HOME
DETAILS
MAL
രക്തസാക്ഷികളുടെ പേരില്‍ സി.പി.എം വില പേശുന്നു: അഡ്വ. കെ. പ്രവീണ്‍ കുമാര്‍
backup
March 18 2017 | 19:03 PM
കക്കട്ടില്‍: നാദാപുരത്ത് രക്തസാക്ഷികളുടെ പേരില്‍ സി.പി.എം നെറികെട്ട വിലപേശല്‍ രാഷ്ട്രീയം കളിക്കുന്നതായി കെ.പി.സി.സി ജന. സെക്രട്ടറി കെ. പ്രവീണ്‍ കുമാര്‍ കുറ്റപ്പെടുത്തി.
കൈവേലി എടോനിയില് 41 തെങ്ങുകള്‍ മെഷീന് ഉപയോഗിച്ച് വെട്ടിനശിപ്പിച്ചതിലൂടെ പുറത്തുവന്നത് വിലപേശലിന്റെ ഭീകരമുഖമാണെന്നും അദ്ദേഹം പറഞ്ഞു.
സംഭവസ്ഥലം സന്ദര്‍ശിച്ച് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.സി.പി.എം പ്രവര്ത്തകന് കൊല്ലപ്പെട്ട കേസില്‍ കോടതി വെറുതെ വിട്ടയാളുടെ ഭാര്യാപിതാവിന്റെ ഉടമസ്ഥതയിലായിരുന്ന സ്ഥലമാണെന്ന വൈകാരിത ഉയര്‍ത്തിയാണ് എടോനിയിലെ തെങ്ങുകള്‍ വെട്ടിനശിപ്പിച്ചത്.
പാര്‍ട്ടിയുടെ തിട്ടൂരം അറിയാതെ സ്ഥലം വാങ്ങിയ പ്രവാസിയായ വിനോദനെ വരുതിക്ക് വരുത്താനുള്ള ഹീന തന്ത്രമാണിതെന്നും പ്രവീണ്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."