HOME
DETAILS

പ്രീ ക്വാര്‍ട്ടര്‍ മത്സരങ്ങള്‍ക്ക് ഇന്ന് തുടക്കം ; കണ്ണ് ക്വാര്‍ട്ടറില്‍

  
Web Desk
June 25 2016 | 05:06 AM

%e0%b4%aa%e0%b5%8d%e0%b4%b0%e0%b5%80-%e0%b4%95%e0%b5%8d%e0%b4%b5%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%ae%e0%b4%a4%e0%b5%8d%e0%b4%b8%e0%b4%b0

പാരിസ്: യൂറോ കപ്പിലെ പ്രീ ക്വാര്‍ട്ടര്‍ മത്സരങ്ങള്‍ക്ക് ഇന്നു തുടക്കം. മൂന്നു മത്സരങ്ങളാണ് ഇന്നു നടക്കുക. ആദ്യ മത്സരത്തില്‍ സ്വിറ്റ്‌സര്‍ലന്‍ഡ് പോളണ്ടിനെ നേരിടുമ്പോള്‍ വെയ്ല്‍സ് ഉത്തര അയര്‍ലന്‍ഡിനെയും ക്രൊയേഷ്യ പോര്‍ച്ചുഗലിനെയും നേരിടും. ഇതില്‍ വെയ്ല്‍സിന്റെയും പോര്‍ച്ചുഗലിന്റെയും മത്സരങ്ങള്‍ സൂപ്പര്‍ താര മത്സരങ്ങളാണ്.

