ഹാദിയ റമദാന് പ്രഭാഷണം: സമാപനം ഇന്ന്
തിരൂരങ്ങാടി: സാമൂഹത്തില്‍ അധികരിച്ചുവരുന്ന അധാര്‍മിക പ്രവണതകളെ പ്രതിരോധിക്കാനും നാട്ടകങ്ങളില്‍ സാമൂഹിക ജാഗരണങ്ങള്‍ സാധ്യമാക്കാനും മഹല്ലുകള്‍ കേന്ദ്രമാകണമെന്ന് കോഴിക്കോട് ഖാദി സയ്യിദ് മുഹമ്മദ് കോയ ജമലുല്ലൈലി.ഹാദിയ സംഘടിപ്പിക്കുന്ന റമദാന് പ്രഭാഷണ പരമ്പരയുടെ നാലാം ദിനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ദാറുല്‍ഹുദാ സെക്രട്ടറി യു. ശാഫി ഹാജി ചെമ്മാട് അധ്യക്ഷനായി.സിംസാറുല്‍ഹഖ് ഹുദവി പ്രഭാഷണം നടത്തി. സി.എച്ച് ബാപ്പുട്ടി മുസ്ലിയാര് പറപ്പൂര് സമാപന പ്രാര്‍ഥനക്ക് നേതൃത്വം നല്കി.
ചെമ്മുക്കന്‍ കുഞ്ഞാപ്പു ഹാജി, കെ.എം സൈദലവി ഹാജി കോട്ടക്കല്‍, ഡോ. എന്‍.എ.എം അബ്ദുല്‍ ഖാദിര്‍, കെ.സി മുഹമ്മദ് ബാഖവി, പി.എം മൊയ്തീന്‍കുട്ടി മുസ്ലിയാര് വെളിമുക്ക്, ഹംസ ഹാജി മൂന്നിയൂര്‍, അബ്ദുല്ല ഹാജി മദനപ്പള്ളി, സി.കെ മുഹമ്മദ് ഹാജി തുടങ്ങിയവര്‍ സംബന്ധിച്ചു. ഡോ. സുബൈര്‍ ഹുദവി ചേകന്നൂര്‍ സ്വാഗതവും പി.കെ നാസ്വിര്‍ ഹുദവി കൈപ്പുറം നന്ദിയും പറഞ്ഞു. ഇന്ന് നടക്കുന്ന സമാപന സമ്മേളനം സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. ദാറുല്‍ഹുദാ വി.സി ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്വി അധ്യക്ഷനാകും. മുസ്തഫ ഹുദവി ആക്കോട് മുഖ്യപ്രഭാഷണം നടത്തും. അത്തിപ്പറ്റ മൊയ്തീന് കുട്ടി മുസ്ലിയാര് സമാപന ദുആക്ക് നേതൃത്വം നല്‍കും.
എസ്.കെ.എസ്.എസ്.എഫ് ജന.സെക്രട്ടറി സത്താര്‍ പന്തലൂര്‍, കെ.പി ശരീഫ് കൊല്‍കത്ത, വി.പി സൈദലവി ഹാജി സംബന്ധിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."