വളര്‍ത്തു നായയുടെ ആക്രമണത്തില്‍ ആറു പേര്‍ക്ക് പരുക്ക്
ആര്‍പ്പൂക്കര: വളര്‍ത്തു നായ കടിച്ച് ആറ് പേര്‍ക്ക് പരിക്ക്. ചിങ്ങവനം കുഴിമറ്റം സ്വദേശികളായ കല്ലൂപ്പറമ്പില്‍ ജിഷ്ണു(21), വലിയപറമ്പില്‍ രാജു(57), കല്ലൂപ്പറമ്പില്‍ ജയമ്മ(46), കുന്നേല്‍ കെ.വി. ഉലഹന്നാന്‍(68), മഹിമയില്‍ ദേവകിയമ്മ(72), സിയോണ്‍ കുന്നേല്‍ ജോബി(48), എന്നിവര്‍ക്കാണ് നായയുടെ കടിയേറ്റത്.
ഇന്നലെ വൈകിട്ട് 6.30ന് കുഴിമറ്റം സദനം സ്‌കൂളിന് സമീപത്താണം സംഭവം. കുഴിമറ്റം വട്ടമല തമ്പിയുടെ ആറ് മാസം പ്രായമുള്ള വളത്ത് നായയാണ് ഇവരെ കടിച്ചത്. നായയുടെ കഴുത്തില്‍ കിടന്ന ബെല്‍റ്റ് പൊട്ടിച്ചാണ് തമ്പിയുടെ അയല്‍വാസികളായ ഇവരെ കടിച്ചത്. റോഡില്‍ നിന്നിരുന്ന ജിഷ്ണുവിനെ കടിച്ച ശേഷമാണ് വീട്ടുമുറ്റത്ത് നിന്നിരുന്ന ജയമ്മയേയും റോഡില്‍ നിന്ന മറ്റുള്ളവരേയും കടിച്ചത്.
തുടര്‍ന്ന് ഇവരെ ജില്ലാ ആശുപത്രിയില്‍ എത്തിക്കുകയും അവിടുന്ന് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു. എല്ലാവരുടേയും കാലിലാണ് നായയുടെ കടിയേറ്റത്. ആരുടേയും നില ഗുരുതരമല്ല. പട്ടികടിക്കുള്ള കുത്തിവെയ്പ്പ് നല്‍കിയ ശേഷം ദേവകിയമ്മ ഒഴികെയുള്ളവരെല്ലാം ആശുപത്രി വിട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."