കെ.എസ്.കെ.ടി.യുവിന്റെ നേതൃത്വത്തില്‍ തൊഴില്‍സേന രൂപീകരിക്കും
വടക്കാഞ്ചേരി: കേരള സ്റ്റേറ്റ് കര്‍ഷക തൊഴിലാളി യൂണിയന്റെ നേതൃത്വത്തില്‍ കര്‍ഷക തൊഴിലാളികളെ ശാസ്ത്രീയകൃഷി രീതി പഠിപ്പിച്ചു തൊഴില്‍ സേന രൂപീകരിക്കാന്‍ തീരുമാനം. പദ്ധതിയുടെ സംഘാടനത്തിനുള്ള രൂപരേഖ തയ്യാറാക്കുന്നതിനുള്ള സംസ്ഥാനതല ശില്പശാല ജൂണ്‍ 16നു അത്താണി പി.എസ്.സി ബാങ്ക് ഓഡിറ്റോറിയത്തില്‍ നടക്കും. ശില്പശാലയുടെ വിജയത്തിനു വേണ്ടി സ്വാഗതസംഘം രൂപീകരിച്ചു.
പി.എസ്.സി ബാങ്ക് ഹാളില്‍ നടന്ന യോഗം കെ.എസ്.കെ.ടി.യു സംസ്ഥാന സെക്രട്ടറി എന്‍.ആര് ബാലന് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കെ.കെ ശ്രീനിവാസന് അധ്യക്ഷനായി. ജില്ലാ സെക്രട്ടറി ടി.കെ വാസു, സി.പി.എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം സേവ്യര്‍ ചിറ്റിലപ്പിള്ളി, പി മോഹന്‍ദാസ്, എം.ആര് അനൂപ്കിഷോര്‍ സംസാരിച്ചു.
സേവ്യര്‍ ചിറ്റിലപ്പിള്ളി, എ പത്മനാഭന് (രക്ഷാധികാരികള്‍). ഏരിയാ സെക്രട്ടറി പി.എന്‍ സുരേന്ദ്രന് (ചെയര്മാന്), പി മോഹന്‍ദാസ് (കണ്‍വീനര്‍), എം.ആര് അനൂപ് കിഷോര്‍ (ട്രഷറര്‍) എന്നിവരെ ഭാരവാഹികളായി തെരഞ്ഞെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."