HOME
DETAILS

ആദ്യത്തെ പത്രിക കിട്ടി; ഈ മത്സരം ഗിന്നസിലേക്ക്...

  
backup
March 17 2017 | 20:03 PM

%e0%b4%86%e0%b4%a6%e0%b5%8d%e0%b4%af%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%86-%e0%b4%aa%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%bf%e0%b4%95-%e0%b4%95%e0%b4%bf%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf-%e0%b4%88

മലപ്പുറം: ഉപതെരഞ്ഞെടുപ്പിനുള്ള നാമനിര്‍ദേശപത്രികാ സമര്‍പ്പണം കഴിഞ്ഞ ദിവസം ആരംഭിച്ചിരുന്നു. ആദ്യ ദിവസം ആരും പത്രിക സമര്‍പ്പിച്ചില്ലെങ്കിലും രണ്ടാം ദിവസം പത്മരാജന്‍ പത്രിക സമര്‍പ്പിച്ചു, അതുപക്ഷേ ലോക്‌സഭയിലേക്കല്ല, ഗിന്നസില്‍ കേറാനാണ്.
രാജ്യത്തെ പ്രമുഖര്‍ക്കൊപ്പം മത്സരിച്ചു ഗിന്നസില്‍ പേരുനേടാന്‍ തമിഴ്‌നാട് സേലം ജില്ലയിലെ മേട്ടൂര്‍ ഡാം സ്വദേശി ഡോ. കെ. പത്മരാജന്‍ ഇന്നലെയാണ് പത്രികയുമായി മലപ്പുറത്തെത്തിയത്. രാഷ്ട്രപതി, ഉപരാഷ്ട്രപതി, ലോകസഭ, രാജ്യസഭ, നിയമസഭ, തെരഞ്ഞെടുപ്പ് ഏതിലേക്കുമാകട്ടെ, പത്മരാജന് അതൊന്നും മൈന്‍ഡില്ല, അദ്ദേഹം പത്രിക നല്‍കിയിരിക്കും. ഇവിടെ പി.കെ കുഞ്ഞാലിക്കുട്ടി എന്ന പ്രമുഖനെതിരേ അരക്കൈ നോക്കാനാണ് പത്മരാജന്‍ എത്തിയിരിക്കുന്നത്.
മലപ്പുറം ലോകസഭാ ഉപതെരഞ്ഞെടുപ്പില്‍കൂടി മത്സരിക്കുന്നതോടെ 179ാം തവണയാണ് ഇദ്ദേഹം തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതെന്ന പ്രത്യേകതയുമുണ്ട്. ഇന്നലെ രാവിലെ രാവിലെ 11.30ഓടെ മലപ്പുറം കലക്ടറേറ്റിലെത്തിയാണ് ഇദ്ദേഹം രണ്ടു സെറ്റ് പത്രിക വരണാധികാരി അമിത് മീണ മുന്‍പാകെ സമര്‍പ്പിച്ചത്. തുടര്‍ന്നു കെട്ടിവയ്ക്കാനുള്ള 25,000 രൂപയും കൈമാറി.
ഇലക്ഷന്‍ കിങ് എന്നാണ് പത്മരാജനു വിളിപ്പേര്. കെ.ആര്‍ നാരയണന്‍, എ.പി.ജെ അബ്ദുല്‍ കലാം, പ്രതിഭാ പാട്ടീര്‍, പ്രണബ് മുഖര്‍ജി എന്നിവര്‍ക്കെതിരേ രാഷ്ട്രപതി തെരഞ്ഞെടുപ്പിലും ഹാമിദ് അന്‍സാരി, കൃഷണകാന്ത് എന്നീ ഉപരാഷ്ട്രപതിമാര്‍ക്കെതിരേയും നോമിനേഷനുകള്‍ സമര്‍പ്പിച്ചെങ്കിലും ഈ പത്രികകളെല്ലാം തള്ളുകയായിരുന്നുവത്രേ. ലോകസഭയിലേക്കിത് 29ാം തവണയാണ് പത്രിക നല്‍കിയത്. 37 തവണ രാജ്യസഭയിലേക്കും നോമിനേഷന്‍ നല്‍കിയിട്ടുണ്ട്.
1988 ല്‍ സ്വന്തം നാടായ മേട്ടൂരില്‍ നിയമസഭാ സ്ഥാനാര്‍ഥിയായാണ്  'മത്സരം' തുടങ്ങിയത്. 89ല്‍ തമിഴ്‌നാട് ധര്‍മപുരി ലോക്‌സഭ മണ്ഡലത്തില്‍നിന്നും 96ല്‍ ആന്ധ്രയിലെ നന്‍ഹയാല്‍ മണ്ഡലത്തില്‍നിന്നും മുന്‍ പ്രധാനമന്ത്രി പി.വി നരസിംഹ റാവുവിനെതിരേയും 2000ല്‍ കൊരമ്പയില്‍ അഹമ്മദ് ഹാജി, 2004ല്‍ കെ. കരുണാകരന്‍, 2005ല്‍ എ.കെ ആന്റണി, 2007ല്‍ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്, 2008ല്‍ കര്‍ണാടകയില്‍ എസ്.എം കൃഷ്ണ എന്നിവര്‍ക്കെതിരേ രാജ്യസഭയിലേക്കും മത്സരിച്ചു. കഴിഞ്ഞ പാര്‍ലിമെന്റ് തെരഞ്ഞെടുപ്പില്‍ വഡോദരയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരേ മത്സരരംഗത്തുണ്ടായിരുന്നു.
വിവിധ സംസ്ഥാനങ്ങളിലായി 57 നിയമസഭാ മണ്ഡലങ്ങളിലേക്കു പത്മരാജന്‍ നോമിനേഷന്‍ സമര്‍പ്പിച്ചിട്ടുണ്ട്. ഇത്തവണ തിരക്കോട് തിരക്കാണ്,  തമിഴ്‌നാട് ആര്‍.കെ നഗറില്‍ ഉപതെരഞ്ഞെടുപ്പിനു നാമനിര്‍ദേശപത്രിക നല്‍കിയ ശേഷമാണ് മലപ്പുറത്തു പത്രിക നല്‍കാനെത്തിയത്.
ഏകദേശം ഇരുപത് ലക്ഷം രൂപയാണ് ഇതിനകം തെരഞ്ഞെടുപ്പികളില്‍ മത്സരിക്കാനായി പത്മരാജന്‍ ചെലവഴിച്ചത്. കുടുതല്‍ തവണ തെരഞ്ഞെടുപ്പുകളില്‍ മത്സരിച്ചതിനു മൂന്നു തവണ ലിംക ബുക്ക് ഓഫ് റെക്കോര്‍ഡ് പത്മരാജനെ തേടിയെത്തിയിട്ടുണ്ട്. തമിഴ്‌നാട്ടില്‍ സ്ഥിരതമാസമാക്കിയ കണ്ണൂര്‍ പയ്യന്നൂര്‍ സ്വദേശികളായ കെ. കുഞ്ഞമ്പൂ നായര്‍-കെ. ശ്രീദേവി നായര്‍ എന്നിവരുടെ മകനാണ് ഈ 58കാരന്‍.






Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കറന്റ് അഫയേഴ്സ്-17-09-2024

PSC/UPSC
  •  3 months ago
No Image

ചെങ്ങന്നൂര്‍- ഇറപ്പുഴ ചതയം ജലോത്സവം: പള്ളിയോടങ്ങള്‍ കൂട്ടിയിടിച്ചു, ഒരാള്‍ മുങ്ങി മരിച്ചു

Kerala
  •  3 months ago
No Image

നിപ: മലപ്പുറത്ത് 225 പേര്‍ സമ്പര്‍ക്കപട്ടികയില്‍, വര്‍ധനവ് നിരീക്ഷണം കൂടിയതുകൊണ്ടെന്ന് ആരോഗ്യമന്ത്രി

Kerala
  •  3 months ago
No Image

നബിദിനം; സമാധാനത്തിനും സുസ്ഥിരതയ്ക്കും ആഹ്വാനം ചെയ്ത് ശൈഖ് മുഹമ്മദ്

uae
  •  3 months ago
No Image

വയനാട്: കേന്ദ്രത്തിന് കള്ളക്കണക്കാണോ നൽകുക: പി.എം.എ സലാം

uae
  •  3 months ago
No Image

കാസര്‍കോട് അമ്മയെ മണ്‍വെട്ടികൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തി; മകന്‍ അറസ്റ്റില്‍

Kerala
  •  3 months ago
No Image

സി എച്ച് രാഷ്ട്ര സേവാ പുരസ്‌കാരം കെ സി വേണുഗോപാൽ എം പിക്ക്

uae
  •  3 months ago
No Image

തലച്ചോറിലേറ്റ അണുബാധ; പ്ലസ്ടു വിദ്യാര്‍ഥി കോഴിക്കോട് ചികിത്സയിലിരിക്കെ മരിച്ചു

Kerala
  •  3 months ago
No Image

രാജിക്കത്ത് കൈമാറി അരവിന്ദ് കെജ്‌രിവാള്‍

National
  •  3 months ago
No Image

നിപ മരണം; അതിര്‍ത്തികളില്‍ പരിശോധന നടത്തുമെന്ന് തമിഴ്‌നാട് സര്‍ക്കാര്‍

Kerala
  •  3 months ago