ജിഷയുടെ മാതാവിന് തന്നെ അറിയാമെന്ന് പ്രതിയുടെ മൊഴി
പെരുമ്പാവൂര്‍: ജിഷയുടെ മാതാവിനു തന്നെ അറിയാമെന്നു കേസിലെ പ്രതി അമീറുല്‍ ഇസ്ലാമിന്റെ മൊഴി. ഇവര്‍ തമ്മില്‍ ഏതെങ്കിലും തരത്തിലുള്ള സാമ്പത്തിക ഇടപാടുകള്‍ നടന്നിട്ടുണ്ടോയെന്നു പൊലിസ് അന്വേഷിക്കുന്നുണ്ട്.
അടുത്ത ദിവസങ്ങളില്‍ രാജേശ്വരിയുടെ പക്കല്‍നിന്ന് അന്വേഷണസംഘം ഇതുസംബന്ധിച്ചുകൂടുതല് വിവരങ്ങള്‍ ശേഖരിക്കും. അന്വേഷണത്തിന്റെ ആദ്യഘട്ടത്തില്‍ ഇത്തരത്തിലുള്ള ചില വാര്‍ത്തകള്‍ വന്നിരുന്നെങ്കിലും ഈ വഴിക്കു കാര്യമായ അന്വേഷണം നടന്നിരുന്നില്ല. മാതാവ് പ്രതിയെ അറിയില്ലെന്നു പറയുന്നതു മനപൂര്വമാണോയെന്നും പൊലിസ് സംശയിക്കുന്നുണ്ട്. ബംഗാളി, അസാമി ഭാഷകള്‍ സംസാരിക്കുന്ന പ്രതി മലയാളവും സംസാരിക്കുമെന്നാണ് പൊലിസ് വെളിപ്പെടുത്തുന്നത്. എന്നാല്‍, ഇതുവരെ ഒരുദ്യോഗസ്ഥന്റെ മുന്നിലും പ്രതി മലയാളം സംസാരിച്ചിട്ടില്ല. സഹോദരന് ബദറുല്‍ ഇസ്ലാമിനെ ഉപയോഗിച്ചു മലയാളം സംസാരിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും അതും പരാജയപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."