അവശത അനുഭവിക്കുന്നവരെ സഹായിക്കേണ്ടത് സര്‍ക്കാരിന്റെ ബാധ്യത: കടന്നപ്പള്ളി
കണ്ണൂര്‍: അവശത അനുഭവിക്കുന്നവരെ സഹായിക്കേണ്ടത് ഭരിക്കുന്ന സര്‍ക്കാരുകളുടെ സാമൂഹ്യ ബാധ്യതയാണെന്നു മന്ത്രി കടന്നപ്പള്ളി രാമന്ദ്രന്. കേരള സ്റ്റേറ്റ് പൊലിസ് പെന്‍ഷനേഴ്സ് വെല്‍ഫെയര്‍ അസോസിയേഷന് ജില്ലാ സമ്മേളനം കണ്ണൂര്‍ പൊലിസ് ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സേവനത്തില്‍ നിന്നു വിരമിച്ച പൊലിസുകാരില്‍ അവശത അനുഭവിക്കുന്നവര്‍ക്കു സര്‍ക്കാര്‍ സഹായം ലഭ്യമാക്കാന്‍ നടപടികള്‍ സ്വീകരിക്കും. സമ്മേളനം മുന്നോട്ടു വച്ച ആവശ്യങ്ങള്‍ സര്‍ക്കാരിന്റെയും മുഖ്യമന്ത്രിയുടെയും പ്രത്യേക ശ്രദ്ധയില്‍ കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ വൈസ് പ്രസിഡന്റ് മുയ്യം രാഘവന് അധ്യക്ഷനായി. റിട്ട. ഡി.ജി.പി കെ.ജെ ജോസഫ് മുതിര്‍ന്ന അംഗങ്ങളെ ആദരിച്ചു. എസ്.പി ജി ശിവവിക്രം, ഡിവൈഎസ്.പി പി.പി സദാനന്ദന്, സംസ്ഥാന പ്രസിഡന്റ് പി ശങ്കരനാരായണന്, എം.ജി ജോസഫ്, ടി.കെ കുഞ്ഞിരാമന്, ജി രമ, എം പ്രദീപ് കുമാര്‍, ടി.എം ഹനീഫ, പി ഭാസ്കരന്, പി ബാലന് സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."