ചോര്‍ന്നൊലിക്കുന്ന കുടിലില്‍ അമ്മയും നാല് പെണ്‍കുട്ടികളും
വാടാനപ്പള്ളി: ആരും ആശ്രയമില്ലാതെ അമ്മയും നാല് പെണ്‍കുട്ടികളും ബന്ധുവിന്റെ മൂന്ന് സെന്റിലെ ചോര്‍ന്നൊലിക്കുന്ന ഓലക്കുടിലില്‍ കഴിയുന്നു. വാടാനപ്പിള്ളി പൊലിസ് സ്റ്റേഷനു പിറകില്‍ മേപ്പറമ്പില്‍ സുരേന്ദ്രന്റെ കുടുംബമാണ് ആശ്രയമറ്റ് കഴിയുന്നത്.
ജംഗ്ഷനില്‍ ടാക്‌സി ഡ്രൈവറായിരുന്ന സുരേന്ദ്രന്‍ കഴിഞ്ഞ രണ്ടാഴ്ച മുന്‍പാണ് കുഴഞ്ഞു വീണ് മരിച്ചത്. ഭര്‍ത്താവിന്റെ മരണത്തോടെ സ്വപ്നങ്ങളെല്ലാം തകര്‍ന്ന് ഭാര്യ ഗിരിജ പെണ്‍മക്കളുമായി സഹോദരിയായ ശാന്തയുടെ വീട്ടിലേക്ക് മാറിയത്. മഴ പെയ്തതോടെ ഈ വീട് ചോര്‍ന്നൊലിക്കാനും തുടങ്ങി. ഈ വീട് കൂടി ഇല്ലായിരുന്നെങ്കില്‍ കുട്ടികളെയും കൂട്ടി തെരുവിലേക്ക് ഇറങ്ങേണ്ടി വരുമായിരുന്നുവെന്ന് ഗിരിജ പറയുന്നു. മൂത്ത മകള്‍ അശ്വതിയുടെ വിവാഹം കഴിഞ്ഞു.
മറ്റു മക്കളായ അശ്വിനി, ആതിര, ഐശ്വര്യ എന്നിവരാണ് അമ്മക്കൊപ്പം ഉള്ളത്. സ്വന്തമായി ഒരു കൂര പോലുമില്ലാത്ത ഇവര്‍ ജീവിതം എങ്ങനെ മുന്നോട്ട് കൊണ്ടുപോവണമെന്ന് അറിയാതെ പകച്ചു നില്‍ക്കുകയാണ്.
ഭര്‍ത്താവ് നഷ്ടപ്പെട്ടതോടെ സഹോദരി ശാന്തയാണ് താങ്ങായത്. മൂന്ന് പെണ്‍മക്കളെയും വിവാഹം കഴിപ്പിച്ചയക്കണം. കുടുംബത്തെ പോറ്റണം. ഇവരുടെ ദുരവസ്ഥ മനസിലാക്കി സഹായവുമായി നാട്ടുകാരും പൊതു പ്രവര്‍ത്തകരും രംഗത്തു വരികയും വാര്‍ഡ് മെമ്പര്‍ കാഞ്ചന രാജു ചെയര്‍പേഴ്‌സണായും മുന്‍ പഞ്ചായത്ത് പ്രസിഡന്റ് സുബൈദ മുഹമ്മദ് കണ്‍വീനറായും സഹായ സമിതി രൂപീകരിച്ചു പ്രവര്‍ത്തനമാരംഭിച്ചു.
വാടാനപ്പള്ളി യൂനിയന്‍ ബാങ്കില്‍ 550702010010800 എന്ന നമ്പറില്‍ അക്കൗണ്ടും തുടങ്ങി. കഎടഇ ഇീറല: ഡആകചഛ.555070.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."