 സ്വിസ് പടയെ വീഴ്ത്താന്‍ പോളണ്ട്
സ്വിറ്റ്‌സര്‍ലന്‍ഡിനെതിരേ ജയമുറപ്പിച്ചാണ് പോളണ്ട് കളത്തിലിറങ്ങുന്നത്. ഗ്രൂപ്പ് ഘട്ടത്തില്‍ രണ്ടു ജയവും ഒരു സമനിലയുമായാണ് ടീം പ്രീ ക്വാര്‍ട്ടറിലെത്തിയത്. അതോടൊപ്പം കഴിഞ്ഞ 10 മത്സരങ്ങളില്‍ ഒന്നില്‍ മാത്രമാണ് സ്വിറ്റ്‌സര്‍ലന്‍ഡിനോട് ടീം തോറ്റത്. എന്നാല്‍ ആ തോല്‍വി 40 വര്‍ഷം മുന്‍പാണ്. തോല്‍വിക്ക് ശേഷം നടന്ന മത്സരങ്ങളില്‍ നാലെണ്ണത്തില്‍ പോളണ്ട് ജയിച്ചപ്പോള്‍ അഞ്ചെണ്ണം സമനിലയില്‍ കലാശിക്കുകയായിരുന്നു.
ജയപ്രതീക്ഷയുണ്ടെങ്കിലും സൂപ്പര്‍ താരം റോബര്‍ട്ട് ലെവന്‍ഡോവ്‌സ്‌കി ഫോമില്ലെത്തിയിട്ടില്ല എന്നത് പോളണ്ടിന് തിരിച്ചടിയാണ്. ക്ലബിന് വേണ്ടി തകര്‍പ്പന്‍ പ്രകടനം കാഴ്ച്ചവച്ച താരത്തിന് യൂറോയില്‍ ഇതുവരെ ഗോള്‍ നേടാന്‍ സാധിച്ചിട്ടില്ല. അതേസമയം ലെവന്‍ഡോവ്‌സ്‌കിയെ പോളണ്ട് കോച്ച് ആദം നവാല്‍ക്ക പിന്തുണച്ചിട്ടുണ്ട്. നിര്‍ണായക മത്സരത്തില്‍ താരം ഫോമിലേക്കുയരുമെന്നാണ് പ്രതീക്ഷ. ഗ്രൂപ്പ് ഘട്ടത്തില്‍ രണ്ടു മത്സരങ്ങള്‍ ജയിച്ചെങ്കിലും രണ്ടു ഗോളുകള്‍ മാത്രമാണ് അവര്‍ക്ക് നേടാനായത്. അര്‍കാഡിയൂസ് മിലിക്, തോമസ് ജോഡ്‌ലോവിച്ച്, ക്രൈച്ചോവിയാക്, പസ്ദാന്‍ എന്നീ മികച്ച താരങ്ങള്‍ ടീമിലുണ്ട്. മികച്ച പ്രതിരോധവും പോളണ്ടിന്റെ കരുത്താണ്. മധ്യനിര താരം ബാര്‍തോസ് കപുറ്റ്‌സക സസ്‌പെന്‍ഷനെ തുടര്‍ന്ന് സ്വിറ്റ്‌സര്‍ലന്‍ഡിനെതിരേ കളിക്കില്ലെന്ന് കോച്ച് വ്യക്തമാക്കിയിട്ടുണ്ട്. ടീമിന്റെ മധ്യനിരയെ കപുറ്റ്‌സകയായിരുന്നു നിയന്ത്രിച്ചിരുന്നത്. ഗോളി വോസ്‌നിയാക് സെസനി പരുക്ക് ഭേദമാവാത്തതിനെ തുടര്‍ന്ന് ഇതുവരെ ടൂര്‍ണമെന്റില്‍ കളിച്ചിട്ടില്ല. പ്രീ ക്വാര്‍ട്ടറിലും താരം കളിക്കില്ല. പകരം ലൂക്കാസ് ഫാബിയാന്‍സ്‌കി കളിക്കും.
സ്വിസ് ടീം അട്ടിമറിക്കൊരുങ്ങിയാണ് കളത്തിലിറങ്ങുന്നത്. ഷാഖിരി, ഷാക്ക, റോഡ്രിഗസ്, ബെഹ്‌റാമി എന്നീ മികച്ച താരങ്ങള്‍ ടീമിലുണ്ട്. ടീമിനെ പ്രീ ക്വാര്‍ട്ടറിലെത്തിക്കുന്നതില്‍ ഷാക്കയും ഷാഖിരിയുമാണ് നിര്‍ണായക പങ്കു വഹിച്ചത്. മുന്നേറ്റത്തില്‍ യുവതാരം ബ്രീല്‍ എംപോളോയും ആദ്യ ഇലവനില്‍ കളിക്കും. മത്സരത്തില്‍ വിജയിക്കാനാവുമെന്ന് ആത്മവിശ്വാസമുണ്ടെന്ന് സ്വിസ് കോച്ച് വ്‌ളാദമിര്‍ പെറ്റ്‌കോവിച്ച് പറഞ്ഞു. ചരിത്രം തങ്ങള്‍ക്ക് എതിരായിരിക്കും. എന്നാല്‍ അതിനിവിടെ പ്രസക്തിയില്ല. മത്സരത്തില്‍ ആരു മികവ് പ്രകടിപ്പിക്കുന്നുവോ അവര്‍ക്ക് മുന്നേറാന്‍ സാധിക്കുമെന്നും പെറ്റ്‌ക്കോവിച്ച് കൂട്ടിച്ചേര്‍ത്തു.

