ഓര്‍ത്തഡോക്‌സ് സഭ 800 പ്രതിഭകളെ ആദരിച്ചു: മാതൃകാ സഹപാഠികളായ അനുഗ്രഹിനും ഫാത്തിമയ്ക്കും അഞ്ചു ലക്ഷം
കോട്ടയം: പത്താംക്ലാസ് മുതല്‍ യൂനിവേഴ്‌സിറ്റി തലം വരെ വിദ്യാഭ്യാസ രംഗത്ത് മികവ് തെളിയിച്ച 800 പേരെ മലങ്കര ഓര്‍ത്തഡോക്‌സ് സഭ ദേവലോകം കാതോലിക്കേറ്റ് അരമനയില്‍ സംഘടിപ്പിച്ച പ്രതിഭാസംഗമത്തില്‍ ആദരിച്ചു.
കോഴിക്കോട് പറമ്പില്‍കടവ് എം.എ.എം യു.പി സ്‌കൂള്‍ ഏഴാം ക്ലാസ് വിദ്യാര്‍ഥികളും മാതൃകാ സഹപാഠികളുമായ അനുഗ്രഹിനും ഫാത്തിമയ്ക്കും അഞ്ചു ലക്ഷം രൂപ സമ്മാനമായി പരിശുദ്ധ കാതോലിക്കാ ബാവാ നല്‍കി.
അച്ഛന്‍ മരിച്ചതിനുശേഷം അമ്മയുടെ മാത്രം തണലില്‍ കഠിനപരിശ്രമംകൊണ്ട് മലയാളം ഉള്‍പ്പെടെ എല്ലാ വിഷയത്തിനും എ പ്ലസ് നേടിയ തമിഴ് വിദ്യാര്‍ഥിനി മീനാക്ഷിയ്ക്ക് തുടര്‍വിദ്യാഭ്യാസത്തിനായി ഒരു ലക്ഷം രൂപയും സമ്മാനിച്ചു. പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവ സമ്മേളനം ഉദ്ഘാടനം ചെയ്തു.
സമൂഹത്തില്‍ നരക സമാനമായ സാഹചര്യം നിലവിലുള്ളപ്പോഴും പരസ്പര സ്‌നേഹത്തിന്റെയും സഹകരണത്തിന്റെയും അനുകരണീയ സ്വര്‍ഗീയ മാതൃകയാണ് സഹപാഠികളായ അനുഗ്രഹും ഫാത്തിമയും കാണിച്ചിരിക്കുന്നതെന്ന് പരിശുദ്ധ കാതോലിക്കാ ബാവാ അഭിപ്രായപ്പെട്ടു. എം.ജി. യൂനിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ ഡോ. ബാബു സെബാസ്റ്റ്യന്‍ മുഖ്യപ്രഭാഷണം നടത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."