186 ബി.പി.എല്‍ കുടുംബങ്ങള്‍ക്ക് സൗജന്യ വൈദ്യുതി കണക്ഷന് നല്കി
ആനക്കര: പടിഞ്ഞാറങ്ങാടി കെ.എസ്.ഇ.ബി. സെക്ഷന്‍ കീഴില്‍ 186 ബി.പി.എല്‍. കുടുംബങ്ങള്‍ക്ക് സൗജന്യ വൈദ്യുതി കണക്ഷന് നല്കി. കപ്പൂര്‍ പഞ്ചായത്തില്‍ മാത്രം 27 എസ്.സി. കുടുംബമുള്‍പ്പടെ 86 കുടുംബങ്ങള്‍ക്ക് പദ്ധതിയുടെ ഗുണം ലഭിച്ചു.
പടിഞ്ഞാറങ്ങാടി സെക്ക്ഷനില്‍ 11 ലക്ഷം രൂപ ചിലവിലാണ് വൈദ്യുതീകരണം നടത്തിയത്. ഇതില്‍ 6 ലക്ഷം രൂപ കെകെ.എസ്.ഇ.ബി. തനത് ഫണ്ടില്‍ നിന്നും ബാക്കി തുക വി.ടി. ബല്‍റാം എം.എല്‍.എ. യുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്നുമാണ് ചിലവഴിച്ചത്.
തൃത്താല മണ്ഡലത്തിലെ സമ്പൂര്‍ണ വൈദ്യുതീകരണ പദ്ധതിയിലേക്ക് വി.ടി. ബല്‍റാം എം.എല്‍.എ. 10.20 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. വൈദ്യുതി പോസ്റ്റ് സ്ഥാപിക്കല്‍ ഉള്‍പടെ മുഴുവന്‍ ജോലികളും സൗജന്യമായിരന്നു. സാങ്കേതിക തടസ്സം കാരണം വൈദ്യുതി ലഭിക്കാതിരുന്ന വര്‍ക്കും പദ്ധതിയില്‍ വൈദ്യുതി ലഭിച്ചു. കപ്പൂര്‍ മക്കാട് കോളനിയിലെ നിര്‍ദ്ധന കുടുംബങ്ങള്‍ക്കുള്ള വയറിംങ്ങ് ജോലികള്‍ ഫൈസല്‍ എഴുവപാണ്ടിയാണ് സൗജന്യമായി ചെയ്തുകൊടുത്തത്. കോളനിയിലെ സമ്പൂര്‍ണ്ണ വൈദ്യുതികരണ പ്രഖ്യാപനം കപ്പൂര്‍ പഞ്ചായത്ത് പ്രസിഡന്റ് സിന്ധു മാവറ നിര്‍വഹിച്ചു. കെ. മൂസകുട്ടി അധ്യക്ഷനായി. വാര്‍ഡംഗങ്ങളായ അലി കുമരനല്ലൂര്‍, പി.പി. സക്കീര്‍, കെ.കെ. സല്‍മ, പി.യു. സുജിത, കെ.എസ്.ഇ.ബി. അസിന്സറ്റന്റ് എഞ്ചിനീയര്‍ കെ.ജെ. ജയന്, സബ് എഞ്ചിനീയര്‍മാരായ സന്തോഷ് ജറോണ്‍, ആര്. രഞ്ജിത്ത് എന്നിവര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."