 ബെയ്ല്‍ കരുത്തില്‍ വെയ്ല്‍സ്
ഉത്തര അയര്‍ലന്‍ഡിനെതിരേ വമ്പന്‍ ജയം ലക്ഷ്യമിട്ടാണ് വെയ്ല്‍സ് കളത്തിലിറങ്ങുന്നത്. കരുത്തരായ ഇംഗ്ലണ്ട് അടങ്ങുന്ന ഗ്രൂപ്പ് ബിയില്‍ നിന്നു ചാംപ്യന്‍മാരാണ് വെയ്ല്‍സ് നോക്കൗട്ട് റൗണ്ടിലെത്തിയത്. സ്ലോവാക്യയെയും റഷ്യയെയും വീഴ്ത്തി. ഇംഗ്ലണ്ടിനോട് ടീം പൊരുതി തോല്‍ക്കുകയായിരുന്നു. സൂപ്പര്‍ താരം ഗെരത് ബെയ്‌ലിന്റെ തകര്‍പ്പന്‍ ഫോമാണ് ടീമിനെ മുന്നോട്ടു നയിക്കുന്നത്. ഗ്രൂപ്പ് ഘട്ടത്തിലെ മൂന്നു മത്സരങ്ങളിലും സ്‌കോര്‍ ചെയ്ത റെക്കോര്‍ഡുമായിട്ടാണ് ബെയ്‌ലിന്റെ വരവ്. ഗോള്‍ നേടുന്നതിനൊപ്പം ടീമിന്റെ പ്ലേമേക്കര്‍ റോളില്‍ കളിക്കാനും താരത്തിന് സാധിക്കുന്നുണ്ട്. ആരോണ്‍ റാംസി, സാം വോക്‌സ്, ജോ അലന്‍ എന്നീ മികച്ച താരങ്ങളും ബെയ്‌ലിന് പിന്തുണ നല്‍കുന്നു. മധ്യനിരയില്‍ ജോ ലെഡ്‌ലി, നീല്‍ ടെയ്‌ലര്‍, എന്നിവര്‍ മുന്നേറ്റങ്ങള്‍ക്ക് വഴിയൊരുക്കുന്നു. ജെയിംസ് ചെസ്റ്റര്‍, ബെന്‍ ഡേവിസ് എന്നിവര്‍ പ്രതിരോധത്തില്‍ വെയല്‍സിന്റെ കരുത്താണ്. ഇവരെല്ലാം ചേരുന്നതോടെ ടോട്ടല്‍ ഫുട്‌ബോളിലൂടെ ജയം നേടാന്‍ ടീമിന് സാധിക്കും.
എന്നാല്‍ ഉത്തര അയര്‍ലന്‍ഡ് ഗ്രൂപ്പ് സിയില്‍ മികച്ച മൂന്നാം സ്ഥാനക്കാരായാണ് നോക്കൗട്ടിലെത്തിയത്. ജര്‍മനിയോടും പോളണ്ടിനോടും ടീം തോറ്റു. എന്നാല്‍ അവസാന മത്സരത്തിലെ ജയത്തോടെ ടീം മുന്നേറുകയായിരുന്നു. ഗോളി മൈക്കല്‍ മക്ഗവേണിന്റെ തകര്‍പ്പന്‍ പ്രകടനമാണ് ടീമി കൂടുതല്‍ ഗോള്‍ വഴങ്ങുന്നതില്‍ നിന്നഴ ടീമിനെ രക്ഷിച്ചത്. വമ്പന്‍മാരായ ജര്‍മനിക്കെതിരേ മക്ഗവേണിന്റെ പ്രകടനം പ്രശംസാര്‍ഹമായിരുന്നു. വെയ്ല്‍സിനെതിരേ കഴിഞ്ഞ എട്ടു മത്സരങ്ങളില്‍ ഒരു ജയം പോലും നേടാന്‍ ടീമിനായിട്ടില്ല. നാലു തോല്‍വികള്‍ വഴങ്ങിയിട്ടുമുണ്ട്. പ്രതിരോധത്തിലൂന്നിയുള്ള മത്സരം തന്നെയായിരിക്കും ടീം പുറത്തെടുക്കുകയെന്ന് കോച്ച് മൈക്കല്‍ ഒനീല്‍ വ്യക്തമാക്കിയിട്ടുണ്ട്. ആരോണ്‍ ഹ്യൂഗ്‌സ് ആണ് അയര്‍ലന്‍ഡിന്റെ പ്രതിരോധ ക്കോട്ട കാക്കുന്നത്. ഗാരത് മക്ഓലി, ജോണി ഇവാന്‍സ്, ക്രെയ്ഗ് കാത്ത്കാര്‍ട്ട് എന്നിവരും മികച്ചവരാണ്. കോണര്‍ വാഷിങ്ടന്‍, സ്റ്റീവന്‍ ഡേവിസ്, കോറി ഇവാന്‍സ് എന്നിവരുടെ പ്രകടനവും ജയത്തില്‍ നിര്‍ണായകമാവും.

