HOME
DETAILS

കോതമംഗലത്തെ ഗതാഗതക്കുരുക്കിലാക്കി നഗരമധ്യത്തിലെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍

  
backup
May 14 2018 | 05:05 AM

%e0%b4%95%e0%b5%8b%e0%b4%a4%e0%b4%ae%e0%b4%82%e0%b4%97%e0%b4%b2%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%86-%e0%b4%97%e0%b4%a4%e0%b4%be%e0%b4%97%e0%b4%a4%e0%b4%95%e0%b5%8d%e0%b4%95%e0%b5%81%e0%b4%b0%e0%b5%81

 

കോതമംഗലം: നഗരമധ്യത്തിലെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ മൂലം ഗതാഗതക്കുരുക്കില്‍ വീര്‍പ്പുമുട്ടി കോതമംഗലം നഗരം. നഗര മധ്യത്തില്‍ മാസങ്ങളായി നടന്ന് വരുന്ന നിര്‍മാണ പ്രവര്‍ത്തനങ്ങളാണ് ജന ജീവിതം ദുരിതത്തിലാക്കിയിരിക്കുന്നത്. സ്‌കൂള്‍ തുറക്കുന്നതിന് മുന്‍പേ പണി പൂര്‍ത്തീകരിക്കണമെന്ന ജനങ്ങളുടെ ആവശ്യം ശക്തമായിരിക്കുകയാണ്. കൊച്ചി- മധുര ദേശീയപാതയില്‍ നഗരത്തിലെ ബേസില്‍ ജങ്്ഷനില്‍ മൂന്ന് നിര്‍മാണ പ്രവൃത്തികളാണ് ഒരേസമയം നടക്കുന്നത്. കുരൂര്‍ തോടിന്റെ തകര്‍ന്നു വീണ ഭാഗം പുനര്‍ നിര്‍മാണം, പൊലിസ് സ്റ്റേഷന് മുന്നിലെ വെള്ളക്കെട്ട് ഒഴിവാക്കുന്നതിന് ബേസില്‍ ജങ്ഷനിലും ധര്‍മഗിരി ആശുപത്രിക്ക് സമീപവും പോസ്റ്റ് ഓഫിസ് ജങ്ഷനിലും ഓട നിര്‍മാണവുമാണ് നടക്കുന്നത്.
നഗരസഭയും പൊലിസും ചേര്‍ന്ന് നടപ്പിലാക്കിയ ഗതാഗത ക്രമീകരണങ്ങളും താളംതെറ്റിയ നിലയിലായിലായിരിക്കുകയാണ്. നഗരത്തില്‍ കയറുന്ന വാഹനങ്ങള്‍ കിലോമീറ്ററുകള്‍ നഗരത്തിലൂടെ പ്രദക്ഷിണം വച്ചാണ് സഞ്ചരിക്കുന്നത്. പുറത്ത് നിന്നെത്തുന്ന വാഹനങ്ങള്‍ എങ്ങോട്ടു പോകണമെന്നറിയാതെ കുഴയുകയാണ്. നിര്‍മാണം ആരംഭിച്ചതു മുതല്‍ ടൗണില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു.
ശനിയാഴ്ച മുതല്‍ കാന നിര്‍മാണം കൂടി ആരംഭിച്ചതോടെ ഗതാഗതക്കുരുക്ക് വര്‍ധിച്ചിരിക്കുകയാണ്. മഴ ശക്തമായതോടെ നിര്‍മാണപ്രവര്‍ത്തനം പ്രതിസന്ധിയിലായിരിക്കുകയാണ്. റോഡിന് ഇടതു വശം വഴിയുള്ള ഗതാഗതം തടസപ്പെടുത്തിയാണ് നിര്‍മാണ പ്രവൃത്തികള്‍ നടക്കുന്നത്. ഹൈറേഞ്ച് ഭാഗത്തേക്കും വടാട്ടു പാറ, കുട്ടമ്പുഴ, മാമല കണ്ടം ഭാഗങ്ങളിലേക്കുള്ള വാഹന ഗതാഗതം ബൈപാസുകള്‍ വഴിതിരിച്ചു വിട്ടിരിക്കുകയാണ്. ഇതോടെ സ്വകാര്യ ബസ് സ്റ്റാന്റ്, പി.ഒ ജങ്ഷന്‍ എന്നിവടങ്ങളില്‍ വന്‍ ഗതാഗത കുരുക്കാണ് രൂപപ്പെടുന്നത്. തിരക്ക് നിയന്ത്രിക്കുന്നതിനും വാഹനങ്ങള്‍ തിരിച്ചു വിടുന്നതിനും ട്രാഫിക് പൊലിസ് സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ടെങ്കിലും ഗതാഗത കുരുക്ക് രൂക്ഷമാകുകയാണ്.
സംരക്ഷണ ഭിത്തിയുടെ നിര്‍മാണം മാത്രം പൂര്‍ത്തിയാക്കാന്‍ ഏകദേശം ഒരു മാസത്തോളം സമയമെങ്കിലും വേണ്ടിവരും. ഇതോടൊപ്പം നടക്കുന്ന ഓടകളുടെ നിര്‍മാണം പൂര്‍ത്തിയാക്കാന്‍ കഴിയാതെ വരുന്നത് യാത്ര ക്ലേശം വര്‍ധിപ്പിക്കും. ഇഴഞ്ഞു നീങ്ങുന്ന പണി പി.ഒ മുതല്‍ ഹൈറേഞ്ച് ജങ്ഷന്‍ വരെയുള്ള നൂറ് കണക്കിന് വ്യാപാര സ്ഥാപനങ്ങളെയും പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. പുതിയ അധ്യയനവര്‍ഷത്തിന് ആഴ്ചകള്‍ മാത്രം ബാക്കി നില്‍ക്കുന്ന അവസ്ഥയില്‍ നിര്‍മാണം ത്വരിതഗതിയില്‍ പൂര്‍ത്തിയാക്കിയില്ലെങ്കില്‍ പ്രശ്‌നം അതിരൂക്ഷമാകും. രാത്രിയില്‍ കൂടുതല്‍ തൊഴിലാളികളെ ഇറക്കി നിര്‍മാണം അതിവേഗം പൂര്‍ത്തിയാക്കാന്‍ നടപടി എടുക്കണമെന്ന് കോതമംഗലം എസ്.ഐ ബേസില്‍ തോമസ് താലൂക്ക് വികസന സമിതി യോഗത്തില്‍ ആവശ്യപ്പെട്ടിരുന്നു. ഗതാഗത ക്രമീകരണത്തിനായി കൂടുതല്‍ പൊലിസിനെ വിന്യസിക്കേണ്ടി വരുന്നതും ബുദ്ധിമുട്ടായിരിക്കുകയാണന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഈ സാഹചര്യം കണക്കിലെടുത്ത് ഈ മാസം തന്നെ പണിപൂര്‍ത്തിയാക്കാന്‍ ദേശീയപാത അധികൃതര്‍ ശ്രദ്ധിക്കണം എന്ന് ആന്റണി ജോണ്‍ എം.എല്‍.എ ആവശ്യപ്പെട്ടു. സ്‌കൂളുകള്‍ തുറക്കുന്ന സമയമായതിനാല്‍ വ്യാപാരസ്ഥാപനങ്ങളില്‍ കിട്ടുന്ന കച്ചവടത്തെയും കലിങ്ക് നിര്‍മാണങ്ങളും ഗതാഗതക്കുരുക്കും സാരമായി ബാധിക്കും. ദീര്‍ഘവീക്ഷണമില്ലാതെ അനന്തമായി നീളുന്ന ദേശീയ പാതയിലെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് വേഗത കൂട്ടിയില്ലങ്കില്‍ പുത്തന്‍ അധ്യയന വര്‍ഷാരംഭത്തിന് ദിവസങ്ങള്‍ ബാക്കിനില്‍ക്കെ, ആയിരകണക്കിന് വിദ്യാര്‍ഥികളടക്കമുള്ള ജനങ്ങളുടെയും ജീവിതം ദുസഹകമാകുമെന്ന് നാട്ടുകാരും പറയുന്നു

