മുഖ്യമന്ത്രിക്കു നന്ദി; കല്ലേറ് കരുത്തുള്ളവര്‍ക്കുനേരെ: ജേക്കബ് തോമസ്
തിരുവനന്തപുരം: തനിക്കെതിരായ ആരോപണങ്ങളില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നല്‍കിയ പിന്തുണയ്ക്ക് നന്ദി പറഞ്ഞ് വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ്. പ്രതിസന്ധികളില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ പിന്തുണയ്ക്ക് നന്ദി. ഈ പിന്തുണ കരുത്തുപകരുന്നു. കരുത്തുള്ളവര്‍ക്കു നേരെ മാത്രമേ കല്ലേറുണ്ടാകൂ. കരുത്തുള്ളതുകൊണ്ടാണ് പിടിച്ചുനില്‍ക്കുന്നത്. അല്ലാത്തവര്‍ വീണുപോകും. തടസങ്ങളെ അതിജീവിക്കുമ്പോഴാണ് വിജയം കൈവരുന്നതെന്നും അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രി വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്തുനിന്നു മാറ്റില്ലെന്ന് എനിക്ക് ഉറപ്പുണ്ട്. വിജിലന്‍സ് പ്രവര്‍ത്തനത്തെ സംബന്ധിച്ച അവ്യക്തത വകുപ്പിനെ ബാധിക്കുന്നുണ്ടെന്നും പരാതികള്‍ സ്വീകരിക്കുന്നതില്‍ വ്യക്തമായ മാനദണ്ഡം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അന്വേഷണത്തിലിരിക്കുന്ന കേസുകളെ ബാധിക്കുന്നവ ഒഴികെ വിവരാവകാശ നിയമ പ്രകാരം ലഭിക്കുന്ന അപേക്ഷകള്‍ക്ക് നിശ്ചിത സമയപരിധിക്കുള്ളില്‍ തന്നെ മറുപടി നല്‍കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."