 ക്രിസ്റ്റ്യാനോയെ തളയ്ക്കാന്‍ ക്രൊയേഷ്യ
പ്രീ ക്വാര്‍ട്ടറില്‍ വമ്പന്‍മാരുടെ ആദ്യ പോരാട്ടമാണ് ഇത്. ഗ്രൂപ്പ് ഘട്ടത്തില്‍ നിലവിലെ ചാംപ്യന്‍മാരായ സ്‌പെയിനെ വീഴ്ത്തിയതോടെ ക്രൊയേഷ്യ ഭയപ്പെടേണ്ട ടീമായി കഴിഞ്ഞു. എന്നാല്‍ ലോക ഫുട്‌ബോളര്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ കരുത്തുമായെത്തിയ പോര്‍ച്ചുഗല്‍ ഗ്രൂപ്പ് ഘട്ടത്തിലെ മത്സര ഫലങ്ങള്‍ വിലയിരുത്തുമ്പോള്‍ ദുര്‍ബലരാണെന്നു പറയേണ്ടി വരും. ഗ്രൂപ്പ് എഫില്‍ ഹംഗറിക്കും ഐസ്‌ലന്‍ഡിനും താഴെയായി മികച്ച മൂന്നാം സ്ഥാനക്കാരായാണ് പോര്‍ച്ചുഗല്‍ നോക്കൗട്ട് ഘട്ടത്തിലെത്തിയത്. ഗ്രൂപ്പ് ചാംപ്യന്‍മാരാവുമെന്ന് പ്രവചിച്ച പോര്‍ച്ചുഗലിന് മൂന്നു സമനിലകള്‍ മാത്രമാണ് നേടാനായത്. ഹംഗറിക്കെതിരേയുള്ള അവസാന മത്സരത്തില്‍ മാത്രമാണ ്ടീം പോരാട്ട വീര്യം പുറത്തെടുത്തത്.
പോര്‍ച്ചുഗലിനെതിരേ ക്രൊയേഷ്യക്കാണ് ജയ സാധ്യത. എന്നാല്‍ ലൂക്കാ മോഡ്രിച്ച് കളിക്കില്ലെന്ന് കോച്ച് ആന്‍ഡെ സെസിച്ച് വ്യക്തമാക്കിയിട്ടുണ്ട്. ചെക്ക് റിപബ്ലിക്കിനെതിരായ മത്സരത്തില്‍ താരത്തിന് പരുക്കേറ്റിരുന്നു. ഇത് ഭേദമായിട്ടില്ല. മറ്റൊരു താരം മരിയോ മാന്‍സുകിച്ചും കളിക്കുന്ന കാര്യം സംശയത്തിലാണ്. അവസാന നിമിഷം മാത്രമേ ഇക്കാര്യത്തില്‍ വ്യക്തതയുണ്ടാവൂ. മോഡ്രിച്ചിന് പകരം മാര്‍ക്കോ റോഗ് കളത്തിലിറങ്ങും. എന്നാല്‍ ടീമിലെ പ്രധാന താരങ്ങളായ മിലാന്‍ ബാദെല്‍ജ്, മാഴ്‌സലോ ബ്രോസോവിച്ച്, ഇവാന്‍ സ്ട്രിനിക്, ഡൊമാഗോജ് വിദ, ഇവാന്‍ പെരിസിച്ച്, ഡാരിയോ സര്‍ന, എന്നിവര്‍ സസ്‌പെന്‍ഷന്റെ പടിവാതില്‍ക്കലാണ്. നോക്കൗട്ടില്‍ ഫൗളിന് ശ്രമിച്ച് കാര്‍ഡ് വാങ്ങേണ്ടി വന്നാല്‍ ഇവര്‍ക്ക് തിരിച്ചടിയാവും.അതേസമയം ക്രിസ്റ്റ്യാനോയെ തളയ്ക്കുകയാണ് ടീമിന്റെ പ്രധാന ലക്ഷ്യമെന്ന് കോച്ച് പറഞ്ഞു. നേരത്തെ പോര്‍ച്ചുഗലിനോട് കളിച്ച മൂന്നു മത്സരങ്ങളിലും ക്രൊയേഷ്യ തോല്‍വി വഴങ്ങിയിരുന്നു.
ഹംഗറിക്കെതിരായ മത്സരത്തോടെ ഫോമിലേക്ക് തിരിച്ചെത്താന്‍ ക്രിസ്റ്റ്യാനോയ്ക്ക് സാധിച്ചിരുന്നു. മത്സരത്തില്‍ രണ്ടു ഗോള്‍ നേടി ടീമന് സമനില നേടിക്കൊടുത്ത താരത്തിന്റെ പ്രകടനമാണ് പോര്‍ച്ചുഗലിനെ നോക്കൗട്ടിലെത്തിച്ചത്. എന്നാല്‍ ആന്ദ്രേ ഗോമസ്, റാഫേല്‍ ഗൊറേറോ എന്നിവര്‍ കളിക്കില്ലെന്ന് കോച്ച് ഫെര്‍ണാണ്ടോ സാന്റോസ് പറഞ്ഞു. മുന്നേറ്റത്തില്‍ ക്രിസ്റ്റ്യാനോയ്‌ക്കൊപ്പം നാനി, മോട്ടീഞ്ഞോ, ജാവോ മരിയ, കാര്‍വലോ, പെപ്പെ എന്നിവരും മികവിലേക്കുയര്‍ന്നാല്‍ ജയം പോര്‍ച്ചുഗലിന് സ്വന്തമാക്കാം. എന്നാല്‍ ഫിനിഷിങ് പിഴവ് ആവര്‍ത്തിച്ചാല്‍ ടീമിന് തിരിച്ചടിയാവും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബാങ്കോക്കില്‍ നിന്ന് കുവൈത്തിലേക്കുള്ള വിമാനയാത്രക്കിടെ വീഡിയോ പകര്‍ത്തിയ പ്രശസ്ത ട്രാവല്‍ വ്‌ളോഗറെ ജീവനക്കാര്‍ ഭീഷണിപ്പെടുത്തിയെന്ന് പരാതി

