HOME
DETAILS
MAL
ഇന്ത്യക്കാരിക്ക് ശാസ്ത്ര പുരസ്കാരം
backup
March 18 2017 | 00:03 AM
വാഷിങ്ടണ്‍: യു.എസില്‍ 1.63 കോടിയുടെ ശാസ്്ത്ര പുരസ്കാരം ഇന്ത്യന്‍ വംശജയ്ക്ക്. ഏറ്റവും പഴക്കമുള്ളതും പ്രമുഖവുമായ ശാസ്ത്ര പുരസ്കാരമാണ് ന്യൂജേഴ്സി സ്വദേശിയായ ഇന്ദ്രാണി ദാസിന് ലഭിച്ചത്.
തലച്ചോറിലെ ക്ഷതം, ന്യൂറോ ഡിജനറേറ്റിവ് തുടങ്ങിയ രോഗങ്ങള്‍ മൂലമുണ്ടാകുന്ന മരണത്തെ ചെറുക്കുന്നതു സംബന്ധിച്ച ഗവേഷണത്തിനാണു 17കാരിയായ ഇന്ദ്രാണിക്ക് പുരസ്കാരം ലഭിച്ചത്. ഇന്ദ്രാണിക്കു പുറമേ ഇന്ത്യന്‍ വംശജരായ നാലു വിദ്യാര്‍ഥികള്‍ കൂടി ആദ്യ പത്തില്‍ ഇടം പിടിച്ചു. ഇന്ത്യന്‍ വംശജനായ അര്ജുന് രാമണി മൂന്നാം സ്ഥാനത്തിന് അര്‍ഹനായി. 98 ലക്ഷം രൂപയാണ് അര്ജുന് രാമണിക്കു സമ്മാനമായി ലഭിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."