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കെ ഫോണ്‍ അഴിമതി ആരോപണം:വി.ഡി സതീശന്റെ ഹരജി തള്ളി ഹൈക്കോടതി

Kerala
  •  3 months ago
No Image

ബദല്‍ ഏകോപനത്തില്‍ സുര്‍ജിത്തിനൊപ്പം; ഇന്‍ഡ്യ സഖ്യത്തിന് കനത്ത നഷ്ടം

National
  •  3 months ago
No Image

 ബാങ്ക് അക്കൗണ്ടുകള്‍ സ്വിറ്റ്‌സര്‍ലന്റ് മരവിപ്പിച്ചു; അദാനിക്കെതിരെ പുതിയ വെളിപെടുത്തലുമായി ഹിന്‍ഡന്‍ബര്‍ഗ്, തള്ളി അദാനി ഗ്രൂപ്പ് 

National
  •  3 months ago
No Image

മിഷേല്‍ ഷാജിയുടെ മരണത്തില്‍ സി.ബി.ഐ അന്വേഷണമില്ല; ഹരജി തള്ളി ഹൈക്കോടതി

Kerala
  •  3 months ago
No Image

നിയമസഭാ കൈയ്യാങ്കളി: കോണ്‍ഗ്രസ് മുന്‍ എം.എല്‍.എമാര്‍ക്കെതിരായ കേസ് റദ്ദാക്കി ഹൈക്കോടതി

Kerala
  •  3 months ago
No Image

കെജ്‌രിവാളിന് ജാമ്യം, ജയില്‍മോചിതനാകും 

National
  •  3 months ago
No Image

അത്രയും പ്രിയപ്പെട്ട യെച്ചൂരിക്കായി; ബഹിഷ്‌കരണം അവസാനിപ്പിച്ച് ഇന്‍ഡിഗോയില്‍ ഇ.പി ഡല്‍ഹിയിലെത്തി

Kerala
  •  3 months ago
No Image

'രാജ്യത്തിന്റെ നിയമങ്ങള്‍ക്കു മേലാണ് ബുള്‍ഡോസര്‍ കയറ്റുന്നത്' ബുള്‍ഡോസര്‍ രാജിനെതിരെ രൂക്ഷ വിമര്‍ശനവുമായി സുപ്രിം കോടതി

National
  •  3 months ago
No Image

മലപ്പുറത്ത് രണ്ട് ആദിവാസി കുട്ടികള്‍ വീട്ടിനകത്ത് മരിച്ച നിലയില്‍

Kerala
  •  3 months ago
No Image

നിലപാടുകളുടെ കാർക്കശ്യത്തിലും സൗമ്യതയുടെ ചെറുപുഞ്ചിരി

Kerala
  •  3 months ago