ഗൃഹനാഥന്റെ ദുരൂഹ കൊലപാതകം; അന്വേഷണം ഊര്‍ജിതമാക്കി
അടിമാലി: ഗൃഹനാഥന്‍ ദുരൂഹ സാഹചര്യത്തില്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ഫൊലിസ് അന്വേഷണം ഊര്‍ജിതമാക്കി. ഇരുമ്പുപാലം പതിനാലാംമൈല്‍ പെരുണൂച്ചാല്‍ കൊച്ചുവീട്ടില്‍ കുഞ്ഞന്‍പിളള (60)യെയാണ് കൊല്ലപ്പെട്ട നിലയില്‍ കഴിഞ്ഞ ദിവസം കണ്ടെത്തിയത്.
സംഭവവുമായി ബന്ധപ്പെട്ട് അയല്‍വാസികളും സ്വന്തക്കാരും ഉള്‍പ്പെടെ 30 ഓളം പേരെ ചോദ്യം ചെയ്തിരുന്നു. ഇതില്‍ മൂന്ന് പേര്‍ ഫൊലിസ് ഇത് കസ്റ്റഡിയിലുള്ളതായി സൂചനയുണ്ട്. കഴുത്തിലും വയറിലിലും ഉള്‍പ്പെടെ 27 ഓളം ആഴത്തിലുളള മുറിവുകള്‍ ഉള്ളതായി ഫൊലിസ് പറഞ്ഞു. കഴുത്തിലേറ്റ ആഴത്തിലുള്ള മുറിവാണ് മരണകാരണമായത്. മൂര്‍ച്ചയുള്ള ആയുധം ഉപയോഗിച്ചതായി സംശയിക്കുന്നു.
കുഞ്ഞന്‍പിളളയുടെ കുടുംബ സ്വത്തു ഭാഗംവയ്ക്കലുമായി ബന്ധപ്പെട്ട് ചില പ്രശ്‌നങ്ങളാകാം സംഭവത്തിനു പിന്നിലെന്ന് സംശയമുണ്ട്. സ്വത്ത് ഭാഗം വെച്ചപ്പോള്‍ ഒരു മകന്‍ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നതായി സൂചനയുണ്ട്. ഇത് സംബന്ധിച്ചാണ് അന്വേഷണം നടക്കുന്നത്. വിട്ടില്‍ ദിവസവും വഴക്കുള്ളതിനാല്‍ ഒരു മകനും അമ്മയും മറ്റൊരു വാടക വീട്ടിലാണ് താമസം .ഇന്നലെ വിരലടയാള വിദഗ്ധരും പൊലിസ് നായയുമായെത്തി പരിശോധന നടത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."