ജില്ലയുടെ വിദ്യാഭ്യാസ മുന്നേറ്റത്തിന് മികച്ച പരിഗണന നല്‍കും: മന്ത്രി കെ.ടി ജലീല്‍
വളാഞ്ചേരി: ജില്ലയുടെ വിദ്യാഭ്യാസ മുന്നേറ്റത്തിന് സര്‍ക്കാര്‍ മികച്ച പരിഗണനയാണ് നല്‍കുന്നതെന്നും ഉന്നതവിദ്യാഭ്യാസ രംഗത്ത് മെച്ചപ്പെട്ട സംവിധാനമൊരുക്കാന്‍ സര്‍ക്കാര്‍ കാര്യക്ഷമമായി ഇടപെടുമെന്നും തദ്ദേശസ്വയംഭരണവകുപ്പ് മന്ത്രി കെ.ടി ജലീല്‍ പറഞ്ഞു. പൊതുവിദ്യാഭ്യാസം ശക്തിപ്പെടുത്താനുള്ള സര്‍ക്കാര്‍ ശ്രമങ്ങള്‍ ലക്ഷ്യം കണ്ടിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. യുവജനക്ഷേമ ബോര്‍ഡ് ജില്ലയിലെ ക്ലബുകള്‍ക്ക് നല്‍കുന്ന പി.എസ്.സി കോച്ചിങിനുള്ള ധനസഹായവിതരണത്തിന്റെ ഉദ്ഘാടനം വളാഞ്ചേരി വി.എസ്.സി ബാങ്ക് ഓഡിറ്റോറിയത്തില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രൊഫ. കെ.കെ ആബിദ് ഹുസൈന്‍ തങ്ങള്‍ എം.എല്‍.എ അധ്യക്ഷനായി. യൂത്ത് ക്ലബിനുള്ള ധനസഹായ വിതരണം യുവജനക്ഷേമ ബോര്‍ഡ് ഡയരക്ടര്‍ ശരീഫ് പാലോളി വിതരണം ചെയ്തു.നഗരസഭാ ചെയര്‍പേഴ്‌സണ്‍ എം. ഷാഹിന ടീച്ചര്‍ മുഖ്യാതിഥിയായിരുന്നു. വി.പി സക്കറിയ, പി.സി.എ നൂര്‍, കെ.കെ ഫൈസന്‍ തങ്ങള്‍, മുഹമ്മദ് സ്വാലിഹ്, ജില്ലാ യൂത്ത് പ്രോഗ്രാം ഓഫിസര്‍ രഞ്ജിത്ത് മാമ്പ്രത്ത്, ജില്ലാ കോര്‍ഡിനേറ്റര്‍ കെ.പി നജ്മുദ്ദീന്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."