മീഡിയ മോണിറ്ററിങ് കമ്മിറ്റി രൂപീകരിച്ചു
മലപ്പുറം: ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മീഡിയകളില്‍ വാര്‍ത്തകള്‍ നീരിക്ഷിക്കുന്നതിനു ജില്ലാതല സര്ട്ടിഫിക്കേഷന് ആന്‍ഡ് മോണിറ്ററിങ് കമ്മിറ്റി നിലവില്‍വന്നു. പെയ്ഡ് ന്യൂസുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പരിശോധിച്ച് റിപ്പോര്‍ട്ട് ചെയ്യുക, രാഷ്ട്രീയ പാര്‍ട്ടികള്‍, സ്ഥാനാര്‍ഥികള്‍ തുടങ്ങിയവര്‍ ഇലക്ഷനുമായി ബന്ധപ്പെട്ടു തയാറാക്കുന്ന പരസ്യങ്ങള്‍, ഡോക്യുമെന്ററികള്‍ എന്നിവ പരിശോധിച്ചു പ്രക്ഷേപണത്തിന് അനുമതി നല്‍കുക എന്നിവയാണ് ചുമതലകള്‍.
ജില്ലാ കലക്ടര്‍ അമിത് മീണ, സബ് കലക്ടര്‍ ജാഫര്‍ മാലിക്, കേന്ദ്ര ഫീല്‍ഡ് പബ്ലിസിറ്റി അസിസ്റ്റന്റ് ഓഫിസര്‍ സി. ഉദയകുമാര്‍, പ്രസ്ക്ലബ് സെക്രട്ടറി എം. സുരേഷ് ബാബു എന്നിവര്‍ അംഗങ്ങളാണ്. ഡെപ്യൂട്ടി കലക്ടര്‍ എ. നിര്‍മലകുമാരി നോഡല്‍ ഓഫിസറും ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ സി. അയ്യപ്പന് മെമ്പര്‍ സെക്രട്ടറിയുമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."