ആത്മീയ സംസ്‌കരണം റമദാനിന്റെ മുഖ്യ അജന്‍ഡയാക്കുക: സമദാനി
വള്ളിക്കുന്ന്: വിശുദ്ധ റമദാന്‍ ആത്മീയ സംസ്‌കരണത്തിന്റെ മാസമാണ്. വിശ്വാസികള്‍ റമദാനിന്റെ രാപകലുകള്‍ അതിന് വേണ്ടി ഉപയോഗപ്പെടുത്തണമെന്ന് അബ്ദുസ്സമദ് സമദാനി ഉദ്‌ബോധിപ്പിച്ചു.
'ആസക്തിക്കെതിരേ ആത്മസമരം' എന്ന പ്രമേയത്തില്‍ സുന്നി യുവജന സംഘം റമദാന്‍ കാംപയിന്‍ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇഫ്താറിന്റെ പേരില്‍ നടക്കുന്ന ഭക്ഷണ ധൂര്‍ത്തും റമദാനിന്റെ ബഹുമാനം നഷ്ടപ്പെടുന്ന വിധത്തിലുള്ള ഷോപ്പിങും നിരുത്സാഹപ്പെടുത്തേണ്ടതാണ്. ഇത്തരം സംസ്‌കാരങ്ങളുടെ കടന്നു കയറ്റത്തിനെതിരേ ക്യാംപയിന്‍ സമുദായത്തെ ഉദ്‌ബോധിപ്പിക്കണമെന്ന് അദ്ദേഹം അഭ്യര്‍ഥിച്ചു.
സുന്നി യുവജന സംഘം സംസ്ഥാന ജനറല്‍ സെക്രട്ടറി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി അധ്യക്ഷനായി. നാസര്‍ ഫൈസി കൂടത്തായി സ്വാഗതം പറഞ്ഞു.
കാംപയിന്റെ ഭാഗമായി മലപ്പുറം ജില്ലാ കമ്മിറ്റി നടത്തുന്ന കുടുംബിനികള്‍ക്കുള്ള ഖുര്‍ആന്‍ ക്വിസിന്റെ കൈ പുസ്തകം സൂറത്തു ലുഖ്മാനിന്റെ പരിഭാഷ പ്രകാശനം അബ്ദുസമദ് സമദാനിക്ക് നല്‍കി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി നിര്‍വഹിച്ചു. സാലിം ഫൈസി കൊളത്തൂര്‍, ഹംസ റഹ്മാനി കൊണ്ടിപ്പറമ്പ് എന്നിവര്‍ വിഷയം അവതരിപ്പിച്ചു.
കെ.കെ.എസ് തങ്ങള്‍ വെട്ടിച്ചിറ, സൈതലവി മുസ്‌ലിയാര്‍ കളാവ്, ഹസന്‍ സഖാഫി പൂക്കോട്ടൂര്‍, ബി.എസ്.കെ തങ്ങള്‍, കാടാമ്പുഴ മുസ ഹാജി, ബാപ്പുട്ടി തങ്ങള്‍, സലീം എടക്കര, ലത്ത്വീഫ് ഫൈസി, ഖാദര്‍ ഫൈസി, സയ്യിദ് യഹ് യ തങ്ങള്‍ ജമലുല്ലൈലി, നൗഷാദ് ചെട്ടിപ്പടി, പി. വി മുഹമ്മദ് മൗലവി എന്നിവര്‍ സംബന്ധിച്ചു. റഹീം ചുഴലി നന്ദി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."