾഡോ എഫ്‌സി ഗോവയ്‌ക്കെതിരായ മത്സരത്തിൽ കളിക്കില്ലെന്ന് റിപ്പോർട്ട്

Football
  •  2 hours ago
No Image

കഴക്കൂട്ടം ബലാത്സംഗം: 'പ്രതി എത്തിയത് മോഷണത്തിന്; പിടികൂടിയത് സാഹസികമായി

crime
  •  3 hours ago
No Image

പേരാമ്പ്ര സംഘർഷം: ആരോപണവിധേയരായ 2 ഡിവൈഎസ്പിമാർക്ക് സ്ഥലംമാറ്റം; ക്രൈം ബ്രാഞ്ചിലേക്കും മെഡിക്കൽ കോളേജ് എസിപിയായും നിയമനം

Kerala
  •  3 hours ago
No Image

ഷാർജയിൽ പാർക്കിംഗ് പിഴ ലഭിച്ചിട്ടുണ്ടോ? അടയ്ക്കാൻ എളുപ്പമാണ്; കനത്ത പിഴ ഒഴിവാക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കുക

uae
  •  3 hours ago
No Image

ചരിത്രം കുറിച്ച് മൊറോക്കോ; അണ്ടർ-20 ലോകകപ്പ് കിരീടം സ്വന്തമാക്കി; ഫൈനലിൽ അർജന്റീനക്ക് കാലിടറി

Football
  •  3 hours ago
No Image

ബിബിഎ വിദ്യാർത്ഥിനിയുടെ ആത്മഹത്യ; മലയാളിയായ സീനിയർ വിദ്യാർത്ഥിക്കെതിരെ കേസ്; യുവാവിനായി തിരച്ചിൽ ശക്തമാക്കി ബെംഗളൂരു പൊലിസ്

crime
  •  4 hours ago
No Image

രമേശ് ചെന്നിത്തലയുടെ മാതാവ് എൻ. ദേവകിയമ്മ നിര്യാതയായി

Kerala
  •  4 hours ago
No Image

ശമ്പളവർധന ആവശ്യപ്പെട്ട് ഡോക്ടർമാർ സമരത്തിൽ; മെഡിക്കൽ കോളേജുകളിൽ ഇന്ന് ഒപി ബഹിഷ്കരണം

Kerala
  •  4 hours ago