ഒറ്റപ്പെട്ട സംഭവങ്ങള്‍ പൊലിസിന്റെ യശസിന് മങ്ങലേല്‍പിക്കുന്നു: മുഖ്യമന്ത്രി
മലപ്പുറം: ഒറ്റപ്പെട്ട സംഭവങ്ങള്‍ പൊലിസിന്റെ യശസിന് മങ്ങലേല്‍പിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മലപ്പുറം എം.എസ്.പി. പരേഡ് മൈതാനത്ത് നടന്ന വിവിധ ബറ്റാലിയനുകളുടെ പാസിങ് ഔട്ട് പരേഡ് അഭിവാദ്യം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിയമം വിട്ട് പ്രവര്‍ത്തിക്കുന്ന ഏതു പൊലിസുകാരനായാലും നടപടിയുണ്ടാകും. അപൂര്‍വം ചിലര്‍ സേനയ്ക്ക് അപമാനമുണ്ടാക്കിയിട്ടുണ്ട്. പൊലിസ് പ്രതിജ്ഞ പാലിക്കാന്‍ എല്ലാവരും ബാധ്യസ്ഥരാണ്.
ജനമൈത്രി പൊലിസ് എന്ന ആശയം പ്രാവര്‍ത്തികമാക്കാന്‍ കഴിയണം. ഒറ്റപ്പെട്ട് കഴിയുന്ന വൃദ്ധര്‍ക്കും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും പരിരക്ഷ നല്‍കാന്‍ പൊലീസിന് കഴിയണം.
സ്ത്രീകള്‍ക്കെതിരെയുള്ള അക്രമങ്ങള്‍ക്കെതിരെ കര്‍ശന നിലപാട് പൊലീസ് സ്വീകരിക്കണം. സമൂഹത്തെ ബാധിക്കുന്ന ദൂഷ്യവശങ്ങള്‍ പോലിസ് സേനയെ ബാധിക്കരുത്.
സാധുക്കളോടും നിരാലംബരോടും ദയയോടെയും അനുകമ്പയോടെയും പ്രവര്‍ത്തിക്കണം. പൊലീസില്‍ സമൂലപരിഷ്‌കരണം അനിവാര്യമാണ്. കുറെ നല്ല മാറ്റങ്ങള്‍ ഉണ്ടായിട്ടുണ്ട്, ഇനിയും ചിലത് മാറാനുണ്ട്. കറ്റകൃത്യങ്ങളോട് വിട്ടുവീഴ്ചയില്ലാത്ത സമീപനം സ്വീകരിക്കണം. അദ്ദേഹം പറഞ്ഞു.
530 പേര്‍ കൂടി പൊലിസ് സേനയിലേക്ക്
എം.എസ്.പി., എസ്.എപി , കെ.എ.പി 2, കെ.എ.പി 4 ബറ്റാലിയനുകളിലായി 530 പേര്‍ കൂടി പൊലിസ് സേനയുടെ ഭാഗമാവുന്ന പാസിംഗ് ഔട്ട് പരേഡ് മലപ്പുറം എം.എസ്.പി ഗ്രൗണ്ടില്‍ നടുന്നു. പരേഡില്‍ മുഖ്യമന്ത്രി അഭിവാദ്യം സ്വീകരിച്ചു. സംസ്ഥാനത്തെ എല്ലാ ജില്ലകളിലെയും സേനാംഗങ്ങള്‍ പങ്കെടുത്തു. ഇതില്‍ 32 ബിരുദാനന്തര ബിരുദധാരികളും, ആറ് എം.ബി.എക്കാരും, നാല് എം.സി.എക്കാരും മൂന്ന് എം.ടെക്കുകാരും 21 ബി.ടെക്കുകാരും 245 ബിരുദധാരികളും ഒരു എം.എഡ് കാരനും 13 ബി.എഡ്കാരും 26 ഡിപ്ലോമക്കാരും ഉള്‍പ്പെടുന്നു.
എം.എല്‍.എമാരായ പി.ഉബൈദുള്ള, ടി.വി.ഇബ്രാഹിം, പി.കെ.ബഷീര്‍, ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ, ആംഡ് പൊലിസ് ഡി.ഐ.ജി കെ.ഷഫീന്‍ അഹമ്മദ്, എ.ഡി.ജി.പി സുധീഷ് കുമാര്‍, ജില്ലാ പൊലിസ് മേധാവി ദേബേഷ് കുമാര്‍ ബെഹ്‌റ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."