തൊണ്ടിമുതല്‍ കേസില്‍ പ്രതിയാണെന്ന് അറിഞ്ഞിട്ടും ആന്റണി രാജുവിനെ മന്ത്രിയാക്കി; പിണറായി സര്‍ക്കാര്‍ കൊള്ളക്കാര്‍ക്ക് കുടപിടിക്കുന്നു; വി.ഡി സതീശന്‍
ഇടുക്കി: തൊണ്ടിമുതല്‍ കേസില്‍ ശിക്ഷിക്കപ്പെട്ട മുന്‍മന്ത്രി ആന്റണി രാജുവിനെ സംരക്ഷിച്ചത് സര്‍ക്കാരാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. കേസില്‍ പ്രതിയാണെന്ന് അറിഞ്ഞുകൊണ്ടാണ് പിണറായി വിജയന്‍ ആന്റണി രാജുവിനെ മന്ത്രിയാക്കിയത്. ഇതിനെതിരെ പ്രതിപക്ഷം നിയമസഭയില്‍ ശക്തമായി പ്രതിഷേധിച്ചെങ്കിലും ഫലമുണ്ടായില്ലെന്നും, ആന്റണി രാജുവിന് എംഎല്‍എ സ്ഥാനത്ത് തുടരാന്‍ യോഗ്യതയില്ലെന്നും അദ്ദേഹം പറഞ്ഞു.
ലഹരി മരുന്ന് അടിവസ്ത്രത്തില്‍ ഒളിപ്പിച്ച് കൊണ്ടുവന്ന കേസില്‍ പിടിയിലായ വിദേശ പൗരനെ രക്ഷിക്കുന്നതിനാണ് തൊണ്ടിമുതലായ അടിവസ്ത്രം വെട്ടിച്ചുരുക്കി കൃത്രിമം കാട്ടിയെന്നാണ് ആന്റണി രാജുവിനെതിരായ കേസ്. അത്രയും ഗുരുതരമായ കേസിലെ പ്രതിയായ ആളെയാണ് പിണറായി വിജയന്‍ മന്ത്രിയാക്കിയത്.
പ്രതിപക്ഷം ഇതിനെതിരെ നിലപാട് എടുത്തിട്ടും രണ്ടര വര്‍ഷക്കാലം അയാളെ പിണറായി വിജയന്‍ മന്ത്രിയായി കൊണ്ടുനടന്നു. പ്രതിയായ വിദേശിയെ വെറുതെവിട്ട കേസില്‍ കോടതിക്ക് സംശയം തോന്നിയത് കൊണ്ട് മാത്രമാണ് തെളിവ് നശിപ്പിച്ചതിന് പിന്നീട് കേസെടുത്തത്.
പ്രതികളെ സംരക്ഷിക്കല്‍ തന്നെയാണ് എല്‍ഡിഎഫും, സിപിഎമ്മും ഇപ്പോഴും ചെയ്യുന്നത്. ശബരിമല സ്വര്‍ണക്കൊള്ള കേസിലെ പ്രതികളെ സിപിഎം ഇപ്പോഴും സംരക്ഷിക്കുകയാണ്. കൊള്ളക്കാര്‍ക്ക് കുടപിടിക്കുകയാണ് ഈ സര്‍ക്കാരെന്ന് ഒരിക്കല്‍ കൂടി തെളിയിക്കപ്പെട്ടിരിക്കുന്നു,' വിഡി സതീശന്‍ പറഞ്ഞു.
കൂടാതെ വര്‍ഗീയ പരാമര്‍ശം നടത്തുന്ന വെള്ളാപ്പള്ളി നടേശനെയും പിണറായി വിജയന്‍ സംരക്ഷിക്കുകയാണെന്ന് വിഡി സതീശന്‍ തുറന്നടിച്ചു. വെള്ളാപ്പള്ളിക്ക് ആരും മൂക്കുകയര്‍ ഇടരുത്. തെരഞ്ഞെടുപ്പ് വരെ വെള്ളാപ്പള്ളി എല്ലാ ദിവസവും ഇതുപോലെ പറഞ്ഞുകൊണ്ടിരിക്കണമെന്നും അദ്ദേഹം പറഞ്ഞു. മാത്രമല്ല നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി യുഡിഎഫിലെ ഒരു ഘടകകക്ഷികളുമായും ചര്‍ച്ച ആരംഭിച്ചിട്ടില്ലെന്നും, ഉഭയകക്ഷി ചര്‍ച്ചകള്‍ ഉടന്‍ ആരംഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
vd satheesan claims that the pinarayi government is supporting looters.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."