Kuwait
  •  11 hours ago
No Image

ഡൽഹിയിലെ വാഹന നയത്തിനെതിരെ രൂക്ഷ വിമർശനം

National
  •  11 hours ago
No Image

ഇംഗ്ലണ്ടിനെതിരെ കത്തിജ്വലിച്ച് വൈഭവ്; അടിച്ചെടുത്തത് ഏകദിനത്തിലെ ചരിത്രനേട്ടം

Cricket
  •  11 hours ago
No Image

'പിൻവാതിലിലൂടെ എൻആർസി നടപ്പാക്കാൻ ശ്രമം': തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ ജോൺ ബ്രിട്ടാസ് എംപി

National
  •  12 hours ago
No Image

എന്തിനാണ് ഈ ബഹുമതി? മെസി ആ ടീമിന് വേണ്ടി ഒന്നും ചെയ്തിട്ടില്ല: മുൻ കോച്ച്

Football
  •  12 hours ago
No Image

പുതിയ ഒരു റിയാല്‍ നോട്ട് പുറത്തിറക്കി ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക്; പുതിയ നോട്ടിലെ മാറ്റങ്ങള്‍ ഇവ

qatar
  •  12 hours ago
No Image

പ്ലസ് വൺ വിദ്യാർത്ഥിയെ പഞ്ചനക്ഷത്ര ഹോട്ടലിൽ എത്തിച്ച് പീഡിപ്പിച്ച അധ്യാപിക അറസ്റ്റിൽ, കൂട്ടുകാരിക്കെതിരെയും കേസ്

National
  •  13 hours ago
No Image

എസ്എഫ്ഐ പ്രവർത്തകരുടെ രാജ്‌ഭവൻ മാർച്ചിൽ സംഘർഷം; പൊലിസ് ജലപീരങ്കി പ്രയോഗിച്ചു

Kerala
  •  13 hours ago
No Image

ന്യൂയോർക്കിനെ 'കമ്മ്യൂണിസ്റ്റ് ഭ്രാന്തനിൽ' നിന്ന് രക്ഷിക്കുമെന്ന് വാഗ്ദാനവുമായി ട്രംപ്; സോഹ്റാൻ മാംദാനിക്കെതിരെ രൂക്ഷ വിമർശനം

International
  •  13 hours ago
No Image

ഒമാനില്‍ ബസ് അപകടത്തില്‍പ്പെട്ട് ഡ്രൈവര്‍ക്കും മൂന്നു കുട്ടികള്‍ക്കും ദാരുണാന്ത്യം

oman
  •  13